Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക് നയതന്ത്ര ഉദ്യോഗസ്ഥൻ മെഹ്മൂദ് അക്തർ സുപ്രധാന വിവരങ്ങൾ ഐഎസ്‌ഐക്ക് ചോർത്തി നൽകിയോ? ഉറിയിലെ സൈനികരുടെ പുനർവിന്യാസത്തെ കുറിച്ച് വിവരം ചോർത്തി നൽകി; പൊലീസ് ചോ ചെയ്തപ്പോൾ ഇന്ത്യൻ പൗരനാണെന്നു പറഞ്ഞ് വ്യാജ ആധാർ കാർഡ് കാണിച്ചു

പാക് നയതന്ത്ര ഉദ്യോഗസ്ഥൻ മെഹ്മൂദ് അക്തർ സുപ്രധാന വിവരങ്ങൾ ഐഎസ്‌ഐക്ക് ചോർത്തി നൽകിയോ? ഉറിയിലെ സൈനികരുടെ പുനർവിന്യാസത്തെ കുറിച്ച് വിവരം ചോർത്തി നൽകി; പൊലീസ് ചോ ചെയ്തപ്പോൾ ഇന്ത്യൻ പൗരനാണെന്നു പറഞ്ഞ് വ്യാജ ആധാർ കാർഡ് കാണിച്ചു

ന്യൂഡൽഹി: ചാരപ്രവർത്തനം നടത്തിയതിന്റെ പേരിൽ 48 മണിക്കൂറിനകം രാജ്യം വിടാൻ ഇന്ത്യ നിർദേശിച്ച പാക് ഹൈക്കമാമീഷനിലെ ഉദ്യോഗസ്ഥൻ മെഹമ്മൂദ് അക്തർ പാക് രഹസ്യാന്വേഷണ ഏജൻസിക്ക് സുപ്രധാന വിവരങ്ങൾ ചോർത്തി നൽകിയെന്ന് സംശയം. പാക്കിസ്ഥാൻ ഹൈകമ്മിഷൻ ഓഫീസിലെ ഉദ്യോഗസ്ഥനടക്കം നാലുപേരെയാണ് ചാരപ്രവർത്തനത്തിനു ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ത്യൻ അതിർത്തിരക്ഷാ സേന(ബി.എസ്.എഫ്)യുമായി ബന്ധപ്പെട്ട സുപ്രധാനവിവരങ്ങൾ പാക് ചാരസംഘടനയായ ഐ.എസ്.ഐയ്ക്കു ചോർത്തിനൽകിയെന്നാണ സംശയം.

ഇയാളെ സഹായിച്ച രാജസ്ഥാൻ സ്വദേശികളായ സുഭാഷ് ജങ്കിർ, മൗലാനാ റംസാൻ, സുഹൈബ് എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, നയതന്ത്രപരിരക്ഷയുള്ളതിനാൽ മെഹ്മൂദ് അക്തറിനെ ചോദ്യം ചെയ്തു വിട്ടയച്ചു. 48 മണിക്കൂറിനകം രാജ്യം വിട്ടുപോകാനും നിർദേശിട്ടുണ്ട്. ഇന്ത്യൻ നടപടിക്കുള്ള തിരിച്ചടി എന്ന നിലയിലാണ് ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥൻ സുർജീത് സിങ്ങിനെ പാക്കിസ്ഥാൻ പുറത്താക്കി. ഇദ്ദേഹം 48 മണിക്കൂറിനുള്ളിൽ രാജ്യംവിട്ടുപോകണമെന്നാണു നിർദ്ദേശം.

മൗലാന റംസാനും സുഭാഷും സുഹൈബും ഒന്നരവർഷമായി അക്തറിനൊപ്പം പ്രവർത്തിക്കുന്നതായി ഡൽഹി പൊലീസ് ജോയിന്റ് കമ്മിഷണർ രവീന്ദ്ര യാദവ് പറഞ്ഞു. ചാരപ്രവർത്തനം നടത്തിവന്ന നാലുപേരും ആറുമാസമായി രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു. പാക് ഉദ്യോഗസ്ഥനെ ഡൽഹി മൃഗശാലയ്ക്കു സമീപത്തുനിന്നാണ് പിടികൂടിയത്. പാക് ഹൈകമ്മിഷണർ അബ്ദുൽ ബാസിത്തിനെ ആഭ്യന്തരമന്ത്രാലയത്തിൽ വിളിച്ചുവരുത്തി വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ വിശദീകരണം തേടുകയും ഉദ്യോഗസ്ഥനെ തിരിച്ചയയ്ക്കാൻ നിർദേശിക്കുകയും ചെയ്തു. ഉദ്യോഗസ്ഥൻ ചാരപ്രവർത്തനം നടത്തിയെന്ന ആരോപണം പാക്കിസ്ഥാൻ നിഷേധിച്ചു. ഉദ്യോഗസ്ഥനെ പുറത്താക്കിയ ഇന്ത്യയുടെ നടപടി നിഷേധാത്മകമാണെന്നും ആരോപണം മാദ്ധ്യമങ്ങളുടെ ആസൂത്രിത പ്രചാരവേലയാണെന്നും പാക് വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി.

വിയന്ന ഉടമ്പടിയുടെ ലംഘനമാണ് ഇന്ത്യ നടത്തിയതെന്നാണ് പാക്കിസ്ഥാന്റെ കുറ്റപ്പെടുത്തൽ. നയതന്ത്രപ്പെരുമാറ്റച്ചട്ടത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഇന്ത്യയുടെ നടപടിയെന്നും പാക്കിസ്ഥാൻ ആരോപിച്ചു. രാജസ്ഥാനിൽനിന്ന് അറസ്റ്റ് ചെയ്ത രണ്ടുപേരെ ഡൽഹി കോടതി 12 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടു. സുഹൈബിനെ ഡൽഹിയിലെത്തിച്ചു ചോദ്യംചെയ്ും. ബി.എയസ്.എഫ്. ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങളും സേനാവിന്യാസവിവരങ്ങളും അതിർത്തി ഔട്ട്‌പോസ്റ്റുകൾ അടയാളപ്പെടുത്തിയ മാപ്പുകളും വിസ രേഖകളും ഇവരിൽനിന്നു പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. ഇന്ത്യയിൽനിന്ന് ഏജന്റുമാരെ കണ്ടെത്തി ചാരവൃത്തിക്ക് ഉപയോഗിച്ചിരുന്നവരിൽ പ്രധാനിയാണു മെഹമൂദ് അക്തർ. സുപ്രധാനവിവരങ്ങൾ കൈമാറുന്നവർക്കു 2,000 രൂപ മുതൽ ലക്ഷങ്ങൾവരെ ഇയാൾ നൽകിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഉറിയിൽ സൈനികരുടെ പുനർവിന്യാസത്തെക്കുറിച്ചുള്ള വിവരം ഐ.എസ്.ഐക്കു നൽകിയത് അക്തറാണ്. കഴിഞ്ഞ നവംബറിൽ ഐ.എസ്.ഐ. ബന്ധമുള്ള അഞ്ചുപേർ അറസ്റ്റിലായിരുന്നു. ഇവരിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പാക് ഹൈകമ്മിഷനിലെ ചില ഉദ്യോഗസ്ഥരെ നിരീക്ഷിച്ചാണ് അക്തറടക്കമുള്ളവരെ പിടികൂടിയത്. അക്തറിൽനിന്നു പിടിച്ചെടുത്ത, ഡൽഹി ചാന്ദ്‌നിചൗക്കിലെ വിലാസത്തിലുള്ള വ്യാജ ആധാർ കാർഡും പൊലീസ് പുറത്തുവിട്ടു.

അക്തർ മുമ്പു പാക്കിസ്ഥാൻ സൈന്യത്തിലെ ബലോച്ച് റെജിമെന്റിൽ ഹവിൽദാറായിരുന്നു. മൂന്ന് വർഷം മുമ്പാണ് പാക് ചാരസംഘടനയായ ഐ.എസ്.ഐയിൽ ചേർന്നത്. രണ്ടരവർഷമായി ഡൽഹിയിലെ പാക് ഹൈകമ്മിഷനിൽ വിസാ വിഭാഗത്തിൽ ജോലി ചെയ്യുന്നു. പൊലീസ് ആദ്യം ചോദ്യംചെയ്തപ്പോൾ താൻ ഇന്ത്യൻ പൗരനാണെന്നു പറഞ്ഞ് വ്യാജ ആധാർ കാർഡ് കാണിക്കുകയാണ് അക്തർ ചെയ്തത്. ചാന്ദ്‌നി ചൗക്ക് സ്വദേശിയായ മുഹമ്മദ് ആസിഫിന്റെ ആധാർകാർഡിൽ തിരുത്തൽ വരുത്തിയാണ് ഇയാൾ ഹാജരാക്കിയതെന്നു വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ 40 വർഷമായി താൻ ഡൽഹിയിൽ താമസിക്കുകയാണെന്നും അക്തറിനെ അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP