Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാസർഗോട്ടെ പാക് അനുകൂല പ്രകടനം; പരാതി വ്യാജമെന്ന് പൊലീസ്; പ്രകടനമോ മുദ്രാവാക്യമോ ഉണ്ടായിട്ടില്ല; പരാതി നൽകിയ ബിജെപി നേതാവിനെതിരെ മതസ്പർധ വളർത്താൻ ശ്രമിച്ചതിന് പരാതി നൽകുമെന്ന് സി പി എം

കാസർഗോട്ടെ പാക് അനുകൂല പ്രകടനം; പരാതി വ്യാജമെന്ന് പൊലീസ്; പ്രകടനമോ മുദ്രാവാക്യമോ ഉണ്ടായിട്ടില്ല; പരാതി നൽകിയ ബിജെപി നേതാവിനെതിരെ മതസ്പർധ വളർത്താൻ ശ്രമിച്ചതിന് പരാതി നൽകുമെന്ന് സി പി എം

 കാസർഗോഡ്:ചാമ്പ്യൻസ് ട്രാഫി ഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തുവെന്ന പരാതി വ്യാജമാണെന്ന് പൊലീസ്.സംഭവദിവസം പാക് അനുകൂല മുദ്രാവാക്യം ഉണ്ടായിട്ടില്ലെന്ന് വിദ്യാനഗർ സി ഐ ബാബു പെരിങ്ങേത്ത് പറഞ്ഞു.അലക്ഷ്യമായി സ്‌ഫോടകവസ്തു ഉപയോഗിച്ചതിന് മാത്രമാണ് ഇപ്പോൾ കേസുള്ളതെന്നും അദ്ദേഹം പറഞ്ഞു.കുമ്പഡാജെ പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് ഷെട്ടിയാണ് ഇതു സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്.

പടക്കം പൊട്ടിച്ചെന്ന് രാജേഷ് പറയുന്നകുമ്പഡാജെ ചക്കുടൽ പ്രദേശം രാജേഷിന്റെ വീട്ടിൽ നിന്ന് 13 കിലോമീറ്റർ അകലെയാണ്.മുദ്രാവാക്യം വിളിയോ പടക്കം പൊട്ടുന്ന ശബ്ദമോ ഇത്രയും ദൂരം കേൾക്കാൻ സാധ്യതയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.മാത്രമല്ല,സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞാണ് രാജേഷ് പൊലീസിൽ പരാതി നൽകുന്നത്.

അതേസമയം വ്യാജപരാതി നൽകി മതസ്പർധ വളർത്താൻ ശ്രമിച്ചതിന് രാജേഷിനെതിരെ പരാതി നൽകുമെന്ന് സി പി എം അറിയിച്ചു.പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് പ്രദേശത്തെ 23 പേർക്കെതിരെയാണ് പൊലീസ് കസെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP