Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മത ധ്രുവീകരണത്തിനും കലാപത്തിനും ചിലർ ബോധപൂർവം ശ്രമിക്കുന്നു; 'ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാൻ വേണ്ടിയുള്ള അജണ്ടയാണോ ഇതിന്റെ പിന്നിലെന്ന് ആലോചിക്കണം'; ബീഫിന്റെ പേരിലെ അതിക്രമങ്ങളെ രൂക്ഷമായി വിമർശിച്ച് പാളയം ഇമാം

മത ധ്രുവീകരണത്തിനും കലാപത്തിനും ചിലർ ബോധപൂർവം ശ്രമിക്കുന്നു; 'ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാൻ വേണ്ടിയുള്ള അജണ്ടയാണോ ഇതിന്റെ പിന്നിലെന്ന് ആലോചിക്കണം'; ബീഫിന്റെ പേരിലെ അതിക്രമങ്ങളെ രൂക്ഷമായി വിമർശിച്ച് പാളയം ഇമാം

തിരുവനന്തപുരം: രാജ്യത്ത് മത ധ്രുവീകരണത്തിനും കലാപത്തിനും ചിലർ ബോധപൂർവം ശ്രമിക്കുകയാണെന്ന് പാളയം ഇമാം. ബീഫിന്റെ പേരിലുള്ള കലാപം രാജ്യത്ത് വ്യാപിക്കുകയാണ്. ഇത് അവസാനിപ്പിക്കണം, രാജ്യത്ത് ന്യൂനപക്ഷങ്ങളെ ക്രമേണ ക്രമേണ ഇല്ലാതാക്കാൻ വേണ്ടിയുള്ള അജണ്ടയാണോ ഇതിന്റെ പിന്നിലുള്ളതെന്ന് ഗൗരവപൂർവ്വം ആലോചിക്കേണ്ടതുണ്ടെന്നും പാളയം ഇമാം പറഞ്ഞു.

തിരുവനന്തപുരത്ത് നടന്ന ഈദ് നമസ്‌കാരത്തിനിടെയാണ് ബീഫിന്റെ പേരിലുണ്ടാകുന്ന അക്രമങ്ങളെ ഇമാം അതിരൂക്ഷമായി വിമർശിച്ചത്. ബീഫിന്റെ പേരിലുള്ള കലാപം ഈ രാജ്യത്ത് അവസാനിപ്പിച്ചേ പറ്റൂ. ബീഫിന്റെ പേരിലുള്ള കൊലപാതകങ്ങൾ അവസാനിപ്പിച്ചേ പറ്റൂ. ബീഫ് രാഷ്ട്രീയത്തിന്റെ പിന്നിലുള്ള അജണ്ട നമ്മൾ തിരിച്ചറിയുന്നുണ്ട്. ബീഫ് രാഷ്ട്രീയത്തെ കേവലം ഭക്ഷണസ്വാതന്ത്ര്യത്തിന്റെ വിഷയം മാത്രമായി എടുക്കാനാകില്ല. ഒരു രാജ്യത്ത് ന്യൂനപക്ഷങ്ങളെ ക്രമേണ ക്രമേണ ഇല്ലാതാക്കാൻ വേണ്ടിയുള്ള അജണ്ടയാണോ ഇതിന്റെ പിന്നിലുള്ളതെന്ന് ഗൗരവപൂർവ്വം നമ്മൾ ആലോചിക്കേണ്ടതുണ്ട്. പാളയം ഇമാം പറഞ്ഞു.

ബീഫിന്റെ പേരിൽ ആളുകളെ കൊല്ലുന്നത് അവസാനിപ്പിക്കാൻ ഭരണകൂടം തയ്യാറാകണം. സഹിഷ്ണുതയോടുകൂടി പെരുമാറാനുള്ള നടപടിക്രമങ്ങളിലേക്കാണ് സർക്കാരുകൾ കടക്കേണ്ടത്. ഇത്തരത്തിലുള്ള വിധ്വംസക പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറണമെന്നും പാളയം ഇമാം ഈദ് സന്ദേശത്തിൽ ആവശ്യപ്പെട്ടു.

മഴയെത്തുടർന്ന് ഇ ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഈദ് നമസ്‌കാരം പാളയം പള്ളിയിലേക്ക് മാറ്റുകയായിരുന്നു. ഗ്ലോബൽ വിസ്ഡം മുജാഹിദ്ദീൻ ഗ്രൂപ്പ് പുത്തരിക്കണ്ടം മൈതാനത്തിലും, മറ്റ് ഇസ്ലാമിക ഗ്രുപ്പുകൾ തലസ്ഥാനത്ത് മറ്റു സ്ഥലങ്ങളിലും ഈദ് നമസ്‌കാരങ്ങൾ നടത്തി. ആയിരക്കണക്കിന് വിശ്വാസികളാണ് ഈദ് നമസ്‌കാരത്തിന് പങ്കെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP