Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബൈക്കിൽ യാത്ര ചെയ്ത ദമ്പതികൾക്കു നേരം മദ്യലഹരിയിൽ ആക്രമണം; പ്രതികളെ കൈയോടെ പൊക്കിയ പൊലീസിനും അസഭ്യവർഷം; പള്ളുരുത്തി സ്റ്റേഷനിൽ നഗ്നത പ്രദർശിപ്പിച്ചും ലേക്കപ്പ് തല്ലിത്തകർത്തും യുവാക്കളുടെ പരാക്രമം

ബൈക്കിൽ യാത്ര ചെയ്ത ദമ്പതികൾക്കു നേരം മദ്യലഹരിയിൽ ആക്രമണം; പ്രതികളെ കൈയോടെ പൊക്കിയ പൊലീസിനും അസഭ്യവർഷം;  പള്ളുരുത്തി സ്റ്റേഷനിൽ നഗ്നത പ്രദർശിപ്പിച്ചും ലേക്കപ്പ് തല്ലിത്തകർത്തും യുവാക്കളുടെ പരാക്രമം

കൊച്ചി: എറണാകുളം പള്ളുരുത്തി പൊലീസ് സ്റ്റേഷനിൽ മദ്യലഹരിയിൽ പ്രതികളുടെ അഴിഞ്ഞാട്ടം. ബൈക്ക് യാത്രികരായ ദമ്പതികളെ ആക്രമിച്ചതിന് പിടിയിലായ മൂന്ന് യുവാക്കളാണ് പൊലീസിനെ അസഭ്യം പറയുകയും ലോക്കപ്പ് അടിച്ചു തകർക്കുകയും ചെയ്തത്. പൊലീസുകാർക്കു മുന്നിൽ നഗ്നതാ പ്രദർശനവും നടത്തി. ഇവരെ പിന്നീട് കോടതി റിമാൻഡ് ചെയ്തു. 

പള്ളുരുത്തി സ്വദേശികളായ അജീഷ്, നിജിൽ, പെരുമ്പടപ്പ് സ്വദേശി സുൽഫിക്കർ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബൈക്ക് യാത്രികരായ ദമ്പതികളെ ആക്രമിച്ചതിനാണ് പള്ളുരുത്തി പൊലീസ് കഴിഞ്ഞ ദിവസം ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുമ്പോൾ തന്നെ മൂവരും മദ്യലഹരിയിലായിരുന്നു. ലോക്കപ്പിലേക്ക് മാറ്റിയതോടെ പ്രതികളുടെ പരാക്രമങ്ങൾ പരകോടിയിലെത്തുകയായിരുന്നു.

ലോക്കപ്പിൽ സ്വന്തം വസ്ത്രങ്ങൾ ഉരിഞ്ഞെറിഞ്ഞ് പൊലീസുകാർക്കു മുന്നിൽ നഗ്നത പ്രദർശിപ്പിച്ച യുവാക്കൾ, പൊലീസുകാരെ അസഭ്യം പറഞ്ഞു. ഒടുവിൽ ലോക്കപ്പിലെ പൈപ്പ് കണക്ഷനും ബക്കറ്റുമെല്ലാം നശിപ്പിക്കുകയും ചെയ്തു.

ദമ്പതികളെ ആക്രമിച്ചതിനു പുറമേ പൊതുമുതൽ നശീകരണത്തിനും ഇവർക്കെതിരെ കേസെടുത്ത പൊലീസ് മൂവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. യുവാക്കളിൽ രണ്ടു പേർക്കെതിരെ ലഹരിമരുന്ന് കേസുകളും നിലവിലുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP