Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ത്രിവേണിയിൽ നിന്നും അയ്യപ്പന്മാർ സന്നിധാനത്തേക്ക് പോകുന്ന പാതയിലേക്ക് പമ്പ വഴിമാറിയൊഴുകി; ത്രിവേണിയിൽ പുഴയൊഴുകിയിരുന്ന ഭാഗത്ത് ഇപ്പോൾ മണൽപുറ്റ് ദൃശ്യം; സന്നിധാനത്തേക്കുള്ള വഴി ഇനി പുനർനിശ്ചയിക്കണം; അയ്യപ്പന്മാരുടെ വിശ്രമ കേന്ദ്രമായിരുന്ന രാമ മൂർത്തി മണ്ഡപം ഒലിച്ചു പോയി

ത്രിവേണിയിൽ നിന്നും അയ്യപ്പന്മാർ സന്നിധാനത്തേക്ക് പോകുന്ന പാതയിലേക്ക് പമ്പ വഴിമാറിയൊഴുകി; ത്രിവേണിയിൽ പുഴയൊഴുകിയിരുന്ന ഭാഗത്ത് ഇപ്പോൾ മണൽപുറ്റ് ദൃശ്യം; സന്നിധാനത്തേക്കുള്ള വഴി ഇനി പുനർനിശ്ചയിക്കണം;  അയ്യപ്പന്മാരുടെ വിശ്രമ കേന്ദ്രമായിരുന്ന രാമ മൂർത്തി മണ്ഡപം ഒലിച്ചു പോയി

മറുനാടൻ ഡെസ്‌ക്‌

ശബരിമല: കനത്ത മഴയിൽ നിറഞ്ഞൊഴുകിയ പമ്പ വഴിമാറിയൊഴുകുന്നു. ശബരിമല സന്നിധാനത്തേക്ക് അയ്യപ്പന്മാർ ത്രിവേണിയിൽ നിന്നും നടന്നു പോകുന്ന ഭാഗത്തേക്കാണ് പമ്പ വഴിമാറിയൊഴുകിയത്. ഇനി പമ്പയിൽ നിന്നും ശബരിമല സന്നിധാനത്തേക്ക് വഴി പുതുക്കി നിശ്ചയിക്കേണ്ട സ്ഥിതിയായി. ത്രിവേണിയുടെ വശത്ത് നിന്നുമുള്ള ഒഴുക്ക് അക്കര സർവീസ് റോഡിന്റെ ഭാഗത്തേക്കാണ് വഴിമാറിയത്. ഇതിന് മുൻപ് ത്രിവേണിയിൽ പുഴയൊഴുകിയിരുന്ന ഭാഗത്ത് ഇപ്പോൾ മണൽ തെളിഞ്ഞു.

മാത്രമല്ല എതിർഭാഗത്ത് അയ്യപ്പന്മാർ നടന്നുപോയിരുന്ന മണപ്പുറം വെള്ളത്തിലുമായി.മണപ്പുറത്തിനൊപ്പം അവിടെ അയ്യപ്പന്മാരുടെ വിശ്രമകേന്ദ്രമായിരുന്ന രാമമൂർത്തിമണ്ഡപം ഒലിച്ചുപോയി. ഇതിനു സമീപം ശൗചാലയ കോംപ്ലക്‌സിനോടു ചേർന്നാണ് ഒഴുക്ക്. രാമമൂർത്തി മണ്ഡപത്തിനു സമീപം നടപ്പന്തലിനോടു ചേർന്നുള്ള ശാസ്താ ബിൽഡിങ് ഭാഗികമായി ഇടിഞ്ഞുവീണു. ഇത് പുഴയിലേക്ക് താഴുകയായിരുന്നെന്ന് ദൃക്സാക്ഷിയായ പമ്പയിലെ തൊഴിലാളി വിനു അട്ടത്തോട് പറഞ്ഞു.

ശബരിമല ഭാഗത്തുണ്ടായ മറ്റ് നാശനഷ്ടങ്ങൾ

മീഡിയ ഇൻഫർമേഷൻ കേന്ദ്രങ്ങൾ ഒലിച്ചുപോയി. പമ്പ പൊലീസ് സ്റ്റേഷൻ മന്ദിരം വിണ്ടുകീറി അപകടനിലയിലാണ്. ത്രിവേണി പാർക്കിങ് കേന്ദ്രം യു ടേൺ മുതൽ ശബരി ഹോട്ടൽവരെ പുഴയിലേക്ക് ഇടിഞ്ഞുവീണു. ഇവിടെ പുഴയിൽ പുതിയ മണൽപ്പുറ്റ് രൂപപ്പെട്ടിട്ടുണ്ട്.
മകരജ്യോതി കാണാൻ നിൽക്കുന്ന ഹിൽടോപ്പിൽ ഉരുൾപൊട്ടി. ഇതിന് പിന്നാലെ പാർക്കിങ് കേന്ദ്രത്തിൽ വരെ മണ്ണു കയറി. വേയ്ബ്രിഡ്ജിനുമേലെ മണ്ണിടിഞ്ഞുവീണിട്ടുണ്ട്. ത്രിവേണി ഉയരവിളക്ക് അപകടനിലയിൽ. ഇതിനു സമീപത്തുകൂടി പമ്പ നടപ്പാലത്തിലേക്ക് പോകാൻ പറ്റാതായി.പമ്പ മരാമത്ത് കെട്ടിടം മണ്ണിനടിയിലായി.പത്തനംതിട്ട-പമ്പ റോഡിൽ പ്ലാന്തോട്ട് റോഡ് 50 മീറ്ററോളം വിണ്ടുകീറി. ഗതാഗതം മുടങ്ങി. പൊലീസ് ജീപ്പുമാത്രം അവശ്യസാധനങ്ങളുമായി കടന്നുപോകുന്നു. ഗതാഗതം നിരോധിച്ചു. ളാഹയ്ക്കും പ്ലാപ്പള്ളിക്കും ഇടയിൽ മൈലാടുംപാറയിൽ നൂറുമീറ്റർ റോഡ് ഒലിച്ചുപോയി.

സന്നിധാനത്ത് കുടുങ്ങിയ 100 പേരെ രക്ഷിച്ചു

സന്നിധാനത്തുണ്ടായിരുന്ന 100 പേരെ പുല്ലുമേട് വഴി വണ്ടിപ്പെരിയാറിലെത്തിച്ചു. തൊഴിലാളികൾ, ജീവനക്കാർ എന്നിവരാണ് ഉണ്ടായിരുന്നത്. ചിങ്ങമാസ പൂജ നടക്കുന്നുണ്ടെങ്കിലും ഭക്തരെ കടത്തിവിടുന്നില്ല. പുറപ്പെടാശാന്തിയായ മേൽശാന്തി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയും തന്ത്രി കണ്ഠര് മഹേശ്വരര് മോഹനരും സഹായികളുമാണ് സന്നിധാനത്തുള്ളത്. സുരക്ഷാ ജീവനക്കാരും അവശ്യംവേണ്ട ദേവസ്വം ജീവനക്കാരും തുടരുന്നുണ്ട്. ചൊവ്വാഴ്ച രാത്രി നടയടയ്ക്കും. ഓണപൂജകൾക്കായി 23-ന് വൈകീട്ട് അഞ്ചിന് തുറക്കും. 27-ന് രാത്രി 10-ന് അടയ്ക്കും.
പമ്പയിൽ പ്രകൃതിക്ക് ദോഷകരമായി നിർമ്മിച്ച കെട്ടിടങ്ങൾ നീക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ പറഞ്ഞു. പമ്പ വഴിമാറി ഒഴുകുന്ന സ്ഥിതി വിദഗ്ധരെ ഉപയോഗിച്ച് പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP