Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആനിക്കാട് പഞ്ചായത്തംഗത്തെ അയോഗ്യയാക്കി

പത്തനംതിട്ട: കൂറുമാറ്റ നിരോധന നിയമപ്രകാരം പത്തനംതിട്ട ആനിക്കാട് പഞ്ചായത്തംഗം ഉഷാ ശശിയെ അയോഗ്യയാക്കി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ കെ ശശിധരൻ നായരാണ് ഉത്തരവു പുറപ്പെടുവിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് അടുത്ത ആറുവർഷത്തേയ്ക്ക് ഇവർ മത്സരിക്കുന്നതും വിലക്കിയിട്ടുണ്ട്. ആനിക്കാട് പഞ്ചായത്തംഗമായ തോമസ് മാത്യു സമർപ്പിച്ച ഹർജിയിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന പാർട്ടി വിപ്പ് ലംഘിച്ചതായും വൈസ് പ്രസിഡന്റിനെതിരെ എൽഡിഎഫ് അവതരിപ്പിച്ച അവിശ്വാസപ്രമേയത്തെ അനുകൂലിച്ചുകൊണ്ടുള്ള നിലപാട് സ്വീകരിച്ചതുമായുള്ള ഹർജിക്കാരന്റെ വാദം കമ്മീഷൻ അംഗീകരിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP