Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിവി അൻവറിന്റെ വാട്ടർ പാർക്ക് പൂട്ടില്ല; മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി പിൻവലിച്ച കാര്യം പഞ്ചായത്ത് അറിഞ്ഞില്ലെന്ന് പ്രസിഡന്റ്; അനുകൂല തീരുമാനമില്ലെങ്കിൽ കോടതി കയറുമെന്ന ഭീഷണിയോടെ നിർണ്ണായയോഗത്തിനിടെ എംഎൽഎ

പിവി അൻവറിന്റെ വാട്ടർ പാർക്ക് പൂട്ടില്ല; മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി പിൻവലിച്ച കാര്യം പഞ്ചായത്ത് അറിഞ്ഞില്ലെന്ന് പ്രസിഡന്റ്; അനുകൂല തീരുമാനമില്ലെങ്കിൽ കോടതി കയറുമെന്ന ഭീഷണിയോടെ നിർണ്ണായയോഗത്തിനിടെ എംഎൽഎ

നിലമ്പൂർ: പി വി അൻവർ എം എൽ എയുടെ ഉടമസ്ഥതയിലുള്ള കൂടരഞ്ഞിയിലെ വിവാദ വാട്ടർ തീം പാർക്ക് പൂട്ടേണ്ടതില്ലെന്ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. ചട്ടലംഘനമുള്ളതായി കരുതുന്നില്ലെന്നാണ് ഭരണസമിതി വിലയിരുത്തൽ. ഇതിനെ ആരും എതിർത്തില്ല. അതോടെ ഏകകണ്ഠമായി തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. രേഖകൾ സംബന്ധിച്ച കൂടുതൽ പരിശോധനയ്ക്ക് മൂന്നംഗ ഉപസമിതിയെ നിശ്ചയിച്ചതാണ് ഇതിൽ കമ്മറ്റിയുടെ ഏക ഇടപെടൽ.


കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിലിലാണ് എം എൽ എയുടെ ഉടമസ്ഥതയിലുള്ള വാട്ടർ തീം പാർക്ക് സ്ഥിതി ചെയ്യുന്നത്. പരിസ്ഥിതി ദുർബ്ബലമേഖലയിൽ ഉള്ള പാർക്കിന്റെ അനുമതി മലിനീകരണ നിയന്ത്രണ ബോർഡ് പിൻവലിച്ച കാര്യം പഞ്ചായത്തിന് അറിയില്ലെന്ന് യോഗത്തിനു ശേഷം പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അനുമതി ഉടൻ റദ്ദാക്കാനാകില്ലെന്ന് കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറിയും നേരത്തേ വ്യക്തമാക്കിയിരുന്നതാണ്. അതോടെ ഇന്നത്തെ കമ്മിറ്റിയുടെ തീരുമാനവും ഇതനുസരിച്ചായിരിക്കുമെന്ന വിലയിരുത്തലാണ് ഉണ്ടായിരുന്നത്. ഉടമയ്ക്ക് നോട്ടീസ് നൽകി വിശദീകരണം തേടണമെന്നാണ് നടപടി ക്രമം എന്നാണ് സെക്രട്ടറി അറിയിക്കുന്നത്.

പഞ്ചായത്ത് ഓഫീസിൽ നിർണായക യോഗം നടക്കുന്നതിന് ഇടയിൽ പിവി അൻവർ എംഎൽഎ അനുയായികളുമായി ഓഫീസിലേക്ക് എത്തിയിരുന്നു. കമ്മിറ്റിയുടെ തീരുമാനം അനുകൂലമല്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എം എൽ എയ്ക്ക് ഒപ്പമെത്തിയവർ മാധ്യമങ്ങൾക്കെതിരേ മുദ്രാവാക്യങ്ങൾ മുഴക്കി. പഞ്ചായത്ത് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് തടഞ്ഞതിനെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥയുമുണ്ടായിരുന്നു.

തന്റെ ഉടമസ്ഥതിയിലുള്ള പാർക്കിന് എല്ലാവിധ അനുമതിയുമുണ്ടെന്ന് നിലമ്പൂർ എംഎൽഎ രാവിലെ വാർത്താ സമ്മേളനം നടത്തി പറഞ്ഞിരുന്നു. ആരോപണത്തിന് മുരുകേശ് നരേന്ദ്രൻ എന്ന വ്യക്തിയാണെന്നും , തന്നോടുള്ള വ്യക്തിവിരോധമാണ് ഇതിന് പിന്നിലെന്നും പിവി അൻവർ ആരോപിച്ചു. മുരുകേശിന്റെയും ബന്ധുക്കളുടെയും എസ്റ്റേറ്റ് തർക്കത്തിൽ ഇടപെട്ടതിനെ തുടർന്നാണ് തനിക്കെതിരെ നീക്കങ്ങളുണ്ടായതെന്നാണ് അദ്ദേഹം വിശദീകരിച്ചത്. മുരുകേശിന്റെ ബന്ധുക്കളേയും വാർത്താ സമ്മേളനത്തിൽ അൻവർ ഹാജരാക്കി. എന്നാൽ കഴിഞ്ഞ ദിവസം നിയമസഭയിൽ നല്കിയ വിശദീകരണത്തിൽ ഈ വ്യക്തിവിരോധത്തെ പറ്റി എംഎൽ എ പരാമർശിച്ചിരുന്നതേയില്ല.

മുരുകേശിന് എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുക്കുന്നതും അണികൾ്ക്കിടയിൽ വ്യാജ പ്രചരണം നടത്തുന്നതും യുഡിഎഫ് ക്യാംപാണ്. കോൺഗ്രസ് നേതാക്കളായ ആര്യാടൻ മുഹമ്മദും ഷൗക്കത്തുമാണ് ഇതിന് പിന്തുണ നൽകുന്നത്. തന്നെ രാഷ്ട്രീയമായും സാമ്പത്തികമായും വ്യക്തിപരമായും തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും എം എൽ എ ആരോപിച്ചു.

പരിസ്ഥിതിലോല മേഖലയിൽ ചട്ടങ്ങൾ ലംഘിച്ച് വാട്ടർ തീം പാർക്ക് നിർമ്മിച്ചതുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളാണ് എം എൽ എയ്ക്കെതിരെ ഉയർന്നിട്ടുള്ളത്. പാർക്ക് നിർമ്മാണവുമായി ബന്ധപ്പെട്ട് രണ്ട് മലകളാണ് ഇടിച്ചു നിരത്തിയിട്ടുള്ളത്.ഇതിന് ജിയോളജി വകുപ്പിൽനിന്ന് അനുമതിയും ലഭിച്ചിരുന്നില്ല. താൽക്കാലിക ലൈസൻസിനായി ലഭിച്ച ഫയർ എൻഒസി ഉപയോഗിച്ചാണ് പാർക്കിലെ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും നടന്നത്. എല്ലാ നിർമ്മിതികൾക്കും വ്യത്യസ്ത ഫയർ എൻഒസി ആവശ്യമാണെന്നിരിക്കെയാണ് അസംബ്ലി കെട്ടിടത്തിന്റെ എൻഒസിയുടെ നിർമ്മാണത്തിന്റെ മറവിൽ മുഴുവൻ നിർമ്മിതികളും പൂർത്തിയാക്കിയത്. 1409 ചതുരശ്ര അടി വിസ്തൃതിയുള്ള പാർക്കിന്റെ നിർമ്മിതിക്ക് ചീഫ് ടൗൺ പ്ലാനറിന്റെ അനുമതിയും ഇല്ല. എന്നാൽ ഇവയെല്ലാം കൈവശമുണ്ടെന്നാണ് അൻവർ എം എൽ എ അവകാശപ്പെടുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP