Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സോളാറിന്റെ മുഴുവൻ ആഘാതവുമേറ്റ ആളുകളാണ് വരാൻ ശ്രമിക്കുന്നത്; അധികാരം വരുമ്പോൾ കയറി വരുന്ന നിരവധി ആളുകളുണ്ട്; അത്തരക്കാർക്ക് ഇടതു മുന്നണിയിൽ സ്ഥാനമില്ല; മാണിയെ കടന്നാക്രമിച്ച് പന്ന്യൻ രവീന്ദ്രൻ

സോളാറിന്റെ മുഴുവൻ ആഘാതവുമേറ്റ ആളുകളാണ് വരാൻ ശ്രമിക്കുന്നത്; അധികാരം വരുമ്പോൾ കയറി വരുന്ന നിരവധി ആളുകളുണ്ട്; അത്തരക്കാർക്ക് ഇടതു മുന്നണിയിൽ സ്ഥാനമില്ല; മാണിയെ കടന്നാക്രമിച്ച് പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരം: കെ.എം മാണിയുടെ ഇടതു മുന്നണി പ്രവേശന വിഷയത്തിൽ സിപിഎമ്മിന് ചുട്ടമറുപടിയുമായി സിപിഐ രംഗത്ത്. ഇടതു മുന്നണിയിലേക്ക് ഒളിഞ്ഞ് എത്താമെന്ന് ആരും കരുതേണ്ടെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

യു.ഡി.എഫിൽ നിന്ന് എല്ലാ ആനുകൂല്യങ്ങളും പറ്റിയിട്ട് ആരും എൽ.ഡി.എഫിലേക്ക് വരേണ്ട. മുന്നണി വിപുലീകരണ വിഷയത്തിൽ ഒരു പാർട്ടിക്ക് മാത്രം തീരുമാനം എടുക്കാനാവില്ലെന്നും പന്ന്യൻ രവീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

സോളാറിന്റെ മുഴുവൻ ആഘാതവുമേറ്റ ആളുകളാണ് എൽ.ഡി.എഫിലേക്ക് വരാൻ ശ്രമിക്കുന്നത്. അധികാരം വരുമ്പോൾ കയറി വരുന്ന നിരവധി ആളുകളുണ്ട്. അത്തരക്കാർക്ക് ഇടതു മുന്നണിയിൽ സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു പാർട്ടിയുടെ എൽ.ഡി.എഫ് പ്രവേശനം പറയാൻ സിപിഐക്ക് പറ്റുമോ എന്ന് ചിലർ ചോദിക്കുന്നു. ആരെങ്കിലും ഒരാൾ പറഞ്ഞാൽ മുന്നണിയിൽ എടുക്കാൻ കഴിയില്ലെന്ന് ആരും മറക്കരുതെന്ന് പന്ന്യൻ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP