Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൃഷ്ണപിള്ള സ്മാരകം തകർക്കാൻ കമ്യൂണിസ്റ്റുകാരന്റെ കൈ പൊങ്ങില്ല: പന്ന്യൻ

ആലപ്പുഴ: കൃഷ്ണപിള്ളയുടെ സ്മാരകം തകർക്കാൻ കമ്മ്യൂണിസ്റ്റുകാരന്റെ കൈ പൊങ്ങില്ലെന്ന് പന്ന്യർ രവീന്ദ്രൻ. സ്മാരകം തകർത്തവർ കമ്യൂണിസ്റ്റുകാരല്ല. ക്രിമിനലുകളാണ് ഇത് ചെയ്തത്. ഇത് ചെയ്യാൻ കമ്യൂണിസ്റ്റുകാരന്റെ കൈ പൊങ്ങില്ല. ക്രൂരതയുള്ള മനസ്സുള്ളവർക്ക് മാത്രമെ ഇങ്ങനെ ചെയ്യാനാകൂ. കമ്യൂണിസം ഫാഷനായി കൊണ്ടുനടക്കുന്നവരെ ഇങ്ങനെ ചെയ്യൂവെന്നും പന്ന്യൻ പറഞ്ഞു. സ്മാരകം തകർത്തവരെ ദാക്ഷിണ്യമില്ലാതെ ശിക്ഷിക്കണം. അണികൾക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നൽകുന്നതിൽ വീഴ്ച പറ്റിയോ എന്ന് പരിശോധിക്കണം. രാഷ്ട്രീയ വിദ്യാഭ്യാസം നൽകാൻ കഴിയുന്നില്ലെങ്കിൽ പ്രസ്ഥാനം കൊണ്ടുനടക്കുന്നത് എന്തിനാണ്. ഇത് സ്വയം വിമർശനപരമായി ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP