Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'രോഗിയും ദുർബലനുമായ എനിക്ക് ഭാര്യയിൽ നിന്നും മകളിൽ നിന്നും ജീവനാംശം വേണം; കോൺഗ്രസ് നൽകിയ 15 ലക്ഷമുൾപ്പെടെ കൈവശം വച്ചിരിക്കുന്നതു രാജേശ്വരിയും മകളും': ഭാര്യക്കും മകൾക്കുമെതിരായ പരാതിയിൽ ജിഷയുടെ അച്ഛൻ പാപ്പുവിന്റെ മൊഴി ഇങ്ങനെ

'രോഗിയും ദുർബലനുമായ എനിക്ക് ഭാര്യയിൽ നിന്നും മകളിൽ നിന്നും ജീവനാംശം വേണം; കോൺഗ്രസ് നൽകിയ 15 ലക്ഷമുൾപ്പെടെ കൈവശം വച്ചിരിക്കുന്നതു രാജേശ്വരിയും മകളും': ഭാര്യക്കും മകൾക്കുമെതിരായ പരാതിയിൽ ജിഷയുടെ അച്ഛൻ പാപ്പുവിന്റെ മൊഴി ഇങ്ങനെ

മൂവാറ്റുപുഴ: കോൺഗ്രസുകാർ നൽകിയ 15 ലക്ഷമുൾപ്പെടെ ജിഷയുടെ പേരിൽ ലഭിച്ച വിവിധ സഹായങ്ങൾ കൈവശം വച്ചിരിക്കുന്നത് അമ്മ രാജേശ്വരിയും സഹോദരി ദീപയുമാണെന്ന് ജിഷയുടെ അച്ഛൻ പാപ്പു. ഭാര്യയിൽ നിന്നും മകളിൽ നിന്നും ജീവനാംശബത്ത ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ പാപ്പുവിന്റെ മൊഴിയെടുത്തു.

മൂവാറ്റുപുഴ മെയിന്റനൻസ് ട്രിബ്യൂണലാണു പരാതിക്കാരനായ ജിഷയുടെ പിതാവ് അശമന്നൂർ കുറ്റിക്കാട്ടുപറമ്പിൽ പാപ്പു (63)വിന്റെ മൊഴിയെടുത്തത്. പാപ്പുവിന്റെ ഭാര്യ രാജേശ്വരി, മകൾ ദീപാമോൾ എന്നിവർ ഹാജരാകാതിരുന്നതിനാൽ കേസ് നവംബർ മൂന്നിലേക്കു മാറ്റി.

രോഗിയും ദുർബലനുമായ തനിക്ക് ഭാര്യയിൽ നിന്നും മകളിൽ നിന്നും മാസം 10,000 രൂപ ജീവനാംശബത്ത അനുവദിക്കണമെന്നാണ് പാപ്പുവിന്റെ ആവശ്യം. വൃക്ക, ശ്വാസകോശ രോഗങ്ങൾ അലട്ടുന്നു. അടച്ചുറപ്പുള്ള താമസ സൗകര്യമില്ല.

ജിഷ കൊല്ലപ്പെട്ടതിനെ തുടർന്ന് ദീപമോൾക്ക് സർക്കാർ ജോലി ലഭിച്ചിട്ടുണ്ട്. സർക്കാർ അനുവദിച്ച 10 ലക്ഷം രൂപ ഭാര്യയും മകളും ചേർന്നാണ് അനുഭവിക്കുന്നത്. കോൺഗ്രസ് പാർട്ടി നൽകിയ 15 ലക്ഷം രൂപയും ഇതര സംഘടനകൾ നൽകിയ സഹായങ്ങളും ഇവരാണു കൈവശം വച്ചിരിക്കുന്നത്. സർക്കാർ പണിതു നൽകിയ വീടും ഇവർ ഉപയോഗിക്കുന്നുവെന്നും പാപ്പു നൽകിയ പരാതിയിൽ പറയുന്നുണ്ട്. ഭാര്യയുടെയും മകളുടെയും കൂടി മൊഴിയെടുത്ത ശേഷം കേസിൽ തീരുമാനമെടുക്കുമെന്ന് ആർ.ഡി.ഒ അറിയിച്ചു.

ജിഷയുടെ പേരിലുള്ള സഹായധനം പങ്കുവയ്ക്കുന്നതിനെചൊല്ലി കുടുംബത്തിൽ തർക്കം രൂക്ഷമാണെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. കേസിൽ പ്രതി അമിറുൽ ഇസ്ലാമിനെ പിടികൂടിയ ശേഷവും ജിഷയുടെ അമ്മയും അച്ഛനും തമ്മിൽ സഹായധനത്തിന്റെ പേരിൽ തർക്കം നടന്നു. കെപിസിസിയുടെ സഹായമായി 15 ലക്ഷത്തിനു പുറമെ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ധനസഹായവും കുടുംബത്തിന് ലഭിച്ചിരുന്നു. ജിഷയുടെ അമ്മ രാജേശ്വരിക്ക് പെൻഷനും സഹോദരി ദീപയ്ക്ക് സർക്കാർ ജോലിയും നൽകി. വിവിധ സംഘടനകളിൽ നിന്നും മറ്റുമായി വേറെയും സഹായമെത്തി. കാൽക്കോടിയോളം രൂപയാണ് സഹായധനമായി ലഭിച്ചതെന്നാണ് വിവരം.

ഇങ്ങനെ ലഭിച്ച സഹായധനത്തിൽ തനിക്കും അർഹതയുണ്ടെന്ന വാദമുയർത്തി ജിഷയുടെ അച്ഛൻ പാപ്പു രംഗത്തെത്തിയതോടെയാണ് പങ്കുവയ്ക്കുന്ന കാര്യത്തിൽ തർക്കം ശക്തമായത്. വർഷങ്ങൾക്ക് മുമ്പ് കുടംബം ഉപേക്ഷിച്ച് വീടുവിട്ട് മാറിത്താമസിക്കുന്ന പാപ്പു മകളുടെ കൊലപാതകത്തിനു ശേഷം മാദ്ധ്യമങ്ങൾക്കു മുന്നിൽ എത്തിയിരുന്നു. പാപ്പു കളക്ടറെ സന്ദർശിക്കുകയും തനിക്കും ധനസഹായത്തിൽ പങ്കുനൽകണമെന്ന് പറയുകയും ചെയ്തു. തുടർന്നാണു കേസ് നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP