Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പറമ്പിക്കുളം-ആളിയാർ വിഷയത്തിൽ കേരളത്തിന്റെ ആശങ്കകൾ പരിശോധിക്കാമെന്ന് തമിഴ്‌നാട്; ജലക്ഷാമം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ കത്തിന് തമിഴനാട് മുഖ്യമന്തിയുടെ മറുപിടി

പറമ്പിക്കുളം-ആളിയാർ വിഷയത്തിൽ കേരളത്തിന്റെ ആശങ്കകൾ പരിശോധിക്കാമെന്ന് തമിഴ്‌നാട്; ജലക്ഷാമം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ കത്തിന് തമിഴനാട് മുഖ്യമന്തിയുടെ മറുപിടി

തിരുവനന്തപുരം: പറമ്പിക്കുളം-ആളിയാർ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം ചൂണ്ടിക്കാട്ടിയ വിഷയങ്ങൾ പരിശോധിക്കാമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി. തമിഴ്‌നാട് വെള്ളം നൽകാത്തതിനാൽ പാലക്കാട് അടക്കമുള്ള ജില്ലകൾ ജലക്ഷാമത്തിലാണെന്ന തമിഴാനാടിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു. ഇതിന് നൽകിയ മറുപടിയിലാണ് വിഷയം ഗൗരവത്തോടെ പരിഗണിക്കുമെന്ന് എടപ്പാടി പളനി സ്വാമി അറിയിച്ചത്.

പറമ്പിക്കുളം-ആളിയാർ കരാർ അനുസരിച്ചു ചിറ്റൂർ, ചാലക്കുടി പുഴകളിലേക്ക് ഒഴുക്കി വിടേണ്ട വെള്ളം തമിഴ്‌നാട് നൽകിയിരുന്നില്ല എന്ന കാര്യം മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല അപ്പർ ആളിയാർ, കടമ്പറായി ഡാമുകളിൽ തമിഴ്‌നാട് വെള്ളം സൂക്ഷിക്കുന്നതായി അറിയാൻ കഴിഞ്ഞെന്നും മുഖ്യമന്ത്രി കത്തിൽ സൂചിപ്പിച്ചു. ജലവിനിയോഗകാര്യത്തിൽ നിലവിലുള്ള അന്തർസംസ്ഥാന കരാറുകാർ തമിഴ്‌നാട് തുടർച്ചായായി ലംഘിക്കുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടിയിരുന്നു.

കഴിഞ്ഞ ജനുവരിയിൽ നടന്ന സെക്രട്ടറിതല യോഗത്തിൽ ഇപ്രകാരം ശേഖരിച്ച വെള്ളം കേരളത്തിനു നൽകാമെന്ന് തമിഴ്‌നാട് സമ്മതിച്ചിരുന്നെങ്കിലും ഇതു പാലിച്ചില്ല എന്ന കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.സെക്രട്ടറിതല യോഗ തീരുമാനമനുസരിച്ചു ശിരുവാണി അണക്കെട്ടിലെ ഡെഡ്‌സ്റ്റോറേജിൽനിന്നു പോലും കോയമ്പത്തൂരിലെ കുടിവെള്ള ആവശ്യം പരിഗണിച്ചു വാഗ്ദാനം ചെയ്ത വെള്ളം കേരളം നൽകിയിരുന്നു. മനുഷ്യത്വപരമായാണ് കേരളം എപ്പോഴും തമിഴ്‌നാടിന്റെ ആവശ്യങ്ങളെ പരിഗണിച്ചത്. അത്തരം പെരുമാറ്റങ്ങൾ തമിഴ്‌നാടിന്റെ ഭാഗത്തു നിനുണ്ടാകാറില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചിരുന്നു. ചർച്ചകൾക്കായി തമിഴ്‌നാട് മുഖ്യമന്ത്രി കേരളം സന്ദർശിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. ഈ വിഷയങ്ങളെല്ലാം പരിശോധിക്കുമെന്നാണ് തമിഴാനാട് അറിയിച്ചിരിക്കുന്നത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP