Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നരേന്ദർ കുമാറിനു വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ; പ്രതിയുടെ പ്രായവും വീട്ടിലെ സാഹചര്യങ്ങളും മനസിലാക്കി വധശിക്ഷയിൽ നിന്നും ഒഴിവാക്കണമെന്ന് മറുവാദം; പാറമ്പുഴ കൂട്ടക്കൊലക്കേസിൽ വിധി പ്രഖ്യാപനം 21ലേക്ക് മാറ്റി

നരേന്ദർ കുമാറിനു വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ; പ്രതിയുടെ പ്രായവും വീട്ടിലെ സാഹചര്യങ്ങളും മനസിലാക്കി വധശിക്ഷയിൽ നിന്നും ഒഴിവാക്കണമെന്ന് മറുവാദം; പാറമ്പുഴ കൂട്ടക്കൊലക്കേസിൽ വിധി പ്രഖ്യാപനം 21ലേക്ക് മാറ്റി

കോട്ടയം: പാറമ്പുഴ കൂട്ടക്കൊലക്കേസിൽ വിധി പ്രഖ്യാപനം 21ലേക്ക് മാറ്റിവച്ചു. കേസിലെ പ്രതി ഉത്തർപ്രദേശ് സ്വദേശി നരേന്ദർ കുമാറിനു വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും മൂന്നുപേരെ അതിക്രൂരമായാണ് പ്രതി കൊലപ്പെടുത്തിയെതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എന്നാൽ കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്നും പ്രതിയുടെ പ്രായവും വീട്ടിലെ സാഹചര്യങ്ങളും മനസിലാക്കി വധശിക്ഷയിൽ നിന്നും ഒഴിവാക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചു.

പ്രതിക്കു ഒന്നരവർഷംകൊണ്ട് മാനസാന്തരമുണ്ടായെന്നും ജയിലിൽ കഴിയുന്ന വേളയിൽ കംപ്യൂട്ടർ ഡിപ്ലോമ കോഴ്സ് പ്രതി പാസായതായും അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇന്ന് രാവിലെ കേസ് പരിഗണിച്ചപ്പോഴാണ് ഇരുവിഭാഗവും തങ്ങളുടെ വാദം നിരത്തിയത്. തുടർന്ന് വിധി പ്രഖ്യാപനത്തിനായി 21ലേയ്ക്ക് മാറ്റുകയയിരുന്നു. ഇന്ന് രാവിലെ 12മത്തെ കേസായാണ് വിളിച്ചത്. എന്നാൽ അത് മാറ്റി. മറ്റ് കേസുകൾ പരിഗണിച്ചശേഷമാണ് വീണ്ടും എടുത്തത്.

കോട്ടയം പാറമ്പുഴ മൂലേപ്പറമ്പിൽ ലാലസൻ (71), ഭാര്യ പ്രസന്നകുമാരി (62), മകൻ പ്രവീൺ ലാൽ (28) എന്നിവരെയാണു വെട്ടികൊലപ്പെടുത്തിയത്. പ്രതി കുറ്റക്കാരനാണെന്നു ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. ഇന്ത്യൻ ശിക്ഷാനിയമം 302 (കൊലപാതകം), 380 (മോഷണം), 457 (വീട്ടിൽ അതിക്രമിച്ചു കയറൽ), 397 (മോഷണത്തിനായി ഗുരുതരമായി പരിക്കേൽപ്പിക്കൽ) എന്നി വകുപ്പുകൾ പ്രതിക്കുമേൽ ചുമത്തിയിരുന്നു. വിചാരണ പൂർത്തിയാക്കി ഈ മാസം ആറിനു കേസ് പരിഗണിച്ച കോടതി ചില കാര്യങ്ങളിൽ പ്രോസിക്യൂഷനോടു സ്ഥിരീകരണം ആരാഞ്ഞിരുന്നു.

2015 മെയ്‌ 16ന് അർധരാത്രിയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. കൊല്ലപ്പെട്ട പ്രവീൺ ലാൽ നടത്തിയിരുന്ന തുണി അലക്കുകമ്പനിയിലെ ജീവനക്കാരനായിരുന്നു നരേന്ദർ കുമാർ. മൂവരെയും മൂന്നു ഘട്ടമായി കൊല ചെയ്തശഷം ആഭരണവും പണവുമായി പ്രതി സ്ഥലം വിട്ടതായാണ് കേസ്. പാമ്പാടി സിഐ സാജു വർഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം ഉത്തർപ്രദേശിലെ ഫിറോസാബാദിലെ വീട്ടിൽനിന്നു പ്രതിയെ പിടികൂടുകയായിരുന്നു. 61 പ്രമാണങ്ങളും 42 തൊണ്ടി സാധനങ്ങളും പ്രോസിക്യൂഷൻ ഹാജരാക്കി. എൺപത്തിനാല് ദിവസംകൊണ്ടു പൊലീസ് കുറ്റപത്രം തയ്യാറാക്കി. 2015 ഓഗസ്റ്റ് 10നു കുറ്റപത്രം സമർപ്പിച്ച കേസിൽ കഴിഞ്ഞ ഫെബ്രുവരി 16ന് വാദം പൂർത്തിയായിരുന്നു.

ഇന്ന് കേസ് എടുത്തപ്പോൾ തന്നെ കഴിഞ്ഞ ദിവസങ്ങളിൽ നിന്ന് വിപരിതമായി മുഖത്ത് മ്ളനതയും ദുഃഖവും ഉണ്ടായിരുന്നു.പ്രതിഭാഗം അഡ്വക്കേറ്റ് ജിതേഷ് ബാബുവിനെ കോടതി പ്രത്യേകം അഭിനന്തിച്ചു.പ്രതി ഭാഗം നല്ലരിതിയിൽ കേസ് അവതരിപ്പിച്ചതിനാണ് അഭിനന്തനം നേടിയത്. പ്രോസിക്യൂഷനുവേണ്ടി രഞ്ജിത് ജോൺ ഹാജരായി. പ്രതിക്ക് വക്കീൽ ഇല്ലാതെ വന്ന സാഹചര്യത്തിൽ സർക്കാർ ലീഗൽ സർവീസ് സൊസൈറ്റി നിയോഗിച്ച ജിതേഷ് ജെ. ബാബും വി എസ്. മനുലാലുമാണു ഹാജരായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP