Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

56 കുറ്റപത്രങ്ങളുള്ള കേസിൽ വിധി വന്നപ്പോൾ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവിന് ശിക്ഷ 90 വർഷമായി; മരിച്ചാലും പുറംലോകം കാണാൻ കഴിയാത്ത അധമന്റെ വിധി ഇങ്ങനെ തന്നെ

56 കുറ്റപത്രങ്ങളുള്ള കേസിൽ വിധി വന്നപ്പോൾ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവിന് ശിക്ഷ 90 വർഷമായി; മരിച്ചാലും പുറംലോകം കാണാൻ കഴിയാത്ത അധമന്റെ വിധി ഇങ്ങനെ തന്നെ

കൊച്ചി: മകളെ കടിച്ചുകീറാൻ നിൽക്കുന്നവർക്ക് മുന്നിലേക്ക് എറിഞ്ഞുകൊടുത്ത അധമന് അർഹിക്കുന്ന ശിക്ഷതന്നെ വിധിച്ച് കോടതി. പറവൂർ പീഡന കേസിലെ പിതാവ് സുധീറി(42)നെയാണ് കോടതി വീണ്ടും ശിക്ഷിച്ചത്. രണ്ട് കേസുകളിൽ കൂടി ഒന്നാംപ്രതിയായ പെൺകുട്ടിയുടെ പിതാവിനെ കോടതി ശിക്ഷിച്ചു. അഞ്ച് വർഷത്തെ കഠിന തടവിന് കൂടിയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. 56 കുറ്റപത്രങ്ങളുള്ള കേസിൽ ഇന്നലെ വിധി പറഞ്ഞതുൾപ്പടെ ഒന്നാം പ്രതി 90 വർഷത്തോളം കഠിന തടവ് അനുഭവിക്കേണ്ടിവരും. നിലവിൽ 10 കേസുകളിൽ കോടതി വിധി പറഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ പുറംലോകം കാണാൻ സുധീറിന് സാധിക്കില്ല.

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുക, വിൽക്കുക, ബലാത്സംഗത്തിന് പ്രേരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് ചുമത്തിയാണ് അഞ്ചു വർഷം വീതം കഠിന തടവിന് അഡിഷണൽ സെഷൻസ് ജഡ്ജ് പി.ജി. അജിത്കുമാർ ശിക്ഷിച്ചത്.. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. അതേസമയം കേസിലെ രണ്ടാം പ്രതയും മാതാവുമായി സുബൈദ(38)യെ തെളിവില്ലാത്തതിനാൽ കോടതി വെറുതേ വിട്ടു. രണ്ടുകേസിലും പ്രതിയായ തൃക്കാക്കര ചങ്ങമ്പുഴ നഗർ പുളിമുകൾ പുതുപ്പറമ്പ് വീട്ടിൽ ജോസ് ആന്റണി (58) ക്ക് അഞ്ചു വർഷം വീതം കഠിന തടവും 1,25,000 രൂപ പിഴയും വിധിച്ചു. നാലാം പ്രതി ഇടുക്കി, തൊടുപുഴ മുട്ടം ഇഞ്ചനാട്ടിൽ ബെന്നി എബ്രഹാമിന് (52) ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങിയ കുറ്റങ്ങൾക്ക് ഏഴ് വർഷം കഠിന തടവും 85,000 രൂപ പിഴയും വിധിച്ചു. രണ്ടാമത്തെ കേസിൽ മൂന്നാം പ്രതി പെരുമ്പാവൂർ സ്വദേശി ഖദീജയെ വെറുതെ വിട്ടു. നാലാം പ്രതി മട്ടാഞ്ചേരി, ചുള്ളിക്കൽ കാനപ്പിള്ളി വീട്ടിൽ മേരി ഡെയ്‌സിക്ക് (26) അഞ്ച് വർഷം കഠിന തടവും 75,000 രൂപ പിഴയും വിധിച്ചു. ആറാം പ്രതി ഇടുക്കി ഉടുമ്പൻചോല പാറക്കടവ് കട്ടപ്പന സിനിമാ നിർമ്മാതാവ് ഇലവന്തിക്കൻ മനോജ് വില്ലയിൽ മനോജ് ഗോപി (40)ക്ക് ബലാത്സംഗ കുറ്റത്തിന് ഏഴു വർഷം കഠിന തടവും 75,000 രൂപ പിഴയും ശിക്ഷിച്ചു.

അഭിഭാഷകനെ നിയോഗിക്കാത്തതിനാൽ ഒന്നാംപ്രതി സ്വന്തമായാണ് വാദവും വിസ്താരവും നടത്തിയത്. ഇരയുടെ ആത്മാവിനെപ്പോലും നശിപ്പിക്കുന്ന സാമൂഹ്യ വിപത്തായി ബലാത്സംഗക്കേസുകളെ കണക്കാക്കണമെന്നും കുടുംബബന്ധത്തെക്കൂടി ബാധിച്ച കേസായതിനാൽ കടുത്ത ശിക്ഷ ഒഴിവാക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷനു വേണ്ടി മോഹൻ സി. മേനോൻ, ആയൂബ്ഖാൻ എന്നിവരും വെറുതെ വിട്ട പ്രതികൾക്ക് വേണ്ടി പി.എ. മജേഷ്, സൂരജ് കൃഷ്ണ എന്നിവരും ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP