Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്; പദ്ധതിയിൽ നിന്ന് പിന്മാറുമ്പോഴുള്ള പ്രത്യാഘാതങ്ങൾ പരിശോധിക്കാൻ സമിതിയെ നിയോഗിക്കും

പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്; പദ്ധതിയിൽ നിന്ന് പിന്മാറുമ്പോഴുള്ള പ്രത്യാഘാതങ്ങൾ പരിശോധിക്കാൻ സമിതിയെ നിയോഗിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. പദ്ധതിയിൽ നിന്ന് പിന്മാറുമ്പോഴുള്ള പ്രത്യാഘാതങ്ങൾ പരിശോധിക്കാൻ സമിതിയെ നിയോഗിക്കും. ജഡ്ജി അടങ്ങുന്ന സമിതിയെ രണ്ടാഴ്ചക്കകം രൂപീകരിക്കുമെന്നും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു.

2013 ഏപ്രിലിലാണ് പദ്ധതി ആരംഭിച്ചത്. അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേരുന്ന തുകയുടെ 10 ശതമാനം ജീവനക്കാരും അത്രതന്നെ തുക സർക്കാറും പെൻഷൻ അക്കൗണ്ടിലേക്ക് അടക്കണമെന്നതാണ് പങ്കാളിത്ത പെൻഷൻ പദ്ധതി. നേരത്തെ ഈ തുക മുഴവനായും സർക്കാറായിരുന്നു വഹിച്ചിരുന്നത്. പിന്നീട് സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിനായാണ് പങ്കാളിത്ത പെൻഷൻ പദ്ധതി കൊണ്ടുവന്നത്. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് സിപിഎം പ്രകടന പത്രികയിൽ വാഗ്ദാനം നൽകിയിരുന്നു.

പങ്കാളിത്ത പെൻഷൻ പദ്ധതിപ്രകാരം ഓരോ ജീവനക്കാരനും അടിസ്ഥാനശമ്പളവും ക്ഷാമബത്തയും ചേർന്ന തുകയുടെ പത്തുശതമാനംപെൻഷൻ അക്കൗണ്ടിലേക്ക് പ്രതിമാസം അടയ്ക്കണം. തുല്യമായ വിഹിതം സർക്കാരും (തൊഴിലുടമ) അടയ്ക്കണം. ഈ തുക പെൻഷൻഫണ്ടുകളിൽ നിക്ഷേപിക്കും. പെൻഷൻഫണ്ട് മാനേജർമാർ തുക ഷെയർ മാർക്കറ്റിലും മറ്റും നിക്ഷേപിക്കും.

ഷെയർമാർക്കറ്റിന്റെ ഗതിവിഗതികൾക്കനുസരിച്ച് തുക കുറയുകയോ കൂടുകയോ ചെയ്യാം. റിട്ടയർ ചെയ്യുമ്പോൾ ജീവനക്കാരന്റെ പേരിൽ മൊത്തം ഫണ്ടിലുള്ള തുകയുടെ 60 ശതമാനം തിരിച്ചുനൽകും. ബാക്കി 40 ശതമാനം തുക ഏതെങ്കിലും ഒരു ഇൻഷുറൻസ് കമ്പനിയുടെ ആന്വിറ്റി സ്‌കീമിൽ നിക്ഷേപിക്കും. ഈ തുകയിൽനിന്നുള്ള വരുമാനമുപയോഗിച്ച് ഇൻഷുറൻസ് കമ്പനിയായിരിക്കും പെൻഷൻ നൽകുക. പെൻഷൻ നൽകാനുള്ള ബാധ്യതയിൽനിന്ന് സർക്കാർ പൂർണമായും ഒഴിയുന്നു.

പഴയ പെൻഷൻ സ്‌കീമനുസരിച്ച് കേന്ദ്ര സർവീസിൽ പത്തുവർഷം സർവീസ് പൂർത്തിയാക്കിയ ഒരു ജീവനക്കാരന് മിനിമം 9000 രൂപ പെൻഷൻ ലഭിക്കും. എന്നാൽ, പങ്കാളിത്ത പെൻഷൻ പദ്ധതിയനുസരിച്ച് പത്തുവർഷം സർവീസ് പൂർത്തിയാക്കിയ ജീവനക്കാരന് 3000 രൂപയിൽ താഴെമാത്രമാണ് ആന്വിറ്റി ഇൻഷുറൻസ് സ്‌കീമിൽനിന്ന് പെൻഷനായി ലഭിക്കുക. ഇതാണ് ഇപ്പോൾ പുനപരിശോധിക്കാൻ തീരുമാനിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP