Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബോട്ടിൽ നിന്ന് വൈക്കം കായലിൽ വീണ യാത്രക്കാരനെ മറ്റൊരു ബോട്ടിലെ സ്രാങ്ക് രക്ഷിച്ചു; കായലിൽ ഒരാൾ മുങ്ങിപ്പൊങ്ങുന്നത് എതിരെ വന്ന ബോട്ടിലെ യാത്രക്കാർ കണ്ടത് രക്ഷയായി; സ്രാങ്ക് വെള്ളത്തിൽ ചാടിയത് ചോദ്യംചെയ്ത് സ്‌റ്റേഷൻ മാസ്റ്റർ

ബോട്ടിൽ നിന്ന് വൈക്കം കായലിൽ വീണ യാത്രക്കാരനെ മറ്റൊരു ബോട്ടിലെ സ്രാങ്ക് രക്ഷിച്ചു; കായലിൽ ഒരാൾ മുങ്ങിപ്പൊങ്ങുന്നത് എതിരെ വന്ന ബോട്ടിലെ യാത്രക്കാർ കണ്ടത് രക്ഷയായി; സ്രാങ്ക് വെള്ളത്തിൽ ചാടിയത് ചോദ്യംചെയ്ത് സ്‌റ്റേഷൻ മാസ്റ്റർ

കോട്ടയം:ബോട്ട് യാത്രയ്ക്കിടെ വൈക്കം കായലിലേക്ക് വീണ യാത്രക്കാരനെ മറ്റൊരു ബോട്ടിലെ സ്രാങ്ക് രക്ഷപെടുത്തി. തിങ്കളാഴ്‌ച്ച വൈകീട്ട് 7.15 ഓടെയായിരുന്നു സംഭവം.

വൈക്കത്തു നിന്നും തവളക്കടവിലേക്ക് സർവീസ് നടത്തുന്ന ബോട്ടിലെ യാത്രക്കാരനാണ് കായലിന്റെ നടക്കുവെച്ച് വെള്ളത്തിൽ വീണത്. ഇയാൾക്ക് വേണ്ടി ബോട്ടിലുള്ളവർ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല.ഈ സമയം തവളക്കടവിൽ നിന്നും വൈക്കത്തേക്ക് സർവീസ് നടത്തിയ ബോട്ടിലുണ്ടായിരുന്നവർ കായലിൽ ഒരാൾ മുങ്ങിപ്പൊങ്ങുന്നത് കാണുകയായിരുന്നു.

യാത്രക്കാർ ഒച്ചവെച്ചെങ്കിലും ആരും കായലിൽ ചാടാൻ തയാറായില്ല. ഈസമയം ബോട്ടിന്റെ സ്രാങ്ക് തിരുവാർപ്പ് കക്കാക്കളത്തിൽഷാഹുൽ ഹമീദ് രക്ഷാപ്രവർത്തനത്തിന് മുൻകൈ എടുക്കുകയായിരുന്നു. ഇദ്ദേഹം ആദ്യംലൈഫ് ബോയ എറിഞ്ഞുകൊടുത്തെങ്കിലും അതിൽപിടിക്കാൻ കഴിഞ്ഞില്ല. തുടർന്ന് സ്രാങ്ക് ലൈഫ് ജാക്കറ്റ് ധരിച്ച് കായലിലേക്ക് എടുത്തു ചാടുകയായിരുന്നു. ഇദ്ദേഹത്തിന്റെ അവസരോചിതമായ ഇടപെടൽമൂലമാണ് കായലിൽ വീണയാളെ രക്ഷപെടുത്താനായത്.

ഏകദേശം 7.45 ഓടെ ബോട്ട് കരയിലെത്തിച്ചു. ഇവിടെ നിന്നു പൊലിസും ബോട്ടിലെ ജീവനക്കാരുംകൂടി കായലിൽ വീണയാളെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.കോട്ടയം തിരുവാർപ്പ് സ്വദേശിയായ ഷാഹുൽ കഴിഞ്ഞ ഏഴു വർഷമായി ജഡലഗതാഗതവകുപ്പിലെ ജീവനക്കാരനാണ്.

ഇതേ സമയം,ബോട്ട് നിയന്ത്രിക്കുന്നയാൾ രക്ഷാപ്രവർത്തനത്തിന് വെള്ളത്തിൽ ചാടിയതിനെതിരെ സ്റ്റേഷൻ മാസ്റ്റർ ബാബു രംഗത്തെത്തി. ഇദ്ദേഹത്തിനെതിരെ കയർത്തു സംസാരിച്ചതായും കണ്ടു നിന്നവർ പറഞ്ഞു. എന്തധികാരത്തിലാണ് സ്രാങ്ക് വെള്ളത്തിൽ ചാടിയതെന്നായിരുന്നു സ്റ്റേഷൻ മാസ്റ്ററുടെ ചോദ്യം.ഇതുകേട്ടു നിന്ന മറ്റുയാത്രക്കാർ സ്റ്റേഷൻ മാസ്റ്റർക്കെതിരെ രംഗത്തെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP