Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പത്തനംതിട്ടയിലേക്കും കെ.എസ്.ആർ.ടി.സി. സർവീസ് പുനരാരംഭിച്ചു

പത്തനംതിട്ടയിലേക്കും കെ.എസ്.ആർ.ടി.സി. സർവീസ് പുനരാരംഭിച്ചു

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: പ്രളയക്കെടുതിയെത്തുടർന്നു പത്തനംതിട്ടയിൽ നിർത്തിവച്ചിരുന്ന സർവീസ് കെ.എസ്.ആർ.ടി.സി. പുനരാരംഭിച്ചു. ിരുവനന്തപുരത്തുനിന്നുള്ള ദീർഘദൂര സർവീസുകളടക്കം പത്തനംതിട്ട വഴി സർവീസ് നടത്തുന്നുണ്ടെന്ന് കെ.എസ്.ആർ.ടി.സി. ഓപ്പറേഷൻസ് വിഭാഗം ഡയറക്ടർ ജി. അനിൽ കുമാർ അറിയിച്ചു.

കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന തിരുവനന്തപുരം മേഖലയിൽ എല്ലാ റൂട്ടുകളിലും സർവീസ് പുനരാരംഭിച്ചിട്ടുണ്ട്. കൊല്ലം യൂണിറ്റിൽ നിന്ന് രാവിലെ നാലു ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ തെന്മലയ്ക്കും പുനലൂർ ഡിപ്പോയിൽനിന്ന് നാലു സർവീസുകൾ എം.എസ്.എല്ലിലേക്കും ആര്യങ്കാവ് ഡിപ്പോയിൽനിന്ന് ചെങ്കോട്ടയിലേക്കു നാലു സർവീസുകളും നടത്തി.

കൊല്ലം - കുളത്തൂപ്പുഴ, കൊല്ലം - ചെങ്ങന്നൂർ, കൊല്ലം - പത്തനംതിട്ട ചെയിൻ സർവീസുകൾ 20 മിനിറ്റ് ഇടവേളകളിൽ ഓപ്പറേറ്റ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP