Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാറ്റൂരിലെ വിവാദ ഭൂമിയുടെ രേഖകൾ പൊടിഞ്ഞു പോയെന്ന് സർവ്വേ വകുപ്പ്; കളക്ടർക്കും പ്രമാണമൊന്നും കിട്ടിയില്ല; വിഡ്ഢിയാക്കരുതെന്ന് ലോകായുക്ത

പാറ്റൂരിലെ വിവാദ ഭൂമിയുടെ രേഖകൾ പൊടിഞ്ഞു പോയെന്ന് സർവ്വേ വകുപ്പ്; കളക്ടർക്കും പ്രമാണമൊന്നും കിട്ടിയില്ല; വിഡ്ഢിയാക്കരുതെന്ന് ലോകായുക്ത

തിരുവനന്തപുരം : പാറ്റൂർ ഭൂമിക്കേസിൽ നിർണായക രേഖകൾ കണ്ടെടുക്കാനായില്ലെന്ന് സർക്കാർ വകുപ്പുകൾ ലോകായുക്തയെ അറിച്ചു. രേഖകൾ പൊടിഞ്ഞുപോയെന്ന് സർവേ വകുപ്പും കൈവശാവകാശ രേഖകൾ കണ്ടെത്താനായില്ലെന്ന് ജില്ലാ കലക്ടറും ലോകായുക്തയെ അറിയിച്ചു. ഇത്തരത്തിലുള്ള കാരണങ്ങൾ നിരത്തി വിഡ്ഢിയാക്കാൻ ശ്രമിക്കരുതെന്നായിരുന്നു ലോകായുക്തയുടെ പ്രതികരണം. കേസ് വീണ്ടും അടുത്തമാസം അഞ്ചിന് പരിഗണിക്കും.

പാറ്റൂരിൽ ജല അഥോറിറ്റിയുടെ പൈപ്പു കടന്നുപോകുന്ന ഭൂമിയുടെ രേഖകൾ പൊടിഞ്ഞു പോയെന്നാണ് സർവേ വകുപ്പ് അറിയിച്ചത്. തോടു പുറമ്പോക്ക് ഭൂമിയുടെ കൈവശാവകാശ രേഖകൾ കണ്ടെടുക്കാനായില്ലെന്ന് ജില്ലാ കലക്ടറും ബോധിപ്പിച്ചു. ഇതിനെ രൂക്ഷമായി വിമർശിച്ച ലോകായുക്ത പയസ്.സി.കുര്യാക്കോസും ഉപലോകായുക്ത കെ.പി. ബാലചന്ദ്രനും പുരാവസ്തു വകുപ്പ് ഡയറക്ടർ, ജലവിഭവവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, വാട്ടർ അഥോറിറ്റി എക്‌സിക്യുട്ടീവ് എൻജിനീയർ എന്നിവർക്ക് സമൻസ് അയക്കാൻ തീരുമാനിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന അഭിഭാഷക കമ്മീഷൻ ഡി.അഭിജിതും അമിക്കസ് ക്യൂറി കെ.ബി. പ്രദീപും ഇടക്കാല റിപ്പോർട്ട് നൽകി. പതിനഞ്ച് സെന്റിലേറെ സർക്കാർ ഭൂമി സ്വകാര്യ വ്യക്തി കൈയേറിയെന്നാണ് അമിക്കസ് ക്യൂറിയുടെ കണ്ടെത്തൽ. എന്നാൽ ഇതിന് ആധാരമായ രേഖകൾ കണ്ടെടുക്കാനായില്ല. പുറമ്പോക്ക് ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങളില്ലെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി.

അതിനിടെ വിവാദ ഭൂമിയിലെ നിർമ്മാണപ്രവർത്തനങ്ങൾ തടഞ്ഞുകൊണ്ടുള്ള ലോകായുക്ത ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. നിർമ്മാണ പ്രവർത്തനങ്ങൾ ലോകായുക്ത പരിഗണിക്കുന്ന പരാതിയിലെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ് വ്യക്തമാക്കി. ഫ്‌ളാറ്റ് നിർമ്മാതാക്കളായ ആർടെക് ബിൽഡേഴ്‌സ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP