Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗതാഗതകുരുക്ക് കാരണം ഒന്നാം പ്രതി കോടതിയിൽ എത്തിയില്ല; ഇനി ഒഴിവുകൾ പറയരുതെന്ന് കോടതിയുടെ അന്ത്യശാസനം; പോൾ മുത്തുറ്റ് കൊലക്കേസിൽ വിധിപ്രസ്താവം നാളത്തേക്ക് മാറ്റി

ഗതാഗതകുരുക്ക് കാരണം ഒന്നാം പ്രതി കോടതിയിൽ എത്തിയില്ല; ഇനി ഒഴിവുകൾ പറയരുതെന്ന് കോടതിയുടെ അന്ത്യശാസനം; പോൾ മുത്തുറ്റ് കൊലക്കേസിൽ വിധിപ്രസ്താവം നാളത്തേക്ക് മാറ്റി

തിരുവനന്തപുരം: മുത്തൂറ്റ് പോൾ എം.ജോർജ് വധക്കേസിൽ കോടതി വിധി വിധി നാളത്തേക്ക് മാറ്റി. ഗുണ്ടാത്തലവൻ കാരി സതീഷ് അടക്കം പത്തൊമ്പത് പേരാണ് പ്രതികൾ. മൂന്ന് പ്രതികൾ ഹാജരാകാത്തതിനെ തുടർന്നാണ് കോടതി വിധി നാളത്തേക്ക് മാറ്റി വച്ചത്.

ജയചന്ദ്രൻ, സുധീഷ്, ഹസൻ സന്തോഷ് എന്നിവരാണ് ഹാജരാകാതിരുന്നത്. ഒന്നാം പ്രതി ജയചന്ദ്രൻ ഗതാഗതക്കുരുക്കിൽപ്പെട്ടതിനാലാണ് ഹാജരാകത്തതെന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇനി ഒഴിവുകൾ പറയരുതെന്ന് കോടതി അന്ത്യശാസനം നൽകി. ചങ്ങനാശേരി ക്വട്ടേഷൻ സംഘത്തിലെ കാരി സതീശ് അടക്കം 19 പേരാണ് കേസിലെ പ്രതികൾ. മറ്റൊരു ക്വട്ടേഷൻ നടപ്പാക്കാൻ ആലപ്പുഴയ്ക്കുപോകും വഴി, ബൈക്കപകടവുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ പോൾ ജോർജിനെ കൊലപ്പെടുത്തിയെന്നാണ് സിബിഐ കേസ്.

2009 ഓഗസ്ത് 22നാണ് പോൾ എം.ജോർജ് കുത്തേറ്റ് മരിച്ചത്. കേരള പൊലീസ് ആദ്യം തയ്യാറാക്കിയ കുറ്റപത്രത്തിൽ 25 പേരെ പ്രതിചേർത്തിരുന്നു. എന്നാൽ 2010 ജനവരി 29ന് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സിബിഐ അന്വേഷണം എറ്റെടുത്ത ശേഷം 14 പേരെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു. വിശദാന്വേഷണത്തിനിടെ അഞ്ചുപേരും കൂടി പ്രതികളായി.

പൊലീസ് പ്രതിയാക്കിയ ചിലർ ഉൾപ്പെടെ 15 പേരെ സിബിഐ മാപ്പുസാക്ഷികളാക്കി. 241 പേർ അടങ്ങുന്ന സാക്ഷിപ്പട്ടികയും 155 രേഖകളും അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP