Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പോൾ മുത്തൂറ്റ് ജോർജ്ജ് വധക്കേസിൽ കാരി സതീഷ് അടക്കം ഒമ്പത് പ്രതികൾക്ക് ജീവപര്യന്തം; നാല് പ്രതികൾക്ക് മൂന്ന് വർഷം തടവും 5000 രൂപ പിഴയും; ഒരാളെ വെറുതേ വിട്ടു: കേളിളക്കം സൃഷ്ടിച്ച കൊലപാതക കേസിലെ വിധിപ്രസ്താവം സംഭവം നടന്ന് ആറ് വർഷങ്ങൾക്ക് ശേഷം

പോൾ മുത്തൂറ്റ് ജോർജ്ജ് വധക്കേസിൽ കാരി സതീഷ് അടക്കം ഒമ്പത് പ്രതികൾക്ക് ജീവപര്യന്തം; നാല് പ്രതികൾക്ക് മൂന്ന് വർഷം തടവും 5000 രൂപ പിഴയും; ഒരാളെ വെറുതേ വിട്ടു: കേളിളക്കം സൃഷ്ടിച്ച കൊലപാതക കേസിലെ വിധിപ്രസ്താവം സംഭവം നടന്ന് ആറ് വർഷങ്ങൾക്ക് ശേഷം

തിരുവനന്തപുരം: കോളിളക്കം മുത്തൂറ്റ് പോൾ വധക്കേസിൽ ഒന്നാം പ്രതി ജയചന്ദ്രൻ, രണ്ടാം പ്രതി കാരി സതീഷ് എന്നിവരടക്കം ആദ്യത്തെ ഒമ്പത് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ജയചന്ദ്രനും സതീഷും 50,000 രൂപ വീതം പിഴയും അടയ്ക്കണം. പത്തു മുതൽ 13 വരെയുള്ള പ്രതികൾക്ക് മൂന്നു വർഷം കഠിന തടവും 5000 രൂപ വീതം പിഴയുമാണ് വിധിച്ചത്. ആറ് വർഷങ്ങൾക്ക് ശേഷമാണ് കോളിളക്കം സൃഷ്ടിച്ച ഈ കേസിലെ വിധിപ്രസ്താവം പുറത്തുവന്നിരിക്കുന്നത്.

കേസിൽ നേരത്തെ 13 പ്രതികൾ കുറ്റക്കാരാണെന്ന് സിബിഐ കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഒരാളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വിട്ടയച്ചു. 14ാം പ്രതി അനീഷിനെയാണ് കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചിരിക്കുന്നത്. 13 പേരിൽ ഒമ്പത് പേർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നും കോടതി കണ്ടെത്തിയാണ് ശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റുള്ളവർ തെളിവു നശിപ്പിച്ചു എന്നാണ് കോടതിയിൽ തെളിഞ്ഞത്. ശിക്ഷിക്കപ്പെട്ടവർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

കൊലപാതകം, സംഘം ചേരൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞിരിക്കുന്നതായി കോടതി കണ്ടെത്തി. കാരി സതീഷും ജയചന്ദ്രനുമടക്കും ഒൻപത് പ്രതികൾക്ക് കൊലപാതകവുമായി നേരിട്ട് പങ്കുണ്ടെന്നും കോടതി കണ്ടെത്തി. മറ്റു നാലു പ്രതികൾ തെളിവു നശിപ്പിച്ചുവെന്നും കോടതി നിരീക്ഷിച്ചു. ഒന്നാം പ്രതി ജയചന്ദ്രൻ, കാരി സതീഷ്, പുത്തൻ പാലം രാജേഷ്, സത്താർ, ആറാം പ്രതി ജെ. സതീഷ് കുമാർ, ഏഴാം പ്രതി ആർ. രാജീവ് കുമാർ, എട്ടാം പ്രതി ഷിനോ പോൾ, ഒൻപതാം പ്രതി ഫൈസൽ എന്നിവർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് കണ്ടെത്തിയത്. ജഡ്ജി ആർ. രഘുവാണ് വിധി പ്രസ്താവിച്ചത്.

അതേസമയം, വീട്ടിൽ അച്ഛനമ്മമാർ തനിച്ചായതിനാൽ തന്നെ വെറുതെ വിടണമെന്ന് ഒന്നാം പ്രതി ജയചന്ദ്രൻ കോടതിയിൽ അപേക്ഷ നൽകി. മറ്റൊരു ക്വട്ടേഷൻ നടപ്പാക്കാൻ ആലപ്പുഴയ്ക്ക് പോകും വഴി, ബൈക്കപകടവുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ പോൾ ജോർജിനെ കൊലപ്പെടുത്തിയെന്നാണ് സിബിഐ കേസ്. ചേർത്തല സ്വദേശിയെ ഭയപ്പെടുത്തി ഒതുക്കാൻ ക്വട്ടേഷനെടുത്ത ചങ്ങനാശേരി സംഘം എസി റോഡുവഴി വരുമ്പോഴുണ്ടായ കൊലപാതകം യാദൃച്ഛികമാണെന്ന സംസ്ഥാന പൊലീസിന്റെ നിലപാടു തന്നെയാണ് സിബിഐക്കും ഉണ്ടായിരുന്നത്.

അതേസമയം വധക്കേസുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ കേസിൽ 18 പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. വിധി പറയാൻ തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ എല്ലാ പ്രതികളും ഹാജരില്ലാതിരുന്നതിനത്തെുടർന്നാണ് ശിക്ഷാ വിധി ഇന്നത്തേക്ക് മാറ്റിയത്. 2009 ഓഗസ്റ്റ് 21ന് അർധരാത്രിയോടെയാണ് പോൾ എം. ജോർജ് കൊല്ലപ്പെട്ടതെന്നാണ് സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്.

ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ പോങ്ങ എന്ന സ്ഥലത്താണ് പോളിന് കുത്തേറ്റത്. ഒന്നാം പ്രതി ജയചന്ദ്രന്റെ സംഘം എതിരാളിയായ നസീറിനെ ആക്രമിക്കാൻ പോകുന്നതിനിടെയാണ് വഴിക്കുവച്ച് അവിചാരിതമായി പോളുമായി ഏറ്റുമുട്ടിയതും കുത്തേറ്റ് പോൾ കൊല്ലപ്പെട്ടതും. ആദ്യം പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസ് പോളിന്റെ പിതാവ് തുടരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സിബിഐ കേസ് ഏറ്റെടുത്തത്.

കേസിനെ കുറിച്ച് സിബിഐ നൽകുന്ന വിശദീകരണം ഇങ്ങനെയാണ്: ക്വട്ടേഷൻ ആക്രമണത്തിനു വേണ്ടി ആലപ്പുഴയിലേക്കു പുറപ്പെട്ട അക്രമി സംഘം സഞ്ചരിച്ച വാനിന്റെ ചക്രം എസി റോഡിൽ ഊരിത്തെറിച്ചു. വണ്ടി ശരിയാക്കി യാത്ര തുടരാൻ ക്വട്ടേഷൻ സംഘം പരിശ്രമിക്കുന്നതിനിടയിൽ അതുവഴി ബൈക്കിൽവന്ന ആലപ്പുഴ സ്വദേശി ബിജു വണ്ടി നിർത്തി സഹായിക്കാൻ ഒരുങ്ങുന്നതിനിടയിലാണ് പോൾ ഓടിച്ചിരുന്ന എൻഡവർ ബിജുവിനെ ഇടിച്ചിട്ട് ഓടിച്ചുപോയത്. അതിനിടയിൽ ക്വട്ടേഷൻ സംഘത്തിന്റെ രണ്ടാമത്തെ വണ്ടിയും അതുവഴി വന്നു.തങ്ങളെ സഹായിക്കാൻ ശ്രമിച്ചയാളെ ഇടിച്ചു വീഴ്‌ത്തി നിർത്താതെ ഓടിച്ചു പോയതു ക്വട്ടേഷൻ സംഘത്തെ പ്രകോപിപ്പിച്ചതായി സിബിഐ കരുതുന്നു. എൻഡവറിനെ പിൻതുടരാൻ സംഘത്തലവനായ പായിപ്പാട് കുന്നേൽവീട്ടിൽ ജയചന്ദ്രൻ നിർദ്ദേശിച്ചു.

കാരി സതീഷും മറ്റും സഞ്ചരിച്ചിരുന്ന ക്വട്ടേഷൻ സംഘത്തിന്റെ രണ്ടാമത്തെ വണ്ടി പോൾ ഓടിച്ചിരുന്ന കാറിനെ പിൻതുടർന്നു. നെടുമുടി ജ്യോതി ജംഗ്ക്ഷനിൽ നിർത്തിയിട്ട നിലയിൽ കണ്ട എൻഡവർ കാറിനു സമീപം ക്വട്ടേഷൻ സംഘമെത്തി പോളിനെയും സുഹൃത്തിനെയും ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് നടന്ന വാക്കേറ്റത്തിൽ 'എസ്' ആകൃതിയുള്ള കത്തിയെടുത്ത് കാരി സതീഷ് ആദ്യം പോളിന്റെ മുതുകിലും പിന്നീട് കഴുത്തിലും കുത്തിയെന്നാണ് സിബിഐയുടെ കണ്ടെത്തൽ. സിബിഐയുടെ വാദങ്ങളെ ശരിവച്ചുകൊണ്ടാണ് സിബിഐ കോടതി ഇപ്പോൾ വിധി പ്രസ്താവിച്ചിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP