Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പിണറായിയുടെ ലക്ഷ്യം പത്തുവർഷത്തെ തുടർഭരണം; ബിജെപിയ്‌ക്കൊപ്പം പോയാൽ മാണിക്കൊപ്പം മൂന്ന് എംഎൽഎമാർ കാണില്ല; കേരളാ കോൺഗ്രസിനെ പിരിച്ചുവിടണമെന്നും പിസി ജോർജ്

പിണറായിയുടെ ലക്ഷ്യം പത്തുവർഷത്തെ തുടർഭരണം; ബിജെപിയ്‌ക്കൊപ്പം പോയാൽ മാണിക്കൊപ്പം മൂന്ന് എംഎൽഎമാർ കാണില്ല; കേരളാ കോൺഗ്രസിനെ പിരിച്ചുവിടണമെന്നും പിസി ജോർജ്

തിരുവനന്തപുരം: പത്തുവർഷം തുടർച്ചയായി ഭരിക്കുക എന്നതാണ് പിണറായി വിജയന്റെ ലക്ഷ്യം. അതുകൊണ്ട് യുഡിഎഫിനെ തകർക്കാൻ പിണറായി നോക്കുമെന്നും പൂഞ്ഞാർ എംഎൽഎ പിസി ജോർജ്.

കെ എം മാണി ബിജെപിക്ക് ഒപ്പം പോയാൽ കൂടെയുള്ള മൂന്ന് എംഎൽഎമാർ മാണിക്ക് ഒപ്പം ഉണ്ടാകില്ലെന്ന് പിസി ജോർജ പറഞ്ഞു. സിഎഫ് തോമസും റോഷി അഗസ്റ്റിനും ജയരാജും മാണിക്ക് ഒപ്പം കൂടെ ഉണ്ടാകില്ലെന്നും ബാർ അഴിമതിയിൽ നിന്ന് രക്ഷപെടാൻ കഴിയുമോ എന്നാണ് കെഎം മാണി നോക്കുന്നതെന്നും പി സി ജോർജ്ജ് പറഞ്ഞു. അതിന് കൂട്ടുനിൽക്കാൻ മാണിയെ പ്രോത്സാഹിപ്പിക്കുകയാണ് പിണറായി ചെയ്യുന്നത്. 28 എംഎൽഎമാർ ഉണ്ടായിരുന്ന കേരള കോൺഗ്രസ് ഇപ്പോൾ ആറിൽ ഒതുങ്ങി. കേരള കോൺഗ്രസ് പിരിച്ചുവിടുകയാണ് വേണ്ടതെന്നും പി സി ജോർജ്ജ്പറഞ്ഞു.

ബിജെപിയ്‌ക്കൊപ്പം ചേരാനാണ് മാണിയുടെ ശ്രമമെന്ന് വിലയിരുത്തലുകളുണ്ട്. ഇത് സാധൂകരിച്ചാണ് ജോർജിന്റെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP