Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആക്രമണത്തിന് ഇരയായ നടിയെ അധിക്ഷേപിച്ച പി സി ജോർജിനെതിരെ നടപടി എടുത്തേക്കും; ജോർജിനെതിരായ പരാതി എത്തിക്‌സ് കമ്മറ്റി പരശോധിക്കും

ആക്രമണത്തിന് ഇരയായ നടിയെ അധിക്ഷേപിച്ച പി സി ജോർജിനെതിരെ നടപടി എടുത്തേക്കും; ജോർജിനെതിരായ പരാതി എത്തിക്‌സ് കമ്മറ്റി പരശോധിക്കും

തിരുവനന്തപുരം: കൊച്ചിയിൽ ആക്രമണത്തിന് ഇരയായ നടിയെ അധിക്ഷേപിച്ച പി സിജോർജ് എംഎൽഎയ്ക്ക് നേരെ നടപടി ഉണ്ടായേക്കും. പിസി ജോർജ് അധിക്ഷേപിച്ചെന്ന പരാതിയിൽ എത്തിക്‌സ് കമ്മറ്റി ഉടൻ നടപടി എടുത്തേക്കും.

ജോർജിനെതിരായ പരാതി പരിശോധിക്കാൻ നിയമസഭാ എത്തിക്സ് കമ്മിറ്റിക്ക് വിട്ടേക്കുമെന്നാണ് സൂചന. ജോർജ് കൂടി അംഗമായ സമിതിയാണിത്. സമിതിയിൽ നിന്ന് വിട്ടുനിൽക്കാൻ ജോർജിനോട് സ്പീക്കർ ആവശ്യപ്പെട്ടേക്കും. നിയമസഭാ സമ്മേളനം അവസാനിക്കുന്ന ഈ മാസം 24ന് ശേഷമായിരിക്കും സമിതിയുടെ പരിഗണനയ്ക്ക് വിഷയം വിടുക.

ജോർജിന്റെ പരാമർശങ്ങൾ മനുഷ്യത്വരഹിതമാണെന്നും സാധ്യമായ നടപടി സ്വീകരിക്കുമെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചിരുന്നു. പി.സി.ജോർജിന്റെ നിലപാടിനെതിരെ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഇന്ന് രാവിലെ രംഗത്തെത്തിയിരുന്നു. ജോർജിന്റെ പരാമർശങ്ങൾ മനുഷ്യത്വ വിരുദ്ധമാണെന്നും സാധ്യമായ എല്ലാ നടപടിയുമെടുക്കുമെന്നും സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.

സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രതികരണങ്ങൾ നടത്തിയതിനു പി.സി.ജോർജിനെതിരെ സംസ്ഥാന വനിതാ കമ്മിഷൻ കേസെടുത്തിട്ടുണ്ട്. വാർത്താസമ്മേളനത്തിലും ചാനൽ അഭിമുഖങ്ങളിലും നടത്തിയ പരാമർശങ്ങൾ നടിക്ക് അപമാനകരവും സ്ത്രീത്വത്തെ അപകീർത്തിപ്പെടുത്തുന്നതുമാണെന്നു വിലയിരുത്തിയാണു നടപടി. നിയമോപദേശങ്ങളുടെ അടിസ്ഥാനത്തിലാണു സ്വമേധയാ കേസെടുക്കാൻ അധ്യക്ഷ എം.സി.ജോസഫൈൻ നിർദ്ദേശം നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP