Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാർ കോഴക്കേസ് സത്യമാണെന്ന് ജനങ്ങൾക്കറിയാം; ഇടതു മുന്നണിയുടേത് അഡ്ജസ്റ്റ്‌മെന്റ്: കേസ് അവസാനിപ്പിക്കാനുള്ള വിജിലൻസ് തീരുമാനതത്തോട് പി സി ജോർജ്ജിന്റെ പ്രതികരണം ഇങ്ങനെ

ബാർ കോഴക്കേസ് സത്യമാണെന്ന് ജനങ്ങൾക്കറിയാം; ഇടതു മുന്നണിയുടേത് അഡ്ജസ്റ്റ്‌മെന്റ്: കേസ് അവസാനിപ്പിക്കാനുള്ള വിജിലൻസ് തീരുമാനതത്തോട് പി സി ജോർജ്ജിന്റെ പ്രതികരണം ഇങ്ങനെ

കൊച്ചി: ബാർ കോഴക്കേസ് സത്യമാണെന്ന് ജനങ്ങൾക്കറിയാമെന്നു പി.സി.ജോർജ് എംഎൽഎ. ഇടതുമുന്നണിയുടേത് അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണ്. ജനങ്ങൾ ഇതിനെ പുച്ഛിക്കുക തന്നെ ചെയ്യുമെന്നും പി.സി.ജോർജ് പറഞ്ഞു. സാഹചര്യത്തെളിവുകളോ ശാസ്ത്രീയത്തെളിവുകളോ കണ്ടത്താനായിട്ടില്ലെന്ന വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബാർ കോഴക്കേസ് അവസാനിപ്പിക്കുന്നതായുള്ള വാർത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബാർ കോഴക്കേസിലെ അന്തിമ റിപ്പോർട്ടിലാണ് തെളിവുകളില്ലെന്ന് വിജിലൻസ് അറിയിച്ചത്. കേസിലെ പരാതിക്കാരനായ ബിജു രമേശ് തെളിവായി ഹാജരാക്കിയ സിഡിയിൽ കൃത്രിമമുണ്ടെന്നു ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്നും ഹൈക്കോടതിയിൽ വിജിലൻസ് അറിയിച്ചു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP