Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിസി ജോർജിന്റെ പ്രസ്താവനകളിൽ ദുഃഖവുമുണ്ട്; മറ്റൊരു സ്ത്രീക്കും ഇത്തരത്തിലൊരു ദുരനുഭവം ഉണ്ടാകരുതെന്നും വനിതാ കമ്മീഷന് മുന്നിൽ അക്രമത്തിന് ഇരയായ നടിയുടെ മൊഴി

പിസി ജോർജിന്റെ പ്രസ്താവനകളിൽ ദുഃഖവുമുണ്ട്; മറ്റൊരു സ്ത്രീക്കും ഇത്തരത്തിലൊരു ദുരനുഭവം ഉണ്ടാകരുതെന്നും വനിതാ കമ്മീഷന് മുന്നിൽ അക്രമത്തിന് ഇരയായ നടിയുടെ മൊഴി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തനിക്കെതിരായ പി.സി.ജോർജിന്റെ പ്രസ്താവനകൾക്കെതിരെ കൊച്ചിയിൽ ആക്രമണത്തിനിരയായ നടി. പി.സി ജോർജിന്റെ പ്രസ്താവനകളിൽ ദുഃഖവും അമർഷവും ഉണ്ടെന്ന് നടി വനിതാ കമ്മീഷനെ അറിയിച്ചു. കഴിഞ്ഞ ദിവസം വനിതാ കമ്മീഷൻ അധ്യക്ഷ വീട്ടിലെത്തിയപ്പോഴാണ് നടി ഇത്തരത്തിൽ മൊഴി നൽകിയത്.

തനിക്കെതിരെ തുടർച്ചയായുള്ള പ്രസ്താവനകൾ വേദനിപ്പിക്കുന്നതാണ്. മറ്റൊരു സ്ത്രീക്കും ഇത്തരത്തിലൊരു ദുരനുഭവം ഉണ്ടാകരുത്. ഒരു ജനപ്രതിനിധിയിൽ നിന്ന് ഇങ്ങനെയുള്ള പ്രസ്താവന പ്രതീക്ഷിച്ചിരുന്നില്ലെന്ന് നടി മൊഴി നൽകി.

അതേ സമയം ഇക്കാര്യങ്ങൾ വനിതാ കമ്മീഷൻ രേഖപ്പെടുത്തിയിട്ടില്ല. തുടർ നടപടികൾ കൈക്കൊള്ളുന്നത് വനിതാ കമ്മീഷൻ സ്വമേധയാ ആണെന്നതുകൊണ്ടാണ് ഇക്കാര്യങ്ങൾ സാങ്കേതികമായി രേഖപ്പെടുത്താത്തത് എന്നാണ് വിവരം.

സംഭവവുമായി ബന്ധപ്പെട്ട കേസുകളുമായി മുന്നോട്ട് പോകുന്ന ചലച്ചിത്ര രംഗത്തെ വനിതാ കൂട്ടായ്മയോടൊപ്പം താനും ഉണ്ട്. വനിതാ കമ്മീഷനും സർക്കാരും വനിതാ കൂട്ടായ്മയും എടുക്കുന്ന എല്ലാ തീരുമാനങ്ങളിലും ഉറച്ച് നിൽക്കുമെന്നും നടി കമ്മീഷൻ അധ്യക്ഷക്ക് ഉറപ്പ് നൽകി. പി.സി.ജോർജിന്റെ പ്രസ്താവനക്കെതിരെ നടി നേരത്തെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP