Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'തനിക്കെതിരെ ആക്രമണമുണ്ടായാൽ ഇനിയും തോക്കെടുക്കും വേണ്ടി വന്നാൽ വെടി വെയ്ക്കും'; വെള്ളനാടിയിൽ തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ പി.സി ജോർജിന്റെ പ്രതികരണം; വെള്ളനാടിയിൽ പേടിപ്പിക്കാൻ വന്നവരോട് 'പോടാ ' എന്നാണ് പറഞ്ഞതെന്നും തോക്കെടുത്തിട്ടില്ലെന്നും ജോർജ്

'തനിക്കെതിരെ ആക്രമണമുണ്ടായാൽ ഇനിയും തോക്കെടുക്കും വേണ്ടി വന്നാൽ വെടി വെയ്ക്കും';  വെള്ളനാടിയിൽ തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ പി.സി ജോർജിന്റെ പ്രതികരണം; വെള്ളനാടിയിൽ പേടിപ്പിക്കാൻ വന്നവരോട് 'പോടാ ' എന്നാണ് പറഞ്ഞതെന്നും തോക്കെടുത്തിട്ടില്ലെന്നും ജോർജ്

മറുനാടൻ ഡെസ്‌ക്‌

കോട്ടയം : 'തനിക്കെതിരെ ആക്രമണമുണ്ടായാൽ തോക്കെടുക്കും, ആവശ്യമെങ്കിൽ വെടിവെയ്ക്കും'. വെള്ളനാടിയിൽ തൊഴിലാളികൾക്ക് നേരെ തോക്കു ചൂണ്ടിയ സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് വിശദീകരണവുമായി പി.സി ജോർജ് എംഎൽഎ. സാധുക്കളായ കുടുംബങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനാണ് അവിടെ ചെന്നത്. തന്നെ ഭയപ്പെടുത്താൻ വന്നവരോട് 'പോടാ'
എന്ന് മാത്രമാണ് പറഞ്ഞതെന്നും തോക്കെടുത്തിട്ടില്ലെന്നും പി.സി ജോർജ് മാധ്യമങ്ങളോട് വ്യക്തമാക്കി. ഈ കേസിന്റെ തുടർ നടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്തതാണ്. പൊതു ജനങ്ങൾക്ക് സംഭവിച്ചത് എന്താണെന്ന് അറിയാം. തന്റെ കൈയിൽ ഇപ്പോഴും തോക്കും ഇതിന്റെ ലൈസെൻസും ഉണ്ട്. പ്രശ്നങ്ങളിൽ നിന്നും ഓടിയൊളിക്കാൻ ശ്രമിക്കുന്നുമില്ലെന്നും പി.സി. ജോർജ് പറഞ്ഞു. 2017 ജൂൺ 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഹാരിസൺ എസ്റ്റേറ്റിനോട് ചേർന്നു വെള്ളനാടി ആറ്റോരംപുറമ്പോക്ക് കോളനിയിലേക്ക് തോട്ടത്തിലൂടെയുള്ള റോഡ് തോട്ടം ഉടമകൾ അടച്ചതിനെതുടർന്നാണ് സ്ഥലം എംഎ‍ൽഎ. കൂടിയായ പി.സി.ജോർജ് എത്തിയത്. പുറമ്പോക്ക് കോളനി നിവാസികളുമായി സംസാരിക്കുന്നതനിടയിൽ സ്ഥലത്തെത്തിയ തോട്ടം തൊഴിലാളികളും എംഎ‍ൽഎ.യും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതേ തുടർന്നു എംഎ‍ൽഎ. എളിയിലിരുന്ന തോക്കെടുത്ത് തൊഴിലാളികൾക്കു നേരെ ചൂണ്ടുകയായിരുന്നു.അന്വേഷണം ഒരു വർഷത്തോളം നീണ്ടു പോയി. തോക്കിന് ലൈസൻസ് ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തൽ, അസഭ്യം പറയൽ എന്നിങ്ങനെയുള്ള വകുപ്പുകൾ പി.സിക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇതിനിടെ, ജനപ്രതിനിധിയെ കയ്യേറ്റം ചെയ്യൻ ശ്രമിച്ചുവെന്ന പി.സി ജോർജിന്റെ പരാതിയിൽ തോട്ടം തൊഴിലാളികൾക്കെതിരെയും മുണ്ടക്കയം പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP