Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാണി-അമിത്ഷാ കൂടിക്കാഴ്ച പൊളിച്ചത് അൽഫോൻസ് കണ്ണന്താനവും പിസി തോമസും ചേർന്ന്; മാണി ആവശ്യപ്പെട്ടിട്ടും ബിജെപി ദേശീയ അധ്യക്ഷൻ കാണാൻ കൂട്ടാക്കിയില്ല; വിമാനത്തിൽ ഒരുമിച്ച് വരുന്നതിനിടെ കണ്ണന്താനം മാണി ആരെന്ന് അമിത്ഷായെ ബോധ്യപ്പെടുത്തിയെന്നും പി സി ജോർജ്

മാണി-അമിത്ഷാ കൂടിക്കാഴ്ച പൊളിച്ചത് അൽഫോൻസ് കണ്ണന്താനവും പിസി തോമസും ചേർന്ന്; മാണി ആവശ്യപ്പെട്ടിട്ടും ബിജെപി ദേശീയ അധ്യക്ഷൻ കാണാൻ കൂട്ടാക്കിയില്ല; വിമാനത്തിൽ ഒരുമിച്ച് വരുന്നതിനിടെ കണ്ണന്താനം മാണി ആരെന്ന് അമിത്ഷായെ ബോധ്യപ്പെടുത്തിയെന്നും പി സി ജോർജ്

കോട്ടയം: കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായും കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം മാണിയുമായുള്ള കൂടിക്കാഴ്ച പൊളിച്ചത് അൽഫോൻസ് കണ്ണന്താനവും പി.സി തോമസും ചേർന്നാണെന്ന് കേരള ജനപക്ഷം നേതാവ് പി.സി ജോർജ് എംഎൽഎ. കെ.എം മാണി ആവശ്യപ്പെട്ടിട്ടും അമിത് ഷാ അദ്ദേഹത്തെ കാണാൻ കൂട്ടാക്കിയില്ല.

കെ.എം മാണിയുമായി കൂട്ടുകൂടിയതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും മാണി ആരാണെന്നതിന്റെ യഥാർഥ ചിത്രവും അൽഫോൻസ് കണ്ണന്താനം ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അമിത്ഷാ കൂടിക്കാഴ്ചയിൽനിന്ന് പിന്മാറിയതെന്ന് പി.സി ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അമിത്ഷായും അൽഫോൻസ് കണ്ണംന്താനവും ഒരേ വിമാനത്തിലാണ് കേരളത്തിലെത്തിയത്. ഇതിൽ വച്ചാണ് അമിത്ഷാ മാണിയുമായുള്ള കൂടിക്കാഴ്ച വേണ്ടന്നു വയ്ക്കുന്നത്. കെ.എം മാണിയെ ഇന്ത്യയുടെ ഉപരാഷ്ട്രപതിയാക്കണം എന്ന് അഭ്യർത്ഥിക്കാനാണ് ബിഷപ്പുമാർ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് അറിയാൻ കഴിഞ്ഞത്.

ഹിന്ദിയറിയാത്ത കെ.എം മാണി എങ്ങനെ രാജ്യസഭയിൽ പോയിരിക്കും. ആർക്കും വേണ്ടാതെ മാണി വഴിയാധാരമായിരിക്കുകയാണ്. മണിക്കൂറുകൾ ഇടവിട്ടാണ് അദ്ദേഹം നയങ്ങൾ മാറ്റുന്നത്.

കശാപ്പ് നിരോധനം സംബന്ധിച്ച് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിക്കാൻ തുടങ്ങിയപ്പോൾ, ബിജെപി സർക്കാരിനെ പിന്തുണച്ച് പ്രമേയത്തെ എതിർക്കുകയും തുടർന്നുള്ള ചർച്ചയിൽ പ്രമേയത്തെ പിന്തുണയ്ക്കുകയുമാണ് മാണി ചെയ്തത്. പി.ജെ ജോസഫിന്റെ അനുവാദത്തോടെയാണ് കെ.എം മാണി എൽ.ഡി.എഫിലേക്ക് പോവാനും മുഖ്യമന്ത്രിയാവാനും ശ്രമം നടത്തിയത്.

ഇക്കാര്യം പി ജെ ജോസഫിന് വ്യക്തമായറിയാം. താൻ ഇടനിലക്കാരനായാണ് കെ.എം മാണിയുടെ വീട്ടിൽ സിപിഎമ്മിന്റെ പ്രമുഖനേതാക്കൾക്കളുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തിയത്. കെ.എം മാണിക്ക് ഇക്കാര്യങ്ങളൊന്നും നിഷേധിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP