Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിഴിഞ്ഞം കരാറിൽ പിണറായി പ്രഖ്യാപിച്ച ജുഡീഷൽ അന്വേഷണം പ്രതികളെ രക്ഷിക്കാനെന്നു പി.സി. ജോർജ്; സിഎജി റിപ്പോർട്ട് വെച്ച് നിയമനടപടി എടുക്കേണ്ടതിനു പകരം അന്വേഷണം പ്രഖ്യാപിച്ച് ജനങ്ങളെ പറ്റിക്കുന്നു; മുഖ്യമന്ത്രി പ്രവർത്തിക്കുന്നത് അദാനിക്കും ഉമ്മൻ ചാണ്ടിക്കും വേണ്ടിയെന്നും പൂഞ്ഞാർ എംഎൽഎ

വിഴിഞ്ഞം കരാറിൽ പിണറായി പ്രഖ്യാപിച്ച ജുഡീഷൽ അന്വേഷണം പ്രതികളെ രക്ഷിക്കാനെന്നു പി.സി. ജോർജ്; സിഎജി റിപ്പോർട്ട് വെച്ച് നിയമനടപടി എടുക്കേണ്ടതിനു പകരം അന്വേഷണം പ്രഖ്യാപിച്ച് ജനങ്ങളെ പറ്റിക്കുന്നു; മുഖ്യമന്ത്രി പ്രവർത്തിക്കുന്നത് അദാനിക്കും ഉമ്മൻ ചാണ്ടിക്കും വേണ്ടിയെന്നും പൂഞ്ഞാർ എംഎൽഎ

കോട്ടയം: വിഴിഞ്ഞം കരാറിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി.സി ജോർജ്ജ് രംഗത്ത്. സി.എ.ജി റിപ്പോർട്ടിനെ മറികടക്കാൻ ജുഡീഷ്യൽ അന്വേഷണം നടത്തേണ്ട ആവശ്യമില്ല.സി.എ.ജിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ നിയമ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം കരാർ കൊള്ളയ്ക്ക് പിന്നിൽ പ്രവർത്തിച്ച പ്രതികളെ രക്ഷിക്കാനാണ് പിണറായി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതെന്നും ജോർജ്ജ് ആരോപിച്ചു. മുഖ്യമന്ത്രി പ്രഖ്യാപിച്ചത് അദാനിയുടെ തീരുമാനമാണ്. ഉമ്മൻ ചാണ്ടിയുടെ സമ്മർദ്ദവും അദാനിയുടെ സ്വാധീനവുമാണ് ഇത്തരത്തിലൊരു പ്രഖ്യാപനത്തിന് പിന്നിൽ.

ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി ജനങ്ങളോട് മാപ്പു പറയണമെന്നും ജോർജ്ജ് ആവശ്യപ്പെട്ടു.ആത്മാർത്ഥതയുണ്ടെങ്കിൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യപ്രതി ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്ക് എതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണം.സി.എ.ജിക്ക് നോട്ട പിശക് പറ്റിയെന്ന ഉമ്മൻ ചാണ്ടിയുടെ പ്രസ്ഥാവന തന്നെ ദുരൂഹത നിറഞ്ഞതാണ്. ഉമ്മൻ ചാണ്ടിയല്ലാതെ ഒരു കോൺഗ്രസ് നേതാവും സി.എ.ജി റിപ്പോർട്ടിനെ തള്ളി പറഞ്ഞിട്ടില്ലെന്നും ജോർജ്ജ് പറഞ്ഞു.

വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ട്പോകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്ഥാവന സത്യപ്രതിജ്ഞാ ലംഘനമാണ്. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതോടെ ഭരണഘടനാ സ്ഥാപനമായ സി.എ.ജിയെ അവഹേളിക്കുകയാണ് സർക്കാർ ചെയ്തിരിക്കുന്നതെന്ന് പി.സി ജോർജ്ജ് എംഎ‍ൽഎ ആരോപിച്ചു.ആധികാരികമായ രേഖകളില്ലാതെ സി.എ.ജിക്ക് റിപ്പോർട്ട് നൽകാനാവില്ലെന്നിരിക്കെ സി.എ.ജിയെ വിശ്വസിക്കാത്ത സർക്കാർ നിലപാട് സംശയാസ്പദമാണ്. ടുജി സ്പെക്ട്രം, കൽക്കരി കുംഭകോണം എന്നിവയിലെ അഴിമതികൾ പുറത്തുവന്നത് സി.എ.ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്ന കാര്യം വിസ്മരിക്കരുതെന്നും പി.സി ഓർമിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP