Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെന്നായത്തോലുമായി നരിക്കുറുവനെ പൊലീസ് പൊക്കി; ജാമ്യത്തിനായി കോടതിക്ക് മുമ്പിൽ തമ്പടിച്ച് ഊരുവാസികൾ; മൂപ്പന് ഉപാധികളോടെ ജാമ്യം അനുവദിച്ച് പീരുമേട് കോടതിയും

ചെന്നായത്തോലുമായി നരിക്കുറുവനെ പൊലീസ് പൊക്കി; ജാമ്യത്തിനായി കോടതിക്ക് മുമ്പിൽ തമ്പടിച്ച് ഊരുവാസികൾ; മൂപ്പന് ഉപാധികളോടെ ജാമ്യം അനുവദിച്ച് പീരുമേട് കോടതിയും

പീരുമേട്: ചെന്നായത്തോൽ കൈവശംവച്ചതിന് അറസ്റ്റിലായ ഊരുമൂപ്പന് കോടതി ജാമ്യം അനുവദിച്ചു. ഊരുമൂപ്പന്റെ ജയിൽ മോചനത്തിനായുള്ള ആദിവാസികളുടെ പ്രതിഷേധത്തെ തുടർന്നാണ് ഇത്. തമിഴ്‌നാട് തേനി നരിക്കുറവ കോളനിയിലെ വിജയകുമാറിനെ (45) കാത്താണ് സ്ത്രീകളടക്കമുള്ള ഊരുവാസികൾ പീരുമേട് കോടതിക്കുമുന്നിൽ തമ്പടിച്ചത്. പിന്നീട് പീരുമേട് കോടതി ഉപാധികളോടെ ജാമ്യമനുവദിക്കുകയും ചെയ്തു.


കഴിഞ്ഞ അഞ്ചാം തിയ്യതി മുതൽ പീരുമേട് സബ് ജയിലിൽ റിമാൻഡിലായിരുന്നു. പതിനാല് ചെന്നായത്തോലുമായി എത്തിയ ഇയാളെ വനപാലകരാണ് പിടികൂടിയത്. കുമളിയിലെ അതിർത്തി ചെക്ക് പോസ്റ്റിന് സമീപത്തുവച്ചാണ് പിടികൂടിയത്. അറസ്റ്റിലായ അന്നുമുതൽ ഭാര്യ ലത അടക്കമുള്ള സംഘം പീരുമേട്ടിൽ തമ്പടിച്ചു. സബ് ജയിൽ പരിസരത്ത് ഇവർ താമസിക്കാനൊരുങ്ങിയെങ്കിലും അധികൃതർ പിന്തിരിപ്പിച്ചു. തുടർന്ന് കോടതി പരിസരത്തേക്ക് മാറുകയായിരുന്നു.

തമിഴ്‌നാട്ടിലെ ആദിവാസിവിഭാഗമാണ് നരിക്കുറവ സമുദായം. വന്യജീവികളുടെ പല്ലും തോലും എണ്ണയും മറ്റും വില്പന നടത്തിയാണ് ഉപജീവനം കഴിയുന്നത്. വനത്തിനോട് ചേർന്നുള്ള ഇവരുടെ ഊരിലെ മൂപ്പനാണ് പിടിയിലായ വിജയകുമാർ. വ്യത്യസ്ത ഭക്ഷണശീലങ്ങളും ജീവിതവും നയിക്കുന്ന ഇവരുടെ കോടതിക്കുമുന്നിലുള്ള ജീവിതം ദുസ്സഹമായിരുന്നു. ജയിലിൽനിന്ന് മോചിതനായെങ്കിലും ഊരുമൂപ്പന് കേരളത്തിന്റെ അതിർത്തി വിടാനാവില്ലെന്നാണ് ജാമ്യ ഉപാധി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP