Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെഎസ്ആർടിസി: പെൻഷൻ ഫണ്ട് 40 കോടി; നഷ്ടത്തിലോടുന്ന 25 ശതമാനം സർവ്വീസുകൾ റദ്ദാക്കും; വായ്പകൾ ദേശസാൽകൃത ബാങ്കുകളിലേക്ക് മാറ്റാനും ഉന്നതതല യോഗത്തിൽ തീരുമാനം

കെഎസ്ആർടിസി: പെൻഷൻ ഫണ്ട് 40 കോടി; നഷ്ടത്തിലോടുന്ന 25 ശതമാനം സർവ്വീസുകൾ റദ്ദാക്കും; വായ്പകൾ ദേശസാൽകൃത ബാങ്കുകളിലേക്ക് മാറ്റാനും ഉന്നതതല യോഗത്തിൽ തീരുമാനം

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പെൻഷൻ ഈ മാസം മുതൽ നൽകി തുടങ്ങും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കെഎസ്ആർടിസിക്ക് സർക്കാർ നൽകിയ കടങ്ങൾ ഓഹരിയാക്കി മാറ്റാനും തീരുമാനിച്ചു. നഷ്ടത്തിലോടുന്ന 25 ശതമാനം സർവ്വീസുകൾ റദ്ദാക്കുകയും ചെയ്യും.

കെഎസ്ആർടിസി പെൻഷൻകാരുടെ ആത്മഹത്യയെ തുടർന്നാണ് സർക്കാർ യോഗം വിളച്ചത്. കെ.എസ്.ആർ.ടി.സി ജീവൻക്കാർക്ക് 15000 രൂപ വരെയുള്ള പെൻഷൻ കൃത്യമായി നൽകും. 15000 രൂപയിൽ കൂടുതൽ പെൻഷനുള്ള ജീവനക്കാർക്ക് ബാക്കി തുക ഗഡുക്കളായി ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നൽകുകയും ചെയ്യും. ജനുവരി മുതൽ മാർച്ച് വരെയുള്ള പെൻഷൻ കുടിശ്ശിക ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ നൽകുമെന്നും മന്ത്രി അറിയിച്ചു.

തൊഴിലാളി സംഘടനാ നേതാക്കളും പങ്കെടുത്തു. പെൻഷൻ വിതരണം കാര്യക്ഷമമാക്കാൻ തീരുമാനിച്ചു. 15000 രൂപവരെ പെൻഷനുള്ളവർക്ക് കുടിശിക അടക്കം ഉടൻ നൽകും. പെൻഷൻ ഫണ്ടും രൂപീകരിക്കും. 20 കോടി രൂപ കെഎസ്ആർടിസും 20 കോടി രൂപ സർക്കാരും ഫണ്ടിലേക്ക് നിക്ഷേപിക്കും. ട്രഷറിയിലാകും ഈ തുക ഇടുക. പ്രതിവർഷം പരമാവധി 240 കോടി രൂപവരെ സർക്കാർ പെൻഷൻ ഫണ്ടിൽ നിക്ഷേപിക്കും. കെഎസ്ആർടിസിയുടെ കടങ്ങൾ ദേശാസാൽകൃത ബാങ്കുകളിലേക്ക് മാറ്റും. കെടിഡിഎഫ്‌സിക്ക് നൽകുന്ന പലിശ ഭീമമായതിനാലാണ് ഇത്.

ഇതിലൂടെ പ്രതിവർഷം 365 കോടി രൂപ ലാഭിക്കാൻ കഴിയും. സർക്കാർ ഇതിനുള്ള ചർച്ചകൾക്ക് നേതൃത്വം നൽകും. ഇതിനൊപ്പം നഷ്ടത്തിലോടുന്ന 25 ശതമാനം സർവ്വീസുകൾ വെട്ടിക്കുറയ്ക്കും. ഈ ബസുകൾ ലാഭകരമായ മറ്റ് റൂട്ടുകളിലേക്ക് മാറ്റും. ഇതിനൊപ്പം അഡ്‌മിനിസ്‌ട്രേറ്റീവ് സെക്ഷനിലേക്ക് ജീവനക്കാരെ കൂടുതലായി നിയമിക്കും.

കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തുന്നത് യോഗം ചർച്ച ചെയ്തില്ല. ഇനി കൂടുതൽ യാത്ര ഇളവുകൾ നൽകേണ്ടതില്ലെന്നും യോഗത്തിൽ തീരുമാനമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP