Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെൻഷൻ വാങ്ങാൻ ബാഗും എടുത്ത് റിട്ടയർ ചെയ്തവർ വണ്ടി കയറിയിരുന്ന കാലം കഴിയുന്നു; ട്രഷറികളെ കോർ ബാങ്കിങ്ങിലൂടെ ബന്ധിപ്പിച്ചതോടെ ഇനി ഓൺലൈൻ വഴി ഇടപാടുകൾ നടത്താം; ശമ്പളവും ഇനി ഓൺലൈനിലാകും

പെൻഷൻ വാങ്ങാൻ ബാഗും എടുത്ത് റിട്ടയർ ചെയ്തവർ വണ്ടി കയറിയിരുന്ന കാലം കഴിയുന്നു; ട്രഷറികളെ കോർ ബാങ്കിങ്ങിലൂടെ ബന്ധിപ്പിച്ചതോടെ ഇനി ഓൺലൈൻ വഴി ഇടപാടുകൾ നടത്താം; ശമ്പളവും ഇനി ഓൺലൈനിലാകും

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രതിമാസ ശമ്പളവും പെൻഷനും ജനുവരിമുതൽ ട്രഷറിയിലേക്ക്. സംസ്ഥാനത്തെ 222 ട്രഷറി ശാഖകളെയും കോർ ബാങ്കിങ് ശൃംഖലയ്ക്കു കീഴിലാക്കി. സർക്കാർ ട്രഷറികൾ പൂർണമായി കോർ ബാങ്കിങ്ങിലേക്കു മാറുന്ന ആദ്യസംസ്ഥാനമാണ് കേരളം. പദ്ധതിയുടെ ഉദ്ഘാടനം ജനുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

തദ്ദേശ സ്ഥാപനങ്ങളുടെയും കരാറുകാരുടെയും ബില്ലുകൾ ഇനി ഓൺലൈനായി സ്വീകരിച്ചു പണം ബാങ്ക് അക്കൗണ്ടിലേക്കു മാറ്റാനുമാകും. എടിഎം സൗകര്യം ഇല്ലാത്തതായിരുന്നു ട്രഷറികൾവഴി ശമ്പളവും പെൻഷനും കൈപ്പറ്റുന്നതിൽനിന്നു ജീവനക്കാരെ പിന്തിരിപ്പിച്ചിരുന്നത്. ഒരു ട്രഷറി ശാഖയിലെ പണം മറ്റൊരു ശാഖയിൽനിന്നു പിൻവലിക്കാൻ കഴിയാതിരുന്നതാണു മറ്റൊരു ന്യൂനത. എന്നാൽ, കോർ ബാങ്കിങ് നടപ്പായതോടെ ഇനി ട്രഷറി അക്കൗണ്ടിലെ പണം ഇന്റർനെറ്റ് ബാങ്കിങ് വഴി ജീവനക്കാർക്കു സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കു മാറ്റാം. ഏതു ട്രഷറി ശാഖവഴിയും പണം പിൻവലിക്കാനും കഴിയും.

ഓരോ മാസവും ശമ്പളം ട്രഷറി അക്കൗണ്ടിൽ എത്തിയ ഉടൻ ബാങ്കിലേക്കു മാറുന്ന തരത്തിൽ ക്രമീകരണം ഏർപ്പെടുത്താനും സൗകര്യമുണ്ട്. കേന്ദ്രസർക്കാർ സ്ഥാപനമായ നാഷനൽ ഇൻഫോമാറ്റിക്‌സ് സെന്ററാണ് (എൻഐസി) ട്രഷറിയിൽ കോർ ബാങ്കിംങ്ങ് നടപ്പാക്കിയത്. ജനുവരിയോടെ അഞ്ചു ലക്ഷം ജീവനക്കാരുടെ ശമ്പളവും അത്രതന്നെ പെൻഷനും ട്രഷറി അക്കൗണ്ടിലേക്കു മാറ്റും. ശമ്പളത്തിനായി 2000 കോടി രൂപയും പെൻഷനായി 1000 കോടി രൂപയുമാണു പ്രതിമാസം സർക്കാർ ചെലവിടുന്നത്. ഇത്രയും തുക ഇനി ഒറ്റയടിക്കു ട്രഷറിയിലെത്തും.

കുറെപ്പേരെങ്കിലും പണം ബാങ്കിലേക്കു മാറ്റാതെ ട്രഷറി അക്കൗണ്ടിൽത്തന്നെ സൂക്ഷിച്ചാൽ അതു സർക്കാർ ഖജനാവിനു മുതൽക്കൂട്ടാകുമെന്നു ധനവകുപ്പു കണക്കുകൂട്ടുന്നു. നിലവിൽ നാലു ലക്ഷം പെൻഷൻകാർ ട്രഷറിയെ ആശ്രയിക്കുന്നുണ്ടെങ്കിലും ശമ്പളം ഇതുവഴി കൈപ്പറ്റുന്നവർ ഒന്നര ലക്ഷമേയുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP