Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫാസിസത്തിനെതിരെ ചുവടുറപ്പിച്ചു മനുഷ്യ സംഗമം നാളെ കൊച്ചിയിൽ; അസഹിഷ്ണുതയ്ക്കും മത വർഗീയ പ്രവണതകൾക്കും എതിരെ അണിചേരുന്നത് നാൽപതോളം സംഘടനകൾ

ഫാസിസത്തിനെതിരെ ചുവടുറപ്പിച്ചു മനുഷ്യ സംഗമം നാളെ കൊച്ചിയിൽ; അസഹിഷ്ണുതയ്ക്കും മത വർഗീയ പ്രവണതകൾക്കും എതിരെ അണിചേരുന്നത് നാൽപതോളം സംഘടനകൾ

കൊച്ചി; നാടിന്റെ മതനിരപേക്ഷതയും, സാസ്‌കാരിക പൈതൃകങ്ങൾ തകർത്തു ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനുള്ള നിക്കത്തിനും, അസഹിഷ്ണതക്കും, അരക്ഷിതാവസ്ഥക്കുമെതിരെ പ്രതിരോധിക്കാൻ ഡിസംബർ 19,20 തിയതികളിൽ മനുഷ്യ സംഗമം കൊച്ചിയിൽ നടക്കും. പീപ്പിൾ എഗൻസ്റ്റ് ഫാസിസം' എന്ന ബാനറിൽ ഫാസിസത്തിനെതിരെ മനുഷ്യനെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം ടൗൺഹാൾ പരിസരത്താണ് മനുഷ്യ സംഗമം നടക്കുന്നത്.

ഇഷ്ടമുള്ള വസ്ത്രംധരിക്കുന്നതിനും, ഭക്ഷണം കഴിക്കുനതിനും പ്രണയിക്കുന്നതിനും വിലക്കുകൾ അടിച്ചേല്പിക്കുന്നു എന്നാരോപിച്ച് അസഹിഷ്ണുത ഇല്ലാത്ത രാജ്യത്തിനായി എന്ന ലക്ഷ്യമാണ് ഇങ്ങനെ ഒരു കൂട്ടായ്മ നടത്താൻ പ്രേരിപിച്ചതെന്നു ഇതിന്റെ അണിയറപ്രവർത്തകർ പറഞ്ഞു. ജാതിമത ചേരിതിരിവും ഭിന്നിപ്പും ഇന്ത്യയിൽ വർധിച്ചുവരുന്ന സാഹചര്യമാണ് ഇപ്പോളുള്ളത്. ആളുകളെ തമ്മിലടിപ്പിക്കാനും, പൂർണമായി ഹിന്ദു രാഷ്ട്രം എന്ന ആശയത്തിനുമായി വലിയ ശ്രമം ബിജെപി വൻതോതിൽ നടത്തുകയാണ്. അത് ഇവിടത്തെ മുസ്ലിം സമുദായത്തിന്റെ അവകാശങ്ങൾ ലഘിച്ചുക്കുകയാണ്. ഹിന്ദു രാഷ്ട്രമെന്ന ഫാസിസ്റ്റ് അജണ്ടയാണ് ഇപ്പോൾ നാട്ടിൽ നടപ്പാക്കുന്നതെന്നും ഇതിനെതിരെയുള്ള കുതിപ്പിന്റെ ആദ്യ ഭാഗമാണ് രണ്ടു ദിവസമായി നടക്കാൻ പോകുന്ന മനുഷ്യ സംഗമമെന്നും ജനറൽ കൺവിനർ എൻ.പി ജോൺസൺ മറുനാടൻ മലയാളിയോട് പറഞ്ഞു.

സ്ത്രീകൾക്ക് സ്വാതന്ത്ര്യം കൊടുക്കാൻ കഴിയില്ല എന്നുള്ള കാന്തപുരത്തിന്റെ പ്രസ്താവന, സോളിഡാരിറ്റിയുടെ മീറ്റിങ്ങിൽ ഒരു സ്ത്രീയെ പോലും പങ്കെടുപ്പിക്കാത്ത രീതി ഇതെല്ലം മുസ്ലിം സ്ത്രീകളുടെ അവകാശങ്ങളോടുള്ള വെല്ലുവിളികൾ ആണ്. മുസ്ലിം അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പല സംഘടനകളും മനുഷ്യ സംഗമവുമായി സഹകരിക്കുമെന്നു സമ്മതിച്ചിട്ടുള്ളതായി എൻ.പി ജോൺസൺ പറഞ്ഞു.

അസഹിഷ്ണുതക്കും, വർഗീയതക്കുമെതിരെ രംഗത്തെത്തിയ കേരളത്തിലെ പ്രമുഖ സംഘടനകളെ പങ്കെടുപ്പിച്ചാണ് 'പീപ്പിൾ എഗൻസ്റ്റ് ഫാസിസം' എന്ന ബാനറിൽ മനുഷ്യ സംഗമം നടക്കുന്നത്. എഴുത്തിലും കലയിലും വരെ അസഹിഷ്ണുത പുലർത്തുന്ന ഫാസിസ്റ്റ് ശക്തികൾക്കെതിരെ ആട്ടവും പാട്ടും, വരകളും, അതിനോടൊപ്പം ചർച്ചകളുമയി കൊച്ചിയിൽ പ്രതിരോധം തീർക്കാനാണു സംഘാടകരുടെ ലക്ഷ്യം. റിമ കല്ലിങ്കൽ നേതൃത്വം കൊടുക്കുന്ന എല്ലാരും ആടണ് എന്ന സമൂഹ പ്രതിഷേധ നൃത്തമാണ് മനുഷ്യസംഗമത്തിന്റെ പ്രധാന ഹൈലൈറ്റ്. കേരളത്തിലെ പ്രധാന കലാകാരന്മാർ, എഴുത്തുകാർ, രാഷ്ട്രിയക്കാർ, സംഘടന നേതാക്കൾ, പാട്ടുകാർ, സാമുഹ്യ പ്രവർത്തകർ തുടങ്ങി ഒട്ടനവധി പേർ ചർച്ചകളിലും മനുഷ്യ സംഗമത്തിലും അണിചേരും.

ശനിയാഴ്ച വൈകിട്ട് 4 മണിക്കു കൊച്ചി രാജേന്ദ്ര മൈതാനി മുതൽ ലാലൻ ടവറു വരെയുള്ള ഫ്രീഡം വാക്കോടു കൂടിയാണ് മനുഷ്യ സംഗമം ആരംഭിക്കുക. തുടർന്ന് ഞെരളത്ത് ഹരിഗോവിന്ദന്റെ ഗാനത്തോടൊപ്പം ചടങ്ങുകൾക്ക് തുടക്കമാകും. ഫാസിസത്തിന് എതിരെയുള്ള പൊതുജനങ്ങൾ എന്ന രൂപ രേഖ സുനിൽ ഇളയിടം അവതരിപ്പിക്കും. തുടന്നു നാടൻ പാട്ടുകളും പാട്ടുകൂടായ്മയും വിവിധയിനം കലാപരിപാടികളും നടക്കും. രണ്ടാം ദിവസമായ ഞായറാഴ്‌ച്ച രാവിലെ എറണകുളം ടൗൺ ഹാളിൽ രാവിലെ എച്ച്. ഷെഫിഖിന്റെ 'കാവിയിൽ പൊതിഞ്ഞ വിശുദ്ധ പശു' എന്ന പുസ്തകം പ്രകാശനം ചെയ്യും. രാവിലെ 10 മണിക്ക് ഉദ്ഘാടന സമ്മേളനം ഡോ. പി.എം ഭാർഗവ നിർവഹിക്കും. തുടർന്ന് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കും.

വൈകിട്ട് 5 മണിക്ക് റിമ കല്ലിങ്കൽ നയിച്ച് മനുഷ്യ സംഗമത്തിൽ പങ്കെടുത്ത എല്ലാ ആളുകളും ചേർന്നാടുന്ന 'എല്ലാരും ചേർന്നാട്ടം' നടക്കും. അതിന് ശേഷം നടക്കുന്ന പൊതു സമ്മേളനം അഭയ് സാഹു ഉദ്ഘാടനം ചെയ്യും. എം.എ ബേബി, കാനം രാജേന്ദ്രൻ, ഷാനിമോൾ ഉസ്മാൻ, എൻ.എസ് മാധവൻ, എം.എൻ രാവുണ്ണി, പി.ജെ ജയിംസ്,, കെ അജിത, കമൽ എന്നിവർ മനുഷ്യ സംഗമത്തിനു ആശംസകളറിയിക്കും. തുടർന്നു ഷഹബാസ് അമന്റെ ഗാനത്തോടു കൂടി മനുഷ്യ സംഗമം അവസാനിക്കുമെന്ന് സംഘാടകർ പറഞ്ഞു.

വർഗിയ വിഭാഗീയതക്ക് എതിരായി നിലകൊള്ളുന്ന ആർക്കും ഈ വലിയ കൂട്ടായ്മയിൽ അണിചേരാമെന്നു എൻ.പി ജോൺസൺ പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ തീർക്കുന്ന സമുദായ വർഗിയതയും മറ്റും ചെറുത്ത് മതേതര വിശ്വാസം ഒരു കൂട്ടായ്മയിലുടെ രാജ്യത്തു തിരിച്ചെത്തിക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യമെന്നും എൻ.പി ജോൺസൺ പറയുന്നു. കേരളത്തിലും ഇന്ത്യയിലും നടക്കുന്ന മത തീവ്രവാദ രാഷ്ട്രിയ പ്രവർത്തനങ്ങൾക്കെതിരെ ഒന്നിച്ചു പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്തവർ ഒരുമിച്ച് അതിൽനിന്നു രൂപം കൊണ്ടതാണ് ഈ കൂട്ടായ്മ എന്നും എൻ.പി ജോൺസൺ മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP