Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റോഡിൽ അമിത വേഗവും എന്നാൽ പിഴ വന്നാൽ അടയ്ക്കാനും വയ്യ; റോഡ് നിയമങ്ങൾ തെറ്റിച്ചതിന് പിഴ ലഭിക്കുമ്പോൾ തുക അടയ്ക്കുന്നത് മൂന്നിൽ ഒരാൾ മാത്രം; ഈ ഇനത്തിൽ മാത്രം സർക്കാർ ഖജനാവിൽ എത്താനുള്ളത് കോടികൾ

റോഡിൽ അമിത വേഗവും എന്നാൽ പിഴ വന്നാൽ അടയ്ക്കാനും വയ്യ; റോഡ് നിയമങ്ങൾ തെറ്റിച്ചതിന് പിഴ ലഭിക്കുമ്പോൾ തുക അടയ്ക്കുന്നത് മൂന്നിൽ ഒരാൾ മാത്രം; ഈ ഇനത്തിൽ മാത്രം സർക്കാർ ഖജനാവിൽ എത്താനുള്ളത് കോടികൾ

തിരുവനന്തപുരം: റോഡിലെ അലക്ഷ്യമായി വണ്ടിയോടിക്കലിന് പിഴ കിട്ടിയാലും അടയ്ക്കാൻ മടിച്ച് മലയാളികൾ. കഴിഞ്ഞ് വർഷം 3 ലക്ഷത്തോളം പേർക്ക് പിഴ ചുമത്തിയെങ്കിലും ഇതിൽ രണ്ട് ലക്ഷത്തോളം ആളുകളും പണം പിഴയായി അടച്ചിട്ടില്ലെന്നാണ് വിവരം.അമിത വേഗത്തിന് മാത്രം പിഴ ഒടുക്കാത്തവരുടെ കണക്കുകളാണ് ഇത്.കഴിഞ്ഞവർഷം അമിതവേഗത്തിനു മോട്ടോർ വാഹന വകുപ്പ് മെമോ അയച്ച 3.3 ലക്ഷം പേരിൽ 2.2 ലക്ഷം പേരും പിഴ അടച്ചില്ല.

സംസ്ഥാനത്തെ വിവിധ റോഡുകളിൽ സ്ഥാപിച്ച ക്യാമറകൾ കണ്ടെത്തിയ നിയമലംഘനങ്ങൾക്കാണു മെമോ അയച്ചത്. ഓൺലൈൻ ഉൾപ്പെടെ പിഴയടയ്ക്കാൻ സൗകര്യമുണ്ടാക്കിയിട്ടും പിഴ നൽകുന്നവരുടെ എണ്ണം കൂടുന്നില്ല.പിഴ പിരിച്ചെടുക്കാനോ നിയമനടപടി സ്വീകരിക്കാനോ വകുപ്പും തയാറാവുന്നില്ല. 3.3 ലക്ഷം മെമോകളിൽനിന്നു 13.7 കോടി രൂപയാണു പിഴയിനത്തിൽ ലഭിക്കേണ്ടത്. കഴിഞ്ഞവർഷം ആകെ പിരിഞ്ഞുകിട്ടിയതു 4.4 കോടി രൂപ മാത്രം. 9.29 കോടി രൂപയോളം കുടിശികയാണ്. ഹൈടെക് ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റിനു കീഴിലുള്ള ക്യാമറകളിൽ പതിഞ്ഞ നിയമലംഘനങ്ങളുടെ അവസ്ഥയും ഇത് പോലെയാണ്.

കഴിഞ്ഞവർഷം 96,692 നോട്ടിസ് അയച്ചതിൽ 67,036 നോട്ടിസുകളിലും പിഴ ലഭിച്ചില്ല. 3.70 കോടി രൂപ പിരിഞ്ഞുകിട്ടേണ്ടിടത്ത് 2.68 കോടി രൂപ ഇനിയും കിട്ടാനുണ്ട്. എല്ലാ വർഷവും മെമോ അയയ്ക്കുന്നതും കുടിശിക വരുന്നതും പതിവാകുന്നതായി വിവരാവകാശരേഖകൾ വ്യക്തമാക്കുന്നു. 2016-17 വർഷത്തിൽ മാത്രം 4.2 ലക്ഷം മെമോകൾ അയച്ചതിൽ 2.4 ലക്ഷം മെമോകളും പിഴ ഒടുക്കാത്തവയാണ്. 17.4 കോടി പിഴയായി പിരിഞ്ഞുകിട്ടേണ്ടിടത്ത് 7.3 കോടി മാത്രമാണു കിട്ടിയത്. 10.1 കോടി രൂപയോളം കുടിശിക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP