Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആകാശത്ത് നിന്നും പറന്നിറങ്ങിയ രക്ഷകർക്ക് കൊച്ചിയുടെ ടെറസിൽ നിന്നും ഒരു 'ബിഗ് താങ്ക്‌സ് '; വെളുത്ത പെയിന്റ് ഉപയോഗിച്ച് ടെറസിൽ താങ്ക്‌സെന്നെഴുതി നാവിക സേനാ സംഘത്തിന് പ്രളയ ബാധിതരുടെ നന്ദി പ്രകടനം; ചിത്രം ട്വിറ്റർ പേജിൽ പങ്കു വെച്ച് നാവിക സേന

ആകാശത്ത് നിന്നും പറന്നിറങ്ങിയ രക്ഷകർക്ക് കൊച്ചിയുടെ ടെറസിൽ നിന്നും ഒരു 'ബിഗ് താങ്ക്‌സ് '; വെളുത്ത പെയിന്റ് ഉപയോഗിച്ച് ടെറസിൽ താങ്ക്‌സെന്നെഴുതി നാവിക സേനാ സംഘത്തിന് പ്രളയ ബാധിതരുടെ  നന്ദി പ്രകടനം; ചിത്രം ട്വിറ്റർ പേജിൽ പങ്കു വെച്ച് നാവിക സേന

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കേരളം പ്രളയക്കെടുതിയിൽ വിറച്ചപ്പോൾ രക്ഷകരായെത്തിയ വ്യോമ സേനയ്ക്കും നാവിക സേനയ്ക്കും ഹൃദയം നിറഞ്ഞ നന്ദിയറിയിക്കുകയാണ് മലയാളക്കര. അതിനിടയിലാണ് കൊച്ചിയിൽ നിന്നും വ്യത്യസ്ഥമായ ഒരു വാർത്ത പുറത്ത് വന്നത്. ഇരച്ചെത്തിയ പ്രളയത്തിൽ നിന്നും തങ്ങളെ രക്ഷിച്ചവർക്ക് ടെറസിന് മുകളിൽ താങ്ക്‌സ് എന്നെഴുതിയാണ് നാവിക സേനയിലെ പൈലറ്റ് കമാൻഡർ വിജയ് വർമയ്ക്കും സംഘത്തിനും പ്രളയബാധിതർ നന്ദി അറിയിച്ചത്. വാർത്താ ഏജൻസിയായ എഎൻഐയാണ് ചിത്രം ആദ്യം പുറത്ത് വിട്ടത്.

17-ാം തീയതി നാവികസേനയിലെ പൈലറ്റ് വിജയ് വർമയും സംഘവും രണ്ടു സ്ത്രീകളെ ഈ വീടിനു മുകളിൽനിന്ന് രക്ഷപ്പെടുത്തിയിരുന്നു.  ആരുടെ വീടാണെന്നോ എഴുതിയത് ആരാണെന്നോ വ്യക്തമായിട്ടില്ല. എന്നാൽ പ്രളയത്തിൽ കൈത്താങ്ങായ നാവികസേനാംഗങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദിയാണ് ഇതിലൂടെ അറിയിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. സ്പോക് പേഴ്സൺ നേവിയുടെ ഔദ്യോഗിക ട്വിറ്റർ പേജും ഫോട്ടോ ട്വീറ്റ് ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP