Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കഞ്ചിക്കോട്ടെ പെപ്‌സിയിലെ തൊഴിലാളി സമരം ഒത്തുതീർപ്പിൽ; കരാർ തൊഴിലാളികൾക്കും ബോണസും അലവൻസും നൽകാമെന്ന് കമ്പനി

കഞ്ചിക്കോട്ടെ പെപ്‌സിയിലെ തൊഴിലാളി സമരം ഒത്തുതീർപ്പിൽ; കരാർ തൊഴിലാളികൾക്കും ബോണസും അലവൻസും നൽകാമെന്ന് കമ്പനി

തിരുവനന്തപുരം: പാലക്കാട് കഞ്ചിക്കോടുള്ള പെപ്‌സികോ ഇന്ത്യ ഹോൾഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡിലെ കരാർ തൊഴിലാളി യൂണിയനുകൾ നടത്തിവന്ന പണിമുടക്ക് പിൻവലിച്ചു. അഡീഷണൽ ലേബർ കമ്മിഷണർ (ഐ.ആർ) ഡോ.ജി.എൽ.മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പിൻവലിക്കാൻ ധാരണയായത്. സപ്തംബർ 22 മുതലാണ് സമരം തുടങ്ങിയത്.

ഒത്തുതീർപ്പുവ്യവസ്ഥയനുസരിച്ച് കരാറുകാരുടെ നാന്നൂറോളം തൊഴിലാളികൾക്ക്, 2016 ജനവരി മുതൽ സപ്തംബർ 30 വരെയുള്ള ശമ്പള കുടിശ്ശിക ഒക്ടോബറിലെ ശമ്പളത്തോടൊപ്പം ലഭിക്കും. ശമ്പള വർധനവ്, ഷിഫ്റ്റ് അലവൻസ്, വാർഷിക ഇൻസെന്റീവ്, ബോണസ് എന്നിവയും ലഭിക്കും.

എസ്.രാമദാസ്, കെ.ഹരിഹരൻ, വർഗീസ് സി.തോമസ്, എസ്.രമേഷ് (സിഐടി.യു), കെ.സുരേഷ് (ഐ.എൻ.ടി.യു.സി), ജി.അനിൽകുമാർ (ബി.എം.എസ്) എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP