Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെപ്‌സിയോടും ഇല്ല അനുപമയുടെ വിട്ടുവീഴ്ച; ഫംഗസ് ബാധയെന്ന് ഒരാളുടെ പരാതി; ഒരു ബാച്ച് മുഴുവൻ പെപ്‌സികളും വിൽക്കുന്നത് നിരോധിച്ച് ഭക്ഷ്യസുരക്ഷാ കമ്മീഷണർ

പെപ്‌സിയോടും ഇല്ല അനുപമയുടെ വിട്ടുവീഴ്ച; ഫംഗസ് ബാധയെന്ന് ഒരാളുടെ പരാതി; ഒരു ബാച്ച് മുഴുവൻ പെപ്‌സികളും വിൽക്കുന്നത് നിരോധിച്ച് ഭക്ഷ്യസുരക്ഷാ കമ്മീഷണർ

തിരുവനന്തപുരം: പെപ്‌സിയുടെ പൊട്ടിക്കാത്ത കുപ്പിക്കുള്ളിൽ പൂപ്പൽ കണ്ടെത്തിയതിനെതുടർന്ന് സംസ്ഥാനത്ത് പെപ്‌സിയുടെ ഒരു ബാച്ചിന്റെ വിൽപന നിരോധിച്ചു. കുപ്പിയുടെ അടപ്പിന്റെ കാലപ്പഴക്കം കാരണം പൂപ്പൽ ബാധിച്ചുണ്ടായ പാടയാണിതെന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പ്രാഥമിക നിഗമനം. എങ്കിലും ആഗോള ഭീമന്മാർക്കെതിരെ നടപടിയെടുക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ടിവി അനുപമ തീരുമാനിക്കുകയായിരുന്നു.

തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാന്റീനിൽ നിന്നു വാങ്ങിയ ഒരു കുപ്പിയാണ് അനന്തകുമാർ എന്നയാൾക്ക് പൂപ്പലോടുകൂടി ലഭിച്ചത്. ഇയാൾ ഭക്ഷ്യസുരക്ഷാ വകുപ്പിൽ വിവരമറിയിച്ചതിനെതുടർന്ന് അസി.കമ്മീഷണർ ഡി.ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഉടൻ സ്ഥലത്തെത്തി സാംപിൾ പിടിച്ചെടുക്കുകയായിരുന്നു. തുടർന്ന് ആ ബാച്ചിലുള്ള പെപ്‌സിയുടെ വിൽപന സംസ്ഥാനത്ത് നിരോധിച്ചതായി നിർദ്ദേശം നൽകുകയായിരുന്നു.

കുപ്പിയിലുണ്ടായിരുന്ന പെപ്‌സിക്ക് മുകളിൽ പൂപ്പൽ പാടയായി പൊങ്ങികിടക്കുന്ന രീതിയിലാണുണ്ടായിരുന്നത്. ഇതേതുടർന്ന് രണ്ടുലിറ്റർ പെപ്‌സിയുടെ ഒരു ബാച്ചിന്റെ വിൽപനയാണ് നിരോധിച്ചിരിക്കുന്നത്. ഫംഗസ് കണ്ടെത്തിയതിനെതുട!ർന്നാണ് നടപടിയെന്നും വിവരം പെപ്‌സികമ്പനിയെ അറിയിച്ചെന്നും അനുപമ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP