Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പെപ്‌സിയുടേയും കൊക്ക കോളയുടേയും നീക്കം ഫലിച്ചു; നസ്‌റൂദ്ദീനെതിരെ ആദ്യമായി വ്യാപാരി സംഘടനയിൽ എതിർസ്വരം ഉയർന്നു; ജലചൂഷണത്തിലെ കോളാ നിരോധന ആഹ്വാനം വ്യാപാരി വ്യവസായി ഏകോപന സമിതി പിൻവലിച്ചു

പെപ്‌സിയുടേയും കൊക്ക കോളയുടേയും നീക്കം ഫലിച്ചു; നസ്‌റൂദ്ദീനെതിരെ ആദ്യമായി വ്യാപാരി സംഘടനയിൽ എതിർസ്വരം ഉയർന്നു; ജലചൂഷണത്തിലെ കോളാ നിരോധന ആഹ്വാനം വ്യാപാരി വ്യവസായി ഏകോപന സമിതി പിൻവലിച്ചു

തിരുവനന്തപുരം: ശീതളപാനീയ കമ്പനികളുടെ ജലചൂഷണത്തിൽ പ്രതിഷേധിച്ചു പെപ്‌സി, കോക്ക കോള ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിൽ നിന്നു വ്യാപാരികൾ പിന്മാറുന്നു. ഇന്നലെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സെക്രട്ടേറിയറ്റ് യോഗത്തിൽ നേതാക്കളുടെ ഏകപക്ഷീയ തീരുമാനത്തിനെതിരെ വ്യാപക വിമർശനമുണ്ടായി.

സംഘടനയുടെ എല്ലാമെല്ലാമാണ് ടി നസ്‌റുദ്ദീൻ. ഈ സംഘടന തുടങ്ങുന്നത് മുതൽ നസ്‌റുദ്ദീന്റെ എല്ലാ തീരുമാനവും അംഗീകരിക്കപ്പെടുകയാണ് പതിവ്. ഈ വിശ്വാസത്തിലാണ് കോള നിരോധനം നസ്‌റുദ്ദീൻ പ്രഖ്യാപിച്ചത്. ഇതോടെ കോളാ കമ്പനികൾ സംസ്ഥാനത്ത് സജീവമായി. അവർ തീരുമാനം അട്ടിമറിക്കാൻ നീക്കം നടത്തി. ഇതോടെ വ്യാപാരി-വ്യവസായി സംഘടനയിൽ ഭിന്നത ഉടലെടുത്തു. നസ്‌റൂദ്ദീന് പ്രഖ്യാപനം വിഴുങ്ങേണ്ടിയും വന്നു.

തുടർന്നു മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട ഭാരവാഹികൾ, സർക്കാർ വിൽപന നിയന്ത്രണത്തിനു തീരുമാനമെടുത്താൽ സഹകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. തമിഴ്‌നാട് മാതൃക പിന്തുടർന്ന് ഇന്നലെ മുതൽ പെപ്‌സി, കോള ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാനായിരുന്നു വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനം.

പത്തു ലക്ഷത്തോളം വ്യാപാരികൾ വിൽപന നിർത്തിവയ്ക്കുമെന്നും ഉൽപന്നങ്ങൾ വാങ്ങിവച്ച കച്ചവടക്കാർ ഒരാഴ്ചയ്ക്കകം അവ തിരികെ നൽകണമെന്നും സംഘടന അറിയിച്ചിരുന്നു. ബഹുരാഷ്ട്ര ശീതളപാനീയ കമ്പനികളുടെ ഉൽപന്നങ്ങൾ വാങ്ങുകയോ, വിൽക്കുകയോ ചെയ്യില്ലെന്നത് അഖിലേന്ത്യാ വ്യാപാരി സംഘടനയുടെ തീരുമാനമാണെന്നും ഭാരവാഹികൾ അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP