Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പാവപ്പെട്ടവനു രോഗം വന്നാൽ ആർക്കു ചേതം? സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ ഹാജർ രേഖപ്പെടുത്തിയശേഷം പോകുന്നതു സ്വകാര്യ സ്ഥാപനങ്ങളിലേക്ക്; പേരൂർക്കട ഇഎസ്‌ഐ ആശുപത്രി ഡോക്ടർമാർക്കെതിരെ അന്വേഷണം

പാവപ്പെട്ടവനു രോഗം വന്നാൽ ആർക്കു ചേതം? സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ ഹാജർ രേഖപ്പെടുത്തിയശേഷം പോകുന്നതു സ്വകാര്യ സ്ഥാപനങ്ങളിലേക്ക്; പേരൂർക്കട ഇഎസ്‌ഐ ആശുപത്രി ഡോക്ടർമാർക്കെതിരെ അന്വേഷണം

തിരുവനന്തപുരം: സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന കാര്യവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ നേരത്തെ തന്നെ ഉയർന്നിട്ടുണ്ട്. ഒഴിവുസമയങ്ങളിൽ അവർ അതു ചെയ്‌തോട്ടെ. പക്ഷേ, ഡ്യൂട്ടി സമയത്തും അത് ഒഴിവാക്കി സ്വകാര്യ സ്ഥാപനങ്ങളിൽ പോയി ജോലി ചെയ്യുന്ന 'ആതുരസേവനക്കാരെ' എന്തു ചെയ്യണം.

തലസ്ഥാന നഗരിയിൽ തന്നെയാണ് സാധാരണക്കാരൻ ആശ്രയിക്കുന്ന ആശുപത്രിയെ കൈയൊഴിഞ്ഞു സർക്കാർ ഡോക്ടർമാർ സ്വകാര്യ സ്ഥാപനങ്ങളിലേക്കു പോകുന്നത്. തിരുവനന്തപുരം പേരൂർക്കടയിലെ ഇഎസ്‌ഐ ആശുപത്രിയിലെ ഡോക്ടർമാർ ഡ്യൂട്ടി സമയം സ്വകാര്യ സ്ഥാപനങ്ങളിലേക്കു പോകുന്ന ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസാണു പുറത്തുവിട്ടത്.

രാവിലെ ഡ്യൂട്ടിക്കെത്തി പഞ്ചിങ് മെഷീൻ ഉപയോഗിച്ച് ഹാജർ രേഖപ്പെടുത്തിയശേഷം മുങ്ങുകയാണ് പല ഡോക്ടർമാരും. സ്വന്തം വാഹനങ്ങളിൽ ആശുപത്രി വിടുന്ന ഇവർ ഉച്ചകഴിഞ്ഞാണു മടങ്ങിയെത്തുന്നത്. തുടർന്ന് പഞ്ചിങ് മെഷീനിൽ ജോലി സമയം കഴിഞ്ഞുവെന്ന് രേഖപ്പെടുത്തി മടങ്ങുകയും ചെയ്യും. രാവിലെ മുതൽ കാത്തിരിക്കുന്ന പാവപ്പെട്ട രോഗികൾ വഴിയാധാരമാകുകയും ചെയ്യും.

ഞായറാഴ്ചകളിലാണ് ഈ 'അധികസേവനം' ഡോക്ടർമാർ ചെയ്യുന്നത്. ആഴ്ചയിൽ ഒരു ദിവസം ഡോക്ടർമാർക്ക് അവധി അനുവദിക്കാറുണ്ട്. അതിനു പുറമെയാണ് ജോലി ചെയ്യാനെത്തി എന്നു രേഖപ്പെടുത്തി ഞായറാഴ്ചകളിൽ മുങ്ങുന്ന ഏർപ്പാട്. പഞ്ചിങ് മെഷീനിൽ ഹാജർ രേഖപ്പെടുത്തി കടന്നുകളയുന്ന ഡോക്ടർമാരുടെ ദൃശ്യങ്ങൾ ചാനൽ പുറത്തുവിട്ടതോടെ ഇക്കാര്യം നിഷേധിച്ചും ഡോക്ടർമാരുടെ പ്രതിനിധികൾ രംഗത്തെത്തിയിട്ടുണ്ട്. സത്യാവസ്ഥ അന്വേഷിക്കാതെയാണ് ചാനൽ വാർത്ത നൽകിയതെന്നാണ് ഒരുവിഭാഗം പ്രതികരിച്ചത്.

ഇക്കാര്യത്തെക്കുറിച്ചു പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും കിട്ടിയാൽ നടപടി എടുക്കുമെന്നുമാണ് ഇഎസ്‌ഐ ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഇഎസ്‌ഐ ഡയറക്ടർ അറിയിച്ചു. അന്വേഷണത്തിനു തൊഴിൽ മന്ത്രി ഷിബു ബേബി ജോൺ ഉത്തരവിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP