Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഴിമതി ആരോപണത്തെ തുടർന്ന് രാജിവച്ചയാൾക്ക് കെഎസ്ആർടിസിയിൽ ഉന്നത സ്ഥാനത്ത് നിയമനം; ഒത്താശ ചെയ്തത് മാനേജിങ് ഡയറക്ടർ; അഴിമതിക്ക് ചൂട്ടു പിടിക്കുന്ന ഉദ്യോഗസ്ഥ വൃന്ദത്തിൽ നിന്നൊരു കഥകൂടി

അഴിമതി ആരോപണത്തെ തുടർന്ന് രാജിവച്ചയാൾക്ക് കെഎസ്ആർടിസിയിൽ ഉന്നത സ്ഥാനത്ത് നിയമനം; ഒത്താശ ചെയ്തത് മാനേജിങ് ഡയറക്ടർ; അഴിമതിക്ക് ചൂട്ടു പിടിക്കുന്ന ഉദ്യോഗസ്ഥ വൃന്ദത്തിൽ നിന്നൊരു കഥകൂടി

തിരുവനന്തപുരം: അഴിമതിയുടെ കൂത്തരങ്ങാണ് സർക്കാർ തൊഴിലിടങ്ങളിൽ പലതുമെങ്കിലും അഴിമതിക്കാരായ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പൈട്ട വാർത്ത കേട്ടിട്ട് പോലും കാലം കുറേയായി. അഴിമതിക്കാരെ സംരക്ഷിക്കാൻ ഇതിന്റെ ഗുണഭോക്താക്കളായ ആളുകൾ തന്നെ രംഗത്തെത്തുമെന്നതുകൊണ്ടാണ് പലപ്പോഴും ഇത്തരം കേസുകൾ എങ്ങുമെത്താതെ പോകുന്നത്. ഇങ്ങനെ അഴിമതി ആരോപണത്തെ തുടർന്ന് ജോലി രാജിവച്ചയാൾക്ക് കെഎസ്ആർടിസിയിലെ ഉന്നത സ്ഥാനത്ത് നിയമനം നൽകിയ നടപടി വിവാദത്തിലാകുകയാണ്. കെഎസ്ആർടിസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ആന്റണി ചാക്കോയാണ് തന്റെ അടുപ്പക്കാരന് വഴിവിട്ട് നിയമിച്ചെന്ന ആരോപണ വിധേയനായിരിക്കുന്നത്.

സ്ഥാപനത്തിൽ ജനറൽ മാനേജരുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനും ഫിനാൻസ് മാനേജരുമായ ആർ സുധാകരന്റെ നിയമനമാണ് വിവാദമാകുന്നത്. ആന്റണി ചാക്കോ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളുടെ തലപ്പത്ത് ആർ സുധാകരനെ നേരത്തെ തന്നെ നിയമിച്ചിരുന്നു. ഈ കാലയളവിൽ ഇവർക്കിതെരി ആരോപണം ഉയരുകയും ചെയ്തിരുന്നു. മുമ്പ് പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളിൽ ക്രമക്കേടുകളുടെ പേരിൽ കുറ്റാരോപിതനായ വ്യക്തിയാണ് സുധാകരൻ. അക്കാലത്ത് ഈ സ്ഥാപനങ്ങളുടെ എംഡി ആന്റണി ചാക്കോ ആയിരുന്നു എന്നതാണ് ആർ സുധാകരന്റെ നിയമനത്തെ വിവാദത്തിലാക്കുന്നത്.

പൗൾട്രി ഡെവലപ്പ്‌മെന്റ് കോർപ്പറേഷനിൽ ജോലി ചെയ്യുന്ന കാലത്ത് മുതൽ ആന്റണി ചാക്കോയും ആർ സുധാകരനും തമ്മിൽ നല്ല ബന്ധമാണുള്ളത്. ഇക്കാലയളവിൽ ആന്റണി ചാക്കോ പൗൾ്ട്രി ഡെവലപ്പ്‌മെന്റ് ചെയർമാനായാണ് ജോലി നോക്കിയത്. അന്ന് ഫിനാൻഷ്യൽ മാനേജരുടെ തസ്തികയിലായിരുന്നു സുധാകരൻ. ഈ കാലയളവിൽ സ്ഥാപനത്തിൽ നടന്ന അഴിമതിയുടെ പേരിൽ പ്രതിസ്ഥാനത്ത് ആർ സുധാകരനായിരുന്നു.

അഴിമതി നടന്ന കാലയളവാകട്ടെ ആന്റണി ചാക്കോ എം ഡി സ്ഥാനം വഹിച്ച വേളയിലും. ഇങ്ങനെ ആരോപണങ്ങളുടെ പേരിൽ 2003ൽ ആർ സുധാകരന് കോർപ്പറേഷൻ അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ആന്റണി ചാക്കോ എംഡിസ്ഥാനം ഒഴിഞ്ഞ വേളയിലാണ് ഈ നോട്ടീസ് നൽകിയത്. എന്നാൽ ആന്റണി ചാക്കോയുടെ കാലത്ത് നടന്ന ക്രമക്കേടുകളുടെ പേരിലായിരുന്നു നോട്ടീസ്.

ഇങ്ങനെ ആരോപണങ്ങൾ ഒന്നൊന്നായി കൊഴുത്തതോടെ ആർ സുധാകരന് മേൽ സമ്മർദ്ദം ശക്തമായി. ബോർഡ് യോഗത്തിന്റെ മിനിറ്റ്‌സ് തിരുത്തി, ബോർഡിനെ വ്യക്തിതാൽപ്പര്യങ്ങളുടെ പേരിൽ തെറ്റിദ്ധരിപ്പിച്ചു, സ്വന്തം തൊഴിലിൽ ഉത്തരവാദിത്തം കാട്ടിയില്ല, ഇങ്ങനെ നിരവധി പരാതികളാണ് ഇയാൾക്കെതിരെ ഉയർന്നു വന്നത്. ഈ പരാതിയുടെ പേരിൽ ജോലി തെറിക്കുമെന്ന ഘട്ടത്തിലാണ് ഇയാൾ സ്ഥാപനത്തിൽ നിന്നം രാജിവെക്കുന്നത്.

പിന്നീട് കേരളാ അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷന്റെ തലപ്പത്തായിരുന്നു ആർ സുധാകരൻ നിയമിക്കപ്പെട്ടത്. അവിടെയും രക്ഷകന്റെ സ്ഥാനത്ത് ആന്റണി ചാക്കോ തന്നെയായിരുന്നു. സെക്രട്ടറി കം കംപ്‌ട്രോളർ ഓഫ് ഫിനാൻസ് തസ്തികയിൽ ആയിരുന്നു ഇദ്ദേഹത്തിന്റെ നിയമിച്ചത്. അവിടെ എം ഡി സ്ഥാനത്തായിരുന്നു ആന്റണി ചാക്കോ. അന്ന് തന്നെ സുധാകരനെ രക്ഷിക്കുകയായിരുന്നു ചാക്കോ ചെയ്തതെന്ന ആരോപണം ഉയർന്നിരുന്നു. ഇരുവരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഈ നിയമനത്തിന് പിന്നിലെന്നും ആരോപണം ഉയർന്നു. തുടർന്ന് ഇവിടെയും സുധാകരന് അധികകാലം ജോലി നോക്കാൻ സാധിച്ചില്ല.

സുധാകരന്റെ നിയമനത്തിനെതിരെയും സുധാകരൻ നടത്തിയ ഓഡിറ്റിംഗിനെതിരെയും ഹൈക്കോടതിയിൽ ഒരു ജീവനക്കാരൻ പരാതി നൽകി. സുധാകരന്റെ ഓഡിറ്റ് അനധികൃതമാണെന്ന് കാണിച്ച് സീനിയർ ഓഫീസർ റിപ്പോർട്ട് നൽകിയിരുന്നു. ഇതോടെ നിൽക്കക്കള്ളിയില്ലാതെ ഹൈക്കോടതി വിധി വരും മുമ്പ് സുധാകരൻ അഗ്രോ- ഇൻഡസ്ട്രീസ് കോർപ്പറേഷനിൽ നിന്നും രാജിവച്ചു.

ഇതിന് ശേഷം ഇപ്പോഴാണ് ആന്റണിചാക്കോ- ആർ സുധാകരൻ കൂട്ടുകെട്ട് ഉടലെടുത്തിരിക്കുന്നത്. ഇപ്പോൾ ആന്റണി ചാക്കോ കെഎസ്ആർടിസി ചെയർമാനും എംഡിയുമായപ്പോൾ തന്റെ മുൻ ആശ്രിതനെ കൈവിട്ടില്ല. ഇവിടെ ഫിനാൻസ് മാനേജരുടെ തസ്തികയിലാണ് സുധാകരനെ നിയമിച്ചിരിക്കുന്നത്. ഒപ്പം ജനറൽ മാനേജരുടെ ചുമതലയും നൽകി. പ്രതിസന്ധിയുടെ നടുക്കയത്തിൽ നിൽക്കുന്ന കെഎസ്ആർടിസിയെ രക്ഷിക്കാൻ യാതൊരു വിധ നടപടിയും കൈക്കൊള്ളാൻ സാധിക്കാത്ത വേളയിലാണ് അഴിമതി ആരോപണ വിധേയനായ ഉദ്യോഗസ്ഥരെ മുതിർന്ന സ്ഥാനത്ത് പ്രതിഷ്ഠിച്ചത്. ആന്റണി ചാക്കോയും സുധാകരനും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്ന് കാണിച്ച് പരാതി നൽകിയിരിക്കയാണ് ട്രേഡ് യൂണിയനുകൾ. നിയമ നടപടികളിലേക്ക് നീങ്ങാനും ഒരുവിഭാഗം യൂണിയന് നേതാക്കൾ ആലോചിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP