Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിവിൽ സപ്ലൈസിന്റെ കീഴിലുള്ള പമ്പുകൾ മാത്രമേ ഇന്ന് തുറക്കൂ; വണ്ടിയിൽ ഇന്ധനം ആവശ്യത്തിന് ഇല്ലാത്തവർ ഇന്ന് കാർ നിരത്തിൽ ഇറക്കാതിരിക്കുക

സിവിൽ സപ്ലൈസിന്റെ കീഴിലുള്ള പമ്പുകൾ മാത്രമേ ഇന്ന് തുറക്കൂ; വണ്ടിയിൽ ഇന്ധനം ആവശ്യത്തിന് ഇല്ലാത്തവർ ഇന്ന് കാർ നിരത്തിൽ ഇറക്കാതിരിക്കുക

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു വിഭാഗം പെട്രോൾ പമ്പ് ഉടമകൾ ഇന്നലെ അർദ്ധരാത്രി മുതൽ പമ്പുകൾ അടച്ച് സമരം തുടങ്ങി.ഇന്ന് അർദ്ധരാത്രിവരെയാണ് സമരം. മാനദണ്ഡമില്ലാതെ പെട്രോൾ പമ്പ് അനുവദിക്കുന്നത് തടയുക,ഓയിൽ കമ്പനികൾക്ക് പമ്പ് ഉടമകൾ നൽകിയ അവകാശ പത്രിക അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെയും പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 24 മണിക്കൂർ സമരം.

എന്നാൽ ഓയിൽ കമ്പനികൾ നേരിട്ട് നടത്തുന്നതും സപ്ലൈകോ ഉടമസ്ഥതയിലുള്ളതുമായ പമ്പുകൾ പ്രവർത്തിക്കും. ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് (എകെഎഫ്പിടി), കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷൻ (കെഎസ്‌പിടിഎ) എന്നീ സംഘടനകൾ ചേർന്നുള്ള സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണു സമരം.

സിവിൽ സപ്ലൈസിന്റെ കീഴിലുള്ള പെട്രോൾ പമ്പുകളും ഇന്ധന കമ്പനികൾ നേരിട്ടു നടത്തുന്ന പമ്പുകളും മാത്രമാണ് ഇന്നു പ്രവർത്തിക്കുക. സംസ്ഥാനത്തെ 1890 പമ്പുകൾ രണ്ടു സംഘടനകളുടെയും കീഴിലുള്ളതാണ്. പുതുതായി ആരംഭിക്കുന്ന പെട്രോൾ പമ്പുകൾക്കായി എണ്ണ കമ്പനികളും സർക്കാരും നൽകിയിട്ടുള്ള അനുമതി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണു സമരം.

പുതിയ 78 പമ്പുകൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. എന്നാൽ ഓൾ കേരള ഹിന്ദുസ്ഥാൻ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്റെ കീഴിലുള്ള 567 പമ്പുകൾ പണിമുടക്കിൽ പങ്കെടുക്കില്ലെന്നു സംസ്ഥാന കമ്മിറ്റി അറിയിച്ചു. അതുകൊണ്ട് തന്നെ ചില പമ്പുകൾ തുറന്നിരിക്കും. പക്ഷേ വലിയ ക്യൂവായിരിക്കും ഈ പമ്പുകൾക്ക് മുന്നിൽ.

അതിനിടെ കെഎസ്ആർടിസിയെ സംരക്ഷിക്കുക, പെൻഷൻ കുടിശിക വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ചൊവ്വാഴ്ച അർധരാത്രിമുതൽ അനിശ്ചിതകാല പണിമുടക്കു നടത്തുമെന്നു കെഎസ്ആർടിഇഎ ഭാരവാഹികൾ അറിയിച്ചു. പണിമുടക്കു നോട്ടിസ് കെഎസ്ആർടിസി എംഡിക്കു കൈമാറി. സംഘടനയിൽ അംഗങ്ങളായിട്ടുള്ള മുഴുവൻ പേരും സമരത്തിൽ പങ്കെടുക്കുമെന്നും ദീർഘദൂര സർവീസുകളെ ഉൾപ്പെടെ സമരം ബാധിച്ചേക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP