Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹെൽമറ്റ് ഇല്ലെങ്കിലും പെട്രാൾ ലഭിക്കും; ഹെൽമറ്റ് ധരിക്കാത്തവരെ പെട്രോൾ പമ്പ് ജീവനക്കാർ ഉപദേശിക്കും; സ്ഥിരമായി ഹെൽമറ്റ് ധരിക്കാത്തവരെ സ്ഥിരമായി ഹെൽമറ്റ് ധരിക്കാത്തവരെ പിടികൂടാനുറച്ച് തച്ചങ്കരി

ഹെൽമറ്റ് ഇല്ലെങ്കിലും പെട്രാൾ ലഭിക്കും; ഹെൽമറ്റ് ധരിക്കാത്തവരെ പെട്രോൾ പമ്പ് ജീവനക്കാർ ഉപദേശിക്കും; സ്ഥിരമായി ഹെൽമറ്റ് ധരിക്കാത്തവരെ സ്ഥിരമായി ഹെൽമറ്റ് ധരിക്കാത്തവരെ പിടികൂടാനുറച്ച് തച്ചങ്കരി

തിരുവനന്തപുരം:സംസ്ഥാനത്തെ പമ്പുകളിൽ നിന്ന് പെട്രോൾ ലഭിക്കാൻ ഇരുചക്ര വാഹനം ഓടിക്കുന്നവർ ഹെൽമെറ്റ് ധരിച്ചിരിക്കണമെന്ന ഉത്തരവ് ഗതാഗത കമ്മീഷണർ ടോമിൻ ജെ. തച്ചങ്കരി തിരുത്തി. ഹെൽമെറ്റ് ധരിച്ചില്ലെങ്കിലും ഇനി പെട്രോൾ ലഭിക്കും. ഓഗസ്റ്റ് ഒന്ന് മുതൽ നടപ്പാക്കാനിരുന്ന പദ്ധതിയാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. നേരത്തെ ഇത് സംബന്ധിച്ച് ഗതാഗത മന്ത്രി എകെ ശശീന്ദ്രനും തച്ചങ്കരിയും തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പരിഷ്‌കാരങ്ങൾ ഉണ്ടാകില്ലെന്ന് പറഞ്ഞ മന്ത്രി പി്‌നനീട് ഇത് അനുവദിക്കുകയായിരു്‌നനു. അതേ ഉത്തരവാണ് ഇപ്പോൾ ഗതാഗത കമ്മീഷണർ തന്നെ പിൻവലിച്ചിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് എല്ലാ ഡെപ്യൂട്ടി ഗതാഗത കമ്മീഷണർമാർക്കും അയച്ചു.
ഇരുചക്രവാഹനയാത്രക്കാർക്ക് ഹെൽമെറ്റ് കർശനമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് ഒന്നുമുതൽ പരിശോധനയും ബോധവത്കരണവും നടത്താനാണ് ഗതാഗത കമ്മീഷണർ തിരുത്തിയ ഉത്തരവിൽ പറയുന്നത്.

ആദ്യഘട്ടത്തിൽ ഉപദേശവും ബോധവത്കരണ ലഘുലേഖകളുടെ വിതരണവുമാണ്. തുടർച്ചയായി ഹെൽമെറ്റ് ധരിക്കാത്തവർക്കെതിരെ ശിക്ഷാനടപടി ഉണ്ടാകും.ഗതാഗത നിയങ്ങൾ പ്രകാരമുള്ള ശിക്ഷകൾ മാത്രമാകും ഉണ്ടാകുക. പെട്രോൾ ലഭിക്കാൻ ഹെൽമെറ്റ് ധരിക്കണമെന്ന മുൻ ഉത്തരവിനെതിരെ ഗതാഗത മന്ത്രി എ. കെ ശശീന്ദ്രൻ തന്നെ രംഗത്ത് വന്ന സാഹചര്യത്തിലാണ് ഗതാഗത കമ്മീഷണർ ഉത്തരവിൽ തിരുത്ത് വരുത്തിയത്.

പൊലീസിന്റെ സഹകരണത്തോടെ നടത്തുന്ന പരിശോധനവഴി അപകട മരണനിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യം. മലപ്പുറം, പാലക്കാട്, കണ്ണൂർ, ഒഡീഷയിലെ കട്ടക്ക്, ഭുവനേശ്വർ, ആന്ധ്രയിലെ അദീലാബാദ് എന്നിവടങ്ങളിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി വിജയം കണ്ടതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്നത്. ആയിരകണക്കിന് ജീവനുകളാണ് ഹെൽമറ്റ് വയ്ക്കാത്തതുകാരണം അപകടങ്ങളിൽ നഷ്ടമാകുന്നത് അത്‌കൊണ്ട് തന്നെ
 ഹെൽമറ്റ് കർശനമായും ധരിക്കണമെന്നും ഇല്ലാത്തവർക്കെതിരെ
 നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP