Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വഴിയിൽവെച്ച് വാഹനങ്ങളുടെ പെട്രോൾ തീർന്നാൽ കുപ്പിയുമായി പമ്പിലേക്ക് ഓടേണ്ട; ഇനി മുതൽ കുപ്പിയിൽ ഇന്ധനം നൽകേണ്ടതില്ലെന്ന് എണ്ണക്കമ്പനികൾ; ഇന്ധന ദുരുപയോഗം തടയാനാണ് ഇങ്ങനൊരു നിർദ്ദേശം

വഴിയിൽവെച്ച് വാഹനങ്ങളുടെ പെട്രോൾ തീർന്നാൽ കുപ്പിയുമായി പമ്പിലേക്ക് ഓടേണ്ട; ഇനി മുതൽ കുപ്പിയിൽ ഇന്ധനം നൽകേണ്ടതില്ലെന്ന് എണ്ണക്കമ്പനികൾ; ഇന്ധന ദുരുപയോഗം തടയാനാണ് ഇങ്ങനൊരു നിർദ്ദേശം

വാഹനങ്ങളിൽ സ്ഥിരം യാത്ര പോകുന്നവർക്ക് എപ്പോഴും പറ്റുന്ന അബദ്ധമാണ് വഴിയിൽ വെച്ച് പെട്രോൾ തീർന്ന് പോവുക എന്നത്. ഉടൻ തന്നെ അടുത്തുള്ള പെട്രോൾ പമ്പിലേക്ക് കുപ്പിയുമായി ഓടുന്നതും സ്ഥിരം കാഴ്ചയാണ്. എന്നാൽ ഇനി അങ്ങനെ പോയിട്ട് കാര്യമില്ല. കുപ്പിയുമായി വരുന്നവർക്ക് ഇന്ധനം നൽകേണ്ടതില്ലെന്ന് എണ്ണ കമ്പനികൾ തീരുമാനിച്ചു. ഇന്ധനത്തിന്റെ ദുരുപയോഗം തടയാൻ വേണ്ടിയാണ് എണ്ണ കമ്പനികൾ ഇങ്ങനൊരു നിർദ്ദേശം നൽകിയതെന്ന് പമ്പ് ഉടമസ്ഥർ പറയുന്നു.

പമ്പിൽ നിന്ന് കുപ്പിയിൽ പെട്രോൾ വാങ്ങി കാമുകിയുടെ ദേഹത്ത് ഒഴിക്കുകയും പിന്നെ സ്വയം ഒഴിക്കുകയും ചെയ്തുണ്ടായ രണ്ട് മരണം കോട്ടയത്ത് നടന്നിട്ട് അധിക നാളായില്ല. കുപ്പിയിൽ വാങ്ങിയ പെട്രോളൊഴിച്ച് പത്തനംതിട്ടയിൽ യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവവും ഈ അടുത്ത സമയത്ത് നടന്നതാണ്. ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് പെട്രോൾ പമ്പുകളിൽ നിന്നും ഇനിമുതൽ കുപ്പിയിൽ ഇന്ധനം നൽകേണ്ടതില്ലെന്ന് എണ്ണകമ്പനികൾ തീരുമാനിച്ചത്. ഇന്ധന ദുരുപയോഗം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച നിയമം കർശനമായി നടപ്പിലാക്കാൻ കമ്പനികൾ പെട്രോൾ പമ്പുകൾക്ക് നിർദ്ദേശം നൽകിയത്.

എക്‌സ്‌പ്ലോസീവ് നിയമ പ്രകാരം പ്ലാസ്റ്റിക് കുപ്പികളിൽ ഇന്ധനം നൽകാൻ പാടില്ലെന്നാണ് ചട്ടം. പകരം ഇന്ധനം വാങ്ങാനായി പ്രത്യേകം തയ്യാറാക്കിയ കന്നാസുകളിൽ മാത്രമേ ഇന്ധനം നൽകാവൂ എന്നും ചട്ടം അനുശാസിക്കുന്നു. പല തവണയായി ഈ നിയമം നടപ്പിലാക്കാൻ നോക്കിയിരുന്നുവെങ്കിലും യാത്രക്കാരുടെ എതിർപ്പിനെ തുടർന്ന് നടന്നിരുന്നില്ല. എന്നാൽ കുപ്പിയിൽ വാങ്ങിയ പെട്രോളൊഴിച്ച് പത്തനംതിട്ടയിൽ യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവമാണ് ഇപ്പോൾ നിയമം കർശനമായി നടപ്പാക്കാൻ എണ്ണക്കമ്പനികളെ പ്രേരിപ്പിച്ചതെന്നാണ് വിവരം. നിർദ്ദേശം നടപ്പാകുന്നുണ്ടോ എന്ന് നിരീക്ഷിക്കാനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും എണ്ണകമ്പനികൾ വിശദീകരിക്കുന്നു.

അതേസമയം, തീരുമാനം യാത്രക്കാരിൽ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. പെട്രോൾ പമ്പുകളിലെ കൃത്രിമത്വം മറച്ചു വയ്ക്കാൻ ചില പമ്പുടമകൾ ഇപ്പോൾ തന്നെ കുപ്പികളിൽ ഇന്ധനം നൽകാറില്ലെന്നും ആക്ഷേപമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP