Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തെരുവിൽ അലഞ്ഞ സുബ്രഹ്മണ്യത്തിന് 11 വർഷം മുമ്പ് മാർ ക്രിസോസ്റ്റം രക്ഷകനായി; ജീവിതം പച്ചപിടിച്ചപ്പോൾ വിവാഹം ആശിർവദിക്കാൻ എത്തിയതും സ്‌നേഹത്തിന്റെ പ്രവാചകൻ തന്നെ

തെരുവിൽ അലഞ്ഞ സുബ്രഹ്മണ്യത്തിന് 11 വർഷം മുമ്പ് മാർ ക്രിസോസ്റ്റം രക്ഷകനായി; ജീവിതം പച്ചപിടിച്ചപ്പോൾ വിവാഹം ആശിർവദിക്കാൻ എത്തിയതും സ്‌നേഹത്തിന്റെ പ്രവാചകൻ തന്നെ

തിരുവല്ല: ക്രിസ്തുവിനെ തൊട്ടവരും ക്രിസ്തു തൊട്ടവരും സൗഖ്യപ്പെടുമെന്നാണ് ബൈബിൾ വാക്യം. ഇതാണ് സുബ്രഹ്മണ്യത്തിന്റെ ജീവിത്തിൽ മാർ ക്രിസോസ്റ്റമെന്ന വലിയ തിരുമേനി എത്തിച്ചതും. നാടോടി ബാലനായിരുന്ന സുബ്രഹ്മണ്യത്തിന് ജീവിതത്തിൽ എല്ലാം നൽകിയത് മാർ ക്രിസോസ്റ്റത്തിന്റെ ഇടപെടലായിരുന്നു.

പതിനൊന്ന് വർഷം മുമ്പൊരു ക്രിസ്മസ് പകലിൽ വലിയമെത്രാപ്പൊലീത്ത നാടോടികൾക്കിടയിൽനിന്ന് കണ്ടെടുത്ത ബാലനാണ് സുബ്രഹ്മണ്യം. 2005ൽ തിരുവല്ല വൈ.എം.സി.എ. സംഘടിപ്പിച്ച തെരുവിന്റെ മക്കൾക്കായുള്ള ക്രിസ്മസ് ആഘോഷത്തിൽനിന്നാണ് സുബ്രഹ്മണ്യനും ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയമെത്രാപ്പൊലീത്തയുമായുള്ള ബന്ധം തുടങ്ങുന്നത്. മുഖ്യാതിഥിയായി എത്തിയ ക്രിസോസ്റ്റത്തിന് നാടോടികളുടെ ഭാഷ പരിഭാഷപ്പെടുത്തിയത് ചെറുബാല്യം വിടാത്ത തിരുപ്പതി സ്വദേശിയായ സുബ്രഹ്മണ്യനായിരുന്നു.

ക്രിസോസ്റ്റം അവനെ മാർത്തോമ്മാ സഭയുടെ അരമനയായ പുലാത്തീനിലേക്ക് എത്തിച്ചു. സൈക്കിൾ വാങ്ങി നൽകി. ഉപജീവനത്തിന് ലോട്ടറി വിൽക്കാൻ സൗകര്യം ചെയ്തു. +2 വരെ പഠിപ്പിച്ചു. 2010ൽ റെയിൽവേയ്ക്ക് സമീപം അഞ്ച് സെന്റ് ഭൂമി വാങ്ങി വീടുവച്ചു നൽകി. നാടോടിയായി തുടർന്ന അമ്മ ചന്ദ്രമ്മയെയും സുബ്രഹ്മണ്യനൊപ്പമാക്കി. 26 വയസിലെത്തിയ സുബ്രഹ്മണ്യന് ഇപ്പോൾ കല്ല്യാണവും. ഈ വിവാഹത്തെ ആശിർവദിക്കാനാണ് മാർ ക്രിസോസ്റ്റമെത്തിയത്. ചടങ്ങിലെ താരവും അദ്ദേഹമായിരുന്നു.

തെരുവിൽ തീരുമായിരുന്ന ജീവിതമാണ് പിടിച്ചുയർത്തപ്പെട്ടത്. തിരുവല്ല വൈ.എം.സി.എ.യുടെ വികാസ് സ്‌കൂളിൽ ഡ്രൈവറാണ് സുബ്രഹ്മണ്യൻ ഇപ്പോൾ. തുകലശ്ശേരി സെന്റ് ജോസഫ് ലത്തീൻ കത്തോലിക്കാ ഇടവകാംഗമാണ് വധു ആൻസി. വൈ.എം.സി.എ. ഭാരവാഹികളുടെ നേതൃത്വത്തിലായിരുന്നു വിവാഹവും സദ്യയും ഒരുക്കിയത്. ഫാ. ഐസക്കിന്റെ കാർമികത്വത്തിലായിരുന്നു വിവാഹം. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്തയും ആശീർവദിക്കാനെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP