Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാർ ക്രിസോസ്റ്റത്തിന് വെല്ലൂരിൽ ചികിൽസ ഉറപ്പാക്കാൻ ചീഫ് സെക്രട്ടറി ഇടപെടും; ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സംരക്ഷണ സമിതിയുടെ പരാതിയിൽ ഇടപെടൽ നടത്തി മനുഷ്യാവകാശ കമ്മീഷൻ

മാർ ക്രിസോസ്റ്റത്തിന് വെല്ലൂരിൽ ചികിൽസ ഉറപ്പാക്കാൻ ചീഫ് സെക്രട്ടറി ഇടപെടും; ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സംരക്ഷണ സമിതിയുടെ പരാതിയിൽ ഇടപെടൽ നടത്തി മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: അസുഖബാധിതനായി കുമ്പനാട് ഫെലോഷിപ്പ് മിഷൻ ആശുപത്രിയിൽ കിടക്കുന്ന മാർത്തോമ്മ സഭയുടെ വലിയ മെത്രാപ്പൊലീത്തയും പത്മഭൂഷൺ ജേതാവുമായ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന് മെച്ചപ്പെട്ട ചികിത്സ നിഷേധിക്കുന്നുവെന്ന ആരോപണത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. ക്രിസോസ്റ്റത്തിന് വെല്ലൂർ മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിൽസ ലഭ്യമാകണമെന്ന ആവശ്യത്തിൽ നടപടിയെടുക്കാൻ ചീഫ് സെക്രട്ടറിക്ക് കമ്മീഷൻ നിർദ്ദേശം നൽകി.

ക്രിസോസ്റ്റത്തിന് മെച്ചപ്പെട്ട ചികിൽസ നൽകാൻ അ്‌ദ്ദേഹത്തിന്റെ സമ്മതത്തോടെ വെല്ലൂരിലേക്ക് കൊണ്ടു പോകാൻ ശ്രമിച്ചപ്പോൾ ബന്ധപ്പെട്ടവർ അനുവാദം നൽകിയില്ലെന്ന പരാതിയിലാണ് കമ്മീഷൻ അംഗം മോഹൻകുമാറിന്റെ ഉത്തരവ്. മാർ ക്രിസോസ്റ്റത്തിന്റെ മാതൃ ഇടവകയായ ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സംരക്ഷണ സമിതിയാണ് ആരോപണം ഉന്നയിച്ചതും മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതും. സമിതിക്ക് വേണ്ടി കെ വി ഉമ്മൻ കരിക്കാടാണ് പരാതിയുമായി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. ക്രിസോസ്റ്റം മെത്രാപ്പൊലീത്തയെ കൂടുതൽ മെച്ചപ്പെട്ട ചികിത്സയ്ക്കായി വെല്ലൂരിലേക്ക് കൊണ്ടുപോകാൻ മാർത്തോമ്മ സഭയുടെ തലവനായ ജോസഫ് മാർത്തോമ്മ അനുവദിക്കുന്നില്ലെന്നാണ് ആക്ഷേപം. ഡോ. ജോസഫ് മാർത്തോമ്മ ഇപ്പോൾ അമേരിക്കൻ പര്യടനത്തിലാണ്.

ഞങ്ങളുടെ ഇടവകാംഗവും മാർത്തോമാ സഭയുടെ വലിയ മെത്രോപ്പൊലീത്തയുമായ ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേന അസുഖ ബാധിതനായി ഫെലോഷിപ്പ് മിഷന് ആശുപത്രിയിലാണെന്ന് അറിഞ്ഞു. അദ്ദേഹത്തിന്റെ സ്ഥിതി ആശങ്കാജനകമാണെന്ന് അറിഞ്ഞു. മെച്ചപ്പെട്ട ചികിൽസയ്ക്കായി വെല്ലൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകാൻ അദ്ദേഹത്തിന്റെ താൽപ്പര്യത്തോടെയും ബന്ധുമിത്രാദികളും വെല്ലൂരിൽ നിന്ന് വന്ന മെഡിക്കൽ ടീമും ശ്രമിച്ചപ്പോൾ ഡോ ജോസഫ് മെത്രോപ്പൊലീത്ത അനുവാദം നൽകിയില്ലെന്ന് അറിയാൻ കഴിഞ്ഞുവെന്നാണ് ക്രിസോസ്റ്റത്തിന്റെ മാതൃ ഇടവകയായ ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സംരക്ഷണ സമിതി ആരോപിക്കുന്നത്.

'2017 ൽ രാഷ്ട്രം പത്മഭൂഷൺ നൽകി ആദരിച്ച മഹാനായ ഈ വ്യക്തിയോടുള്ള സഭയുടെ മേലധ്യക്ഷനായ ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ നിഷേധാത്മകമായ സമീപനം കടുത്ത അനാദരവാണ്. അതിലുപരി കടുത്ത മനുഷ്യവകാശ ലംഘനവുമാണ്. ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ്മാ ഇടവകയിലെ ജനങ്ങൾക്ക് സഭാ പരമാധ്യക്ഷന്റെ നിലപാടിൽ കടുത്ത അമർഷവും പ്രതിഷേധവും ഉണ്ട്. ഇത് വിശ്വാസികളോടുള്ള വെല്ലുവിളിയാണ്. ആദരണീയനും നാനാജാതി മതസ്ഥരാൽ സർവ്വാദരണീയനുമായ ക്രിസോസ്റ്റം തിരുമേനിക്ക് മെച്ചപ്പെട്ട ചികിത്സ കിട്ടാൻ അദ്ദേഹത്തെ വെല്ലൂരിലേക്ക് കൊണ്ടുപോകാനുള്ള നടപടി ഉടനെ സ്വീകരിക്കണമെന്ന്' ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളി സംരക്ഷണ സമിതി ആവശ്യപ്പെടുന്നു.

വലിയ മെത്രാപ്പൊലീത്തയ്ക്ക് പക്ഷാഘാതം സംഭവിച്ചതായാണ് ഡോക്ടർമാർ പറയുന്നത്. അതുകൊണ്ടുതന്നെ കുറേക്കൂടി മെച്ചപ്പെട്ട ചികിത്സ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് വെല്ലൂരിൽ നിന്നെത്തിയ മെഡിക്കൽസംഘം പറയുന്നത്. എന്നാൽ, ഈ അവസ്ഥയിൽ അദ്ദേഹത്തെ വെല്ലൂരിലേക്ക് കൊണ്ടുപോകുന്നത് ഉചിതമാകില്ലെന്നാണ് ജോസഫ് മാർത്തോമ്മയുടെ നിലപാട്. ഇതാണ് ചോദ്യം ചെയ്യപ്പെടുന്നത്. ക്രിസോസ്റ്റത്തിന് 101 വയസ് പിന്നിട്ടു കഴിഞ്ഞു. എങ്കിലും അതിശക്തമായി തന്നെ സാമൂഹിക ഇടപെടലുകളുമായി നിറ സാന്നിധ്യമായിരുന്നു അദ്ദേഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP