Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭക്ഷണത്തിന്റെ കാര്യത്തിൽ ഒരു പൊലീസുദ്യോഗസ്ഥനും ഇടപെടാൻ അവകാശമില്ലെന്നു പിണറായി; കേരള പൊലീസ് അക്കാദമിയിലെ അപ്രഖ്യാപിത ബീഫ് വിലക്കിനു മുഖ്യമന്ത്രിയുടെ താക്കീത്

ഭക്ഷണത്തിന്റെ കാര്യത്തിൽ ഒരു പൊലീസുദ്യോഗസ്ഥനും ഇടപെടാൻ അവകാശമില്ലെന്നു പിണറായി; കേരള പൊലീസ് അക്കാദമിയിലെ അപ്രഖ്യാപിത ബീഫ് വിലക്കിനു മുഖ്യമന്ത്രിയുടെ താക്കീത്

തിരുവനന്തപുരം: ഒരു മനുഷ്യന്റെ ഭക്ഷണസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഇടപെടാൻ ഒരു പൊലീസുദ്യോഗസ്ഥനും അവകാശമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പൊലീസ് അക്കാദമിയിലെ അപ്രഖ്യാപിത ബീഫ് വിലക്കിനെക്കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു പിണറായി.

തൃശൂർ രാമവർമ്മപുരം കേരള പൊലീസ് അക്കാദമിയിലാണ് അപ്രഖ്യാപിത ബീഫ് വിലക്കുള്ളത്. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിൽ ബീഫ് വിളമ്പിയത് അന്വേഷിക്കണമെന്ന് ഐജി ഐജി സുരേഷ് രാജ് പുരോഹിത് ആവശ്യപ്പെട്ടതു വിവാദമായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം ആഘോഷിക്കാൻ ഇടത് അനുകൂല സംഘടനകളാണ് അപ്രഖ്യാപിത വിലക്ക് വകവെക്കാതെ അക്കാദമിയിലെ മെസിൽ ബീഫ് വിളമ്പിയത്. ബീഫ് വിതരണം ചെയ്യുന്നതിന് തൊട്ടുമുൻപ് വരെ ഇക്കാര്യം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. പാചകം പൂർത്തിയായ ശേഷമാണ് ബീഫ് ലഭ്യമാണെന്ന വിവരം അക്കാദമിയിൽ പരന്നത്.

പൊലീസ് ട്രെയിനികളടക്കം 150 ഉദ്യോഗസ്ഥർ ബീഫ് കഴിക്കാൻ എത്തിയിരുന്നു. മെസിൽ ബീഫ് വിളമ്പിയതറിഞ്ഞ ഐജി അടിയന്തരമായി മെസുകളുടെയും കന്റീനുകളുടെയും ചുമതലയുള്ള മുഴുവൻ ഉദ്യോഗസ്ഥരെയും വിളിപ്പിക്കുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു.

തുടർന്ന് ഇടത് അനുകൂലിയായ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ അനൗദ്യോഗിക അന്വേഷണം ആരംഭിക്കുകയും ചെയ്തു. അപ്രഖ്യാപിത ബീഫ് നിരോധനം മൂലം കാന്റീനുകളിലും അഞ്ച് മെസുകളിലും ബീഫ് ലഭ്യമായിരുന്നില്ല. ഇടത് സർക്കാർ അധികാരത്തിലേറിയാൽ ബീഫിനുള്ള നിരോധനം നീക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. കഴിഞ്ഞ ഒന്നര വർഷമായി പൊലീസ് അക്കാദമിയിലെ ഭക്ഷണമെനുവിൽ നിന്നും ബീഫ് ഒഴിവാക്കപ്പെട്ടിരിക്കുകയാണെന്നും, പർച്ചേസ് രജിസ്റ്റർ പരിശോധിച്ചാൽ ഇത് മനസിലാകുമെന്നും സിപിഐഎം നേതാവും ലോക്സഭാ എംപിയുമായ എംപി രാജേഷ് നേരത്തെ ഫേസ്‌ബുക്ക് സ്റ്റാറ്റസിൽ വ്യക്തമാക്കിയിരുന്നു.

തൃശൂരിലെ ട്രെയിനിങ് അക്കാദമിയുടെ തലവൻ ഐജി സുരേഷ് രാജ് പുരോഹിതാണ്. നേരത്തെ കേരള ബ്രാഹ്മണസഭയുടെ സമ്മേളനത്തിൽ ബ്രാഹ്മണ്യത്തിന്റെ മഹത്വത്തെക്കുറിച്ച് ഐജി പ്രസംഗിച്ചതും വാർത്തയായിരുന്നതാണ്. നേരത്തെ പൊലീസ് അക്കാദമിയിൽ സർക്കാർ കാറുകളിൽ ഐജി സുരേഷ് രാജ് പുരോഹിതിന്റെ പ്രായപൂർത്തിയാകാത്ത മകൻ നടത്തിയ ഡ്രൈവിങ്ങിന്റെ വീഡിയോ പുറത്ത് വന്നതിനെ തുടർന്ന് ഏറെ വിവാദമായിരുന്നു. തുടർന്ന് ഏറെ നാളുകൾക്ക് ശേഷവും പൊലീസ് ഐജിക്കും മകനുമെതിരെ കേസ് എടുക്കുന്നില്ലെന്ന ആരോപണങ്ങളും ഉയർന്നിരുന്നു.

എന്തായാലും മുഖ്യമന്ത്രിയായശേഷമുള്ള ആദ്യ വാർത്താസമ്മേളനത്തിൽ ഭക്ഷണസ്വാതന്ത്ര്യം എല്ലാവർക്കും ഉറപ്പുവരുത്തുമെന്ന പിണറായിയുടെ പരാമർശം ഐജി രാജ് പുരോഹിത്തിന്റെ ബീഫ് വിലക്കിനു തിരിച്ചടിയാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP