Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും തമ്മിലുണ്ടായ സംഘർഷം ദൗർഭാഗ്യകരം; ജുഡീഷ്യൽ അന്വേഷണം നടത്തും; സംഘർഷം ആവർത്തിക്കാതിരിക്കാൻ അഡ്വക്കേറ്റ് ജനറൽ അധ്യക്ഷനായി സമിതി രൂപീകരിക്കും; പ്രകോപനപരമായ പെരുമാറ്റം ഇനിയുണ്ടാകരുതെന്നു പിണറായി

അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും തമ്മിലുണ്ടായ സംഘർഷം ദൗർഭാഗ്യകരം; ജുഡീഷ്യൽ അന്വേഷണം നടത്തും; സംഘർഷം ആവർത്തിക്കാതിരിക്കാൻ അഡ്വക്കേറ്റ് ജനറൽ അധ്യക്ഷനായി സമിതി രൂപീകരിക്കും; പ്രകോപനപരമായ പെരുമാറ്റം ഇനിയുണ്ടാകരുതെന്നു പിണറായി

കൊച്ചി: അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും തമ്മിലുണ്ടായ സംഘർഷം ദൗർഭാഗ്യകരമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അഡ്വക്കേറ്റ് ജനറൽ അധ്യക്ഷനായി സമിതി രൂപീകരിക്കും. പ്രകോപനപരമായ പെരുമാറ്റം ഇരുവിഭാഗത്തിൽ നിന്നും ഇനിയുണ്ടാകരുതെന്നും പിണറായി പറഞ്ഞു.

കേരള ഹൈക്കോടതി അഡ്വക്കറ്റ്സ് അസോസിയേഷൻ പ്രതിനിധികൾ, എറണാകുളം പ്രസ് ക്ലബ് പ്രതിനിധികൾ എന്നിവരുമായുള്ള അനുരഞ്ജന ചർച്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അഡ്വക്കറ്റ് ജനറൽ അധ്യക്ഷനാകുന്ന സമിതിയിൽ മൂന്ന് വീതം അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും ബാർ കൗൺസിൽ പ്രതിനിധിയുമുണ്ടാകും.

പൊലീസുമായി എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് അറിയിച്ച് സംസ്ഥാന പൊലീസ് മേധാവിയെ കൂടി സമിതി യോഗത്തിൽ പങ്കെടുപ്പിക്കും. ഇരുകൂട്ടരും സഹവർത്തിത്വത്തിന്റേയും സഹകരണത്തിന്റേയും പാത പിന്തുടരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പത്തൊമ്പതാം തീയതിക്ക് മുമ്പ് അഭിഭാഷകരും മാദ്ധ്യമ പ്രവർത്തകരും സുഹൃത്തുക്കളായാണ് പ്രവർത്തിച്ചുവന്നത്. ഏതെങ്കിലും തരത്തിൽ അഭിമാനിക്കാവുന്ന ഒന്നല്ല കോടതി പരിസരത്ത് നടന്നത്. നല്ല കാര്യമായിട്ടല്ല സമൂഹം ഇതിനെ കണ്ടിരിക്കുന്നത്. അത് മനസ്സിലാക്കി സംഘർഷം ഒഴിവാക്കി, സൗഹൃദത്തിന്റേയും സമാധാനത്തിന്റേയും മാർഗമാണ് തെരഞ്ഞെടുക്കേണ്ടത്. പ്രകോപനപരമായ ഇടപെടലുകൾ ആരുടേയും ഭാഗത്ത് നിന്നും ഉണ്ടാകരുത്. ഇരുകൂട്ടരും തമ്മിലുള്ള സംഘർഷം അടഞ്ഞ അധ്യായമായി കാണണമെന്നും പിണറായി കൂട്ടിചേർത്തു. സംഘർഷവുമായി ബന്ധപ്പെട്ട കേസുകളിൽ അന്വേഷണം നടക്കും. അതിൽ തടസ്സമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹൈക്കോടതിക്ക് അകത്ത് നടന്ന പ്രശ്നങ്ങളിൽ ഇടപെടാൻ സർക്കാരിന് കഴിയില്ല. അതിൽ ചീഫ് ജസ്റ്റീസ് ആണ് തീരുമാനമെടുക്കേണ്ടത്. മീഡിയ റൂം തുറക്കേണ്ട കാര്യത്തിലും ചീഫ് ജസ്റ്റീസ് തീരുമാനമെടുക്കും. ഹൈക്കോടതിക്ക് അകത്ത് മാദ്ധ്യമപ്രവർത്തകരുടെ സുരക്ഷയെക്കുറിച്ച് ആവർത്തിച്ച് ചോദിച്ചപ്പോൾ 'തല്ലാനും തല്ല് കൊള്ളാനും ആരും അങ്ങോട്ട് പോകേണ്ടെ' എന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP