Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മന്ത്രിമാർക്കിടയിൽ പ്രോട്ടോക്കോൾ ക്രമം നിലവിലില്ല; സർക്കാർ ഡയറികൾ അക്ഷരമാല ക്രമത്തിൽ അച്ചടിക്കാം; മന്ത്രിമാരുടെ മൂപ്പിളമ തർക്കത്തിൽ എല്ലാവരെയും തുല്യരാക്കി പിണറായി വിജയന്റെ തീർപ്പുകൽപ്പിക്കൽ

മന്ത്രിമാർക്കിടയിൽ പ്രോട്ടോക്കോൾ ക്രമം നിലവിലില്ല; സർക്കാർ ഡയറികൾ അക്ഷരമാല ക്രമത്തിൽ അച്ചടിക്കാം; മന്ത്രിമാരുടെ മൂപ്പിളമ തർക്കത്തിൽ എല്ലാവരെയും തുല്യരാക്കി പിണറായി വിജയന്റെ തീർപ്പുകൽപ്പിക്കൽ

തിരുവനന്തപുരം: മന്ത്രിമാരുടെ മൂപ്പിളമ തർക്കത്തിൽ എല്ലാവരെയും തുല്യരാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ തീർപ്പുകൽപ്പിക്കൽ. മന്ത്രിമാർക്കിടയിൽ പ്രോട്ടോക്കോൾ ക്രമം നിലവിലില്ലെന്നും സർക്കാർ ഡയറികൾ അക്ഷരമാല ക്രമത്തിൽ അച്ചടിക്കാമെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. മന്ത്രിമാരുടെ സീനിയോറിറ്റി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുഭരണ വകുപ്പ് നൽകിയ ഫയലിലാണ് മുഖ്യമന്ത്രിയുടെ തീർപ്പ്.

മന്ത്രിമാരുടെ സീനിയോരിറ്റി സംബന്ധിച്ച പരാതിയെത്തുടർന്ന് മുഖ്യമന്ത്രി ഇടപെട്ട് സർക്കാർ ഡയറി അച്ഛടിക്കുന്നത് നിർത്തിവച്ചിരുന്നു. സിപിഐ മന്ത്രിമാരുടെ പേര് സിപിഐ(എം), എൻസിപി മന്ത്രിമാർക്ക് പിറകിലായി ചേർത്തതിനെത്തുടർന്നായിരുന്നു ഇത്. ഇതു കൂടാതെ മന്ത്രിമാർക്കിടയിലെ സീനിയോറിറ്റി തർക്കം പരിഹരിച്ച് തരണമെന്ന് ആവശ്യപ്പെട്ട് പിആർഡിയും പൊതുഭരണവകുപ്പിന് കത്തയച്ചു. ഇതേത്തുടർന്നാണ് പൊതുഭരണവകുപ്പ് മുഖ്യമന്ത്രിയുടെ അഭിപ്രായം തേടിയത്.

മന്ത്രിമാർക്കിടയിൽ വലുപ്പച്ചെറുപ്പമില്ലെന്നും എല്ലാവരും സമന്മാരാണെന്നുമാണ് ഫയലിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

മന്ത്രിമാരുടെ പട്ടികയിൽ അക്ഷരമാലക്രമം പാലിച്ചില്ലെന്ന സിപിഐയുടെ പരാതിയിലായിരുന്നു സർക്കാർ ഡയറിയുടെ അച്ചടി മുഖ്യമന്ത്രി ഇടപെട്ട് നിർത്തിവെപ്പിച്ചത്. മന്ത്രിമാരുടെ പട്ടികയിൽ മുഖ്യമന്ത്രിയുടേയും അതിനു ശേഷം ഉപമുഖ്യമന്ത്രിയുണ്ടെങ്കിൽ അതും ശേഷം അക്ഷരമാലക്രമത്തിൽ മന്ത്രിമാരുടെ പേരും അച്ചടിച്ചാണ് എല്ലാ വർഷവും ഡയറിയിൽ വരാറുള്ളത്. എന്നാൽ ഇത്തവണ പതിവിന് വിപരീതമായി സിപിഐ(എം) മന്ത്രിമാരുടേയും എൻസിപി മന്ത്രി എ.കെ.ശശീന്ദ്രന്റേയും പേരുകൾ കഴിഞ്ഞാണ് സിപിഐ മന്ത്രിമാരുടെ പേര് രേഖപ്പെടുത്തിയത്. 40,000 ഡയറി ഈ രീതിയിൽ അടിച്ചു. ആകെ നാല് ലക്ഷം ഡയറിയാണ് അടിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP