Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മന്ത്രിമാരുടെ വകുപ്പുകളുടെ കാര്യത്തിൽ പ്രചരിച്ചതെല്ലാം ഊഹാപോഹങ്ങൾ; പുറത്ത് വരുന്നത് മന്ത്രിമാരുടെ അടുപ്പക്കാർ പുറത്തുവിടുന്ന വിവരങ്ങൾ; അന്തിമ തീരുമാനം നാളെ രാവിലയേ ഉണ്ടാകൂ

മന്ത്രിമാരുടെ വകുപ്പുകളുടെ കാര്യത്തിൽ പ്രചരിച്ചതെല്ലാം ഊഹാപോഹങ്ങൾ; പുറത്ത് വരുന്നത് മന്ത്രിമാരുടെ അടുപ്പക്കാർ പുറത്തുവിടുന്ന വിവരങ്ങൾ; അന്തിമ തീരുമാനം നാളെ രാവിലയേ ഉണ്ടാകൂ

തിരുവനന്തപുരം: മന്ത്രിമാരുടെ വകുപ്പുകളെ കുറിച്ച് പ്രചരിക്കുന്നത് ഊഹാപോഹങ്ങൾ മാത്രം. സിപിഐ(എം)-സിപിഐ മന്ത്രിമാരെ പ്രഖ്യപിച്ചുവെങ്കിലും വകുപ്പുകളിൽ അനിശ്ചിതത്വം തുടരുന്നു. ചില ചെറിയ വച്ചുമാറ്റങ്ങൾ സിപിഐ(എം) പ്രതീക്ഷിക്കുന്നു. അതുകൊണ്ട് തന്നെ മന്ത്രിമാരുടെ വകുപ്പുകളിൽ ഇപ്പോഴും അനിശ്ചിതത്വം ഉണ്ട്. ആഭ്യന്തരം മുഖ്യമന്ത്രി പിണറായി വിജയനും ധനകാര്യം തോമസ് ഐസകും കൈയാളുമെന്നത് മാത്രമാണ് ഉറപ്പായിട്ടുള്ളത്.

മന്ത്രിമാരുടെ വകുപ്പിനെ കുറിച്ച് വൈകിട്ടു ചർച്ച എന്നായിരുന്നു മുൻ ധാരണയെങ്കിലും അതു നാളെ രാവിലത്തേക്കു മാറ്റി. ഇരു പാർട്ടികളുടെയും നിയുക്ത മന്ത്രിമാർ പുന്നപ്ര-വയലാറിൽ പുഷ്പാർച്ചനയ്ക്കായി ഇന്നു തിരിക്കും. വൈകിട്ടു മൂന്നിന് ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിൽ എത്താനാണു നിയുക്ത മന്ത്രിമാരോടു പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ വി എസ് മന്ത്രിസഭയിൽ ആർഎസ്‌പി കയ്യാളിയിരുന്ന ജലവിഭവ വകുപ്പിനോടു സിപിഐക്കു താൽപര്യമുണ്ട്. അതേ മന്ത്രിസഭയിൽ ആദ്യം പി.ജെ.ജോസഫ് കൈകാര്യം ചെയ്തിരുന്ന പ്രധാന വകുപ്പായ പൊതുമരാമത്തു സിപിഐ(എം) പിന്നീട് ഏറ്റെടുത്ത കാര്യം പാർട്ടി ചൂണ്ടിക്കാട്ടുന്നു. നേരത്തേ സിപിഐ കൈകാര്യം ചെയ്തിരുന്ന നിയമം, ടൂറിസം എന്നിവയിലും സിപിഐയ്ക്ക് താൽപ്പര്യമുണ്ട്. ചെറു കക്ഷികൾക്കും ജലവിഭവ വകുപ്പിനോടാണ് താല്ഡപ്പര്യം.

നിലവിലുള്ള അതേ വകുപ്പുകൾ തന്നെയാണു സിപിഐയ്ക്ക് എങ്കിൽ നിയമസഭാകക്ഷി നേതാവായ ഇ.ചന്ദ്രശേഖരനായിരിക്കും റവന്യു. ഭക്ഷ്യം പി.തിലോത്തമനും കൃഷി വി എസ്.സുനിൽകുമാറിനും വനം കെ.രാജുവിനും ലഭിക്കാൻ സാധ്യതയുണ്ട്. സിപിഎമ്മിലെ നിയുക്ത മന്ത്രിമാരോടും വകുപ്പ് ഏതാണെന്ന് ഇനിയും നേതൃത്വം അറിയിച്ചിട്ടില്ല. സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റും സിപിഐ നിർവാഹക സമിതിയും നാളെ ചേരുന്നുണ്ട്. ഈ ചർച്ചകളുടെ അടിസ്ഥാനത്തിലായിരിക്കും വകുപ്പു സംബന്ധിച്ച അന്തിമ തീരുമാനം. സത്യപ്രതിജ്ഞയ്ക്കുശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം ഔപചാരികമായി അറിയിക്കും.

സിപിഐക്ക് മുൻപ് കൈകാര്യം ചെയ്ത റവന്യൂ, കൃഷി, ഭക്ഷ്യപൊതുവിതരണം, ക്ഷീരവികസനം, മൃഗസംരക്ഷണം,വനം,ഭവനനിർമ്മാണം തുടങ്ങിയ വകുപ്പുകൾ തന്നെ വീണ്ടും കൊടുക്കാനാണ് സിപിഐ(എം) തീരുമാനം. കോൺഗ്രസ് (എസ്) പ്രതിനിധി കടന്നപ്പള്ളി രാമചന്ദ്രൻ വീണ്ടും ദേവസ്വം വകുപ്പ് മന്ത്രിയാവുമെന്നാണ് സൂചന. പലപല ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഇതെല്ലാം താൽപ്പര്യക്കാരുടെ സൃഷ്ടിയെന്നാണ് ഇടത് നേതാക്കളുടെ നിലപാട്. ജനാതദൾ, എൻസിപി എന്നീ കക്ഷികളുമായി വകുപ്പിന്റെ കാര്യത്തിൽ ചർച്ച നടന്നിട്ടില്ല. ഇതിന് ശേഷം മാത്രമേ സിപിഐ(എം) മന്ത്രിമാരോട് വകുപ്പിനെ കുറിച്ച് പറയൂ.

ഏതായാലും സിപിഐ(എം) സംസ്ഥാന സമിതിയിൽ ചർച്ചയായ വകുപ്പുകളിൽ ഏറെ മാറ്റം വരില്ലെന്നും സൂചനയുണ്ട്. ഇപി ജയരാജന് വ്യവസായം നൽകുമെന്നും അറിയുന്നു. തോമസ് ഐസക്കും ജയരാജനും ഒഴികെയുള്ള മന്ത്രിമാരുടെ വകുപ്പുകളാകും അങ്ങോട്ടും ഇങ്ങോട്ടും മാറാൻ സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP