Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെൻഷൻ വൈകിയതിൽ സർക്കാരിനെ അധികം ആളുകൾ കുറ്റപ്പെടുത്താൻ തയ്യാറായില്ല എന്നത് ആശ്ചര്യകരമാണെന്ന് മുഖ്യമന്ത്രി; അഞ്ച് മാസങ്ങൾക്ക് ശേഷം പെൻഷൻ തുക നൽകുന്ന പരിപാടി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു; പരിപാടി ആഘോഷമായി നടത്തുന്നതിനെതിരെ പ്രതിഷേധം ശക്തം

പെൻഷൻ വൈകിയതിൽ സർക്കാരിനെ അധികം ആളുകൾ കുറ്റപ്പെടുത്താൻ തയ്യാറായില്ല എന്നത് ആശ്ചര്യകരമാണെന്ന് മുഖ്യമന്ത്രി; അഞ്ച് മാസങ്ങൾക്ക് ശേഷം പെൻഷൻ തുക നൽകുന്ന പരിപാടി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു; പരിപാടി ആഘോഷമായി നടത്തുന്നതിനെതിരെ പ്രതിഷേധം ശക്തം

തിരുവനന്തപുരം: അഞ്ച് മാസമായി മുടങ്ങിക്കിടക്കുന്ന കെ എസ് ആർ ടി സി ജീവനക്കാരുടെ പെൻഷൻ പ്രതിസന്ധി അവസാനിക്കുന്നു. അഞ്ച് മാസങ്ങൾക്ക് ശേഷം പെൻഷൻ തുക നൽകുന്ന വിതരണോദ്ഘാടന പരിപാടി മുഖ്യമന്ത്രി  പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നിരവധി പരാതികൾക്കും ആത്മഹത്യകൾക്കും ശേഷമുള്ള ഈ പരിപാടി വെറു പ്രഹസനമാണെന്നും ഇത്തരത്തിൽ പരിപാടി നടത്തുന്നത് പരിഹാസ്യകരമാണെന്നും വലിയ വിമർശനം ഉയരുന്നതിനിടെയാണ് വലിയ രീതിയിൽ പരിപാടി നടത്തിയത്.

ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും മന്ത്രി കടകംപള്ളി സുരേന്ദ്രനും ചടങ്ങിലെത്തിയിരുന്നു. പെൻഷൻ വൈകിയതിൽ സർക്കാരിനെ അധികം ആളുകൾ കുറ്റപ്പെടുത്താൻ തയ്യാറായില്ല എന്നത് ആശ്ചര്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവർക്ക് ഒരു കാര്യം ഉറപ്പുണ്ടായിരുന്നു കാരണം തങ്ങളെ കയ്യൊഴിയുന്ന സർക്കാരല്ല ഇതെന്ന് അവർക്കറിയാമെന്നും മുഖ്യൻ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP