Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ന്യൂനമർദം കേരളത്തെ നേരിട്ടു ബാധിക്കുമെന്ന് പ്രവചനമില്ല; അപകടസാധ്യത കൂടുതലായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്'; കൺട്രോൾ റൂമുകൾ 24 മണിക്കൂർ പ്രവർത്തിക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ

'ന്യൂനമർദം കേരളത്തെ നേരിട്ടു ബാധിക്കുമെന്ന് പ്രവചനമില്ല; അപകടസാധ്യത കൂടുതലായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്'; കൺട്രോൾ റൂമുകൾ 24 മണിക്കൂർ പ്രവർത്തിക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കന്യാകുമാരിക്ക് തെക്കും ശ്രീലങ്കയ്ക്ക് തെക്കു പടിഞ്ഞാറും രൂപപ്പെട്ടിരിക്കുന്ന ന്യൂനമർദം കേരളത്തെ നേരിട്ടു ബാധിക്കുമെന്ന് ഇപ്പോൾ പ്രവചനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനമർദ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അപകടസാധ്യത കൂടുതലായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. തീരദേശ താലൂക്ക് കൺട്രോൾ റൂമുകൾ പതിനഞ്ചാം തിയതി വരെ 24 മണിക്കൂർ പ്രവർത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

45 അംഗ ദേശീയ ദുരന്ത നിവാരണ സേന നാളെ രാവിലെ തൃശ്ശൂരിലെത്തും. ദുരന്ത നിവാരണ സേനയെ സഹായിക്കേണ്ട എല്ലാ കേന്ദ്രസേനകൾക്കും ആവശ്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളതീരത്തു നിന്ന് മത്സ്യത്തൊഴിലാളികൾ ആരും മാർച്ച് 15 വരെ കടലിൽ പോകരുതെന്ന ദുരന്തനിവാരണ അഥോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ തീരദേശ ഷെൽട്ടറുകളും തയ്യാറാക്കി വയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുള്ളതായും അദ്ദേഹം അറിയിച്ചു. റിലീഫ് ഷെൽട്ടറുകളുടെ താക്കോൽ തഹസിൽദാർമാർ കയ്യിൽ സൂക്ഷിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

എല്ലാ തുറമുഖങ്ങളിലും ഹാർബറുകളിലും സിഗ്‌നൽ നമ്പർ 3 ഉയർത്തിയിട്ടുണണ്ട്. കെ എസ് ഇ ബി കാര്യാലയങ്ങൾ പ്രവർത്തന സജ്ജമായിരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മാർച്ച് പത്തിന് രാത്രി 9.23 നാണ് വിവരം ലഭിച്ചത്. തുടർന്ന് സംസ്ഥാന ദുരന്തനിവരാണ അഥോറിറ്റി എല്ലാ വകുപ്പിനും വിവരം കൈമാറിയതായും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP