Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആരാധനായലയങ്ങളുടെ മറവിൽ നടത്തുന്ന ആയുധപരിശീലനം തടയാൻ ആവശ്യമെങ്കിൽ നിയമ നിർമ്മാണം നടത്തും; ആരാധനയങ്ങൾ കേന്ദ്രീകരിച്ച് ആയുധ പരിശീലനം നടക്കുന്നതിനെ ഗൗരമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ആരാധനായലയങ്ങളുടെ മറവിൽ നടത്തുന്ന ആയുധപരിശീലനം തടയാൻ ആവശ്യമെങ്കിൽ നിയമ നിർമ്മാണം നടത്തും; ആരാധനയങ്ങൾ കേന്ദ്രീകരിച്ച് ആയുധ പരിശീലനം നടക്കുന്നതിനെ ഗൗരമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ആരാധനായലയങ്ങളുടെ മറവിൽ നടത്തുന്ന ആയുധപരിശീലനം തടയാൻ ആവശ്യമെങ്കിൽ നിയമ നിർമ്മാണം നടത്തുമെന്നും ആരാധനയങ്ങൾ കേന്ദ്രീകരിച്ച് ആയുധ പരിശീലനം നടക്കുന്നതിനെ ഗൗരമായി കാണുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സഭയിൽ വിഡി സതീശൻ അവതരിപ്പിച്ച വിഷയത്തിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചും അതുപോലെ തന്നെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചും ആർഎസ്എസുകാർ ദണ്ഡ് ഉപയോഗിച്ച് പരിശീലനം നടത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം അനതികൃത ആയുധ പരിശീലത്തെ കുറിച്ച് വിവരം നൽകുന്നവരെ സർക്കാർ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇത്തരം ആയുധപരിശീലനം സംബന്ധിച്ച വിവരം നൽകുന്നവരെ കുറിച്ചുള്ള വിവരങ്ങൾ പൊലീസുകാർ ചോർത്തി കോടുത്തത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട് ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വികരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഭക്തിയുടെ മറവിൽ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ പോലും ആയുധ പരീശീലനം നടത്തുന്നുവന്ന് വിഡി സതീശൻ എംഎൽഎ ആരോപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP