Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വരാപ്പുഴയിലെ ശ്രീജിത്തിന്റേത് കേരളത്തിലെ ആദ്യത്തെ കസ്റ്റഡി മരണമല്ല; മുഖ്യമന്ത്രി

വരാപ്പുഴയിലെ ശ്രീജിത്തിന്റേത് കേരളത്തിലെ ആദ്യത്തെ കസ്റ്റഡി മരണമല്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ആദ്യ കസ്റ്റഡി മരണമല്ല വരാപ്പുഴയിലെ ശ്രീജിത്ത് എന്ന യുവാവിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേസിൽ ആലുവ മുൻ റൂറൽ എസ്‌പി എ.വി.ജോർജിനെ പ്രതി ചേർക്കണോയെന്ന കാര്യത്തിൽ പൊലീസ് നിയമോപദേശം തേടിയതിൽ അസ്വാഭാവികമായി യാതൊന്നും ഇല്ലെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. വരാപ്പുഴ കസ്റ്റഡി മരണത്തെ നിയമോപദേശം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

കസ്റ്റഡി മരണകേസിൽ ആരുടെയെങ്കിലും പങ്ക് തെളിഞ്ഞാൽ പ്രത്യേക അന്വേഷണ സംഘം തുടർനടപടികൾ സ്വീകരിക്കും. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയും ഉണ്ടാകും. കേസിന്റെ അന്വേഷണത്തിൽ ശ്രീജിത്തിന്റെ കുടുംബം തൃപ്തി അറിയിച്ചിട്ടുണ്ട്. കേസിൽ സിബിഐ അന്വേഷണം നടത്തേണ്ട സാഹചര്യം ഇല്ല. അന്വേഷണത്തിൽ വീഴ്ചയുണ്ടെങ്കിൽ കോടതി തന്നെ പരിശോധിക്കട്ടെയെന്നും വി.ഡി.സതീശന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP